യു.എ.ഇക്കെതിരെ ഇരട്ട സെഞ്ച്വറി നേടാൻ സഹായകമായത് യുവരാജ് സിംഗിന്റെ വാക്കുകളാണെന്ന് യുവതാരം വൈഭവ് സൂര്യവംശി. ബിസിസിഐ ടിവിയിലൂടെയാണ് വൈഭവ് യുവരാജിന്റെ ഉപദേശത്തെക്കുറിച്ച് സംസാരിച്ചത്. യുവരാജ് സിംഗ് തന്റെ ആരാധനാപാത്രമാണെന്നും വൈഭവ് പറഞ്ഞു.
വൈഭവ് സൂര്യവംശിയുടെ വാക്കുകൾ
”എനിക്ക് ഏറെ വിഷമമുണ്ടായിരുന്നു. അതിനാൽ വിക്കറ്റിൽ നേരിടുന്ന ബാറ്റിംഗ് പ്രശ്നങ്ങളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് തുറന്നുപറഞ്ഞു. യുവരാജ് എല്ലാം വളരെ വ്യക്തമായി വിശദീകരിച്ചു തന്നു. 20 പന്തുകൾ കൂടി നേരിട്ടിരുന്നുവെങ്കിൽ എന്റെ സ്കോർ മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം അര മണിക്കൂറോളം ഞാൻ അദ്ദേഹവുമായി സംസാരിച്ചു.
ബാറ്റിംഗുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ അദ്ദേഹം എനിക്ക് പറഞ്ഞു തന്നു. അപ്പോഴേക്കും മത്സരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നും എന്റെ ശ്രദ്ധ അല്പം മാറിയിരുന്നു. യുവി സാർ എന്റെ ആരാധനാപാത്രമാണ്. അതുകൊണ്ടുതന്നെ ഒരു ആരാധനാപാത്രം ഉപദേശം നൽകുമ്പോൾ അത് വളരെ ശ്രദ്ധയോടെ കേൾക്കും.
ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് 2026ലെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക മത്സരത്തിൽ വൈഭവ്53 പന്തുകളിൽ നിന്നും 204 റൺസ് അടിച്ചെടുത്താണ് സൂര്യവംശി വെടിക്കെട്ട് ഇന്നിങ്സ് നടത്തിയത്. 28 കൂറ്റൻ സിക്സുകളും 7 ഫോറുകളും അടങ്ങുന്നതാണ് വൈഭവിന്റെ പ്രകടനം.


