ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനൊപ്പം വിടവാങ്ങൽ മത്സരം കളിക്കില്ലെന്ന് റിപ്പോർട്ട്. ലിസ്ബൺ ആസ്ഥാനമായുള്ള മാധ്യമമായ ഒബ്സർവേഡർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് റൊണാൾഡോ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
നേഷൻസ് ലീഗിൽ വെയ്ൽസ്, ഡെന്മാർക്ക് എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങൾക്കായുള്ള പോർച്ചുഗൽ ടീമിൽ റൊണാൾഡോയെ ഉൾപ്പെടുത്താൻ പരിശീലകൻ ജോർജ് ജീസസ് ഉദ്ദേശിച്ചിരുന്നു. എന്നാൽ താൻ ടീമിലേക്ക് തിരിച്ചുവരാൻ തയ്യാറല്ലെന്ന് ഫെഡറേഷൻ പ്രസിഡന്റ് പെഡ്രോ പ്രോയൻസയുമായി സംസാരിച്ചുവെന്നാണ് റിപ്പോർട്ട്.
പോർച്ചുഗൽ പ്ലെയിങ് ഇലവനിൽ നിന്നും റൊണാൾഡോയെ ഒഴിവാക്കിയതിന് പിന്നാലെ താരം പോർച്ചുഗീസ് ക്യാമ്പ് വിട്ട് പോയിരുന്നു. ഇതിന് പിന്നാലെ താരത്തിന് 30 ദിവസത്തെ വിലക്കും നേരിടേണ്ടി വന്നിരുന്നു.

പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്.
രാജ്യാന്തര ഫുട്ബോളിൽ നിന്നും പടിയിറങ്ങിയെങ്കിലും സഊദി പ്രോലീഗ് സോക്കറിൽ അൽ നസറിനായി കളി തുടരും. നിലവിൽ അദ്ദേഹത്തിന്റെ പ്രൊഫഷണൽ ഗോൾ സമ്പാദ്യം 985 ആണ്. 15 ഗോളുകൾ കൂടി നേടിയാൽ ആയിരത്തിലെത്തും. റയലിനായി 450 ഗോളുകൾ, പോർച്ചുഗലിനായി 148, മാഞ്ചസ്റ്റർ യൂനൈറ്റഡിനായി 145. അൽ നമ്പറിനായി 1311 യുവന്റസിനായി 101, സ്പോർട്ടിംഗ് സിപിക്കായി 6, അങ്ങനെ 1943 മൽസരങ്ങളിൽ നിന്നായി 985 ഗോളുകളാണ് നേടിയത്.


