ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ പ്ലെയിങ് ഇലവനിൽ പേസർ മുഹമ്മദ് സിറാജിനെതിരെ ഒഴിവാക്കിയതിനെതിരെ മുൻ സൗത്ത് ആഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്. ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഗംഭീറിന്റെയും ഗില്ലിന്റെയും മുഖം രക്ഷിച്ചത് സിറാജ് ആയിരുന്നുവെന്നാണ് ഡുപ്ലെസിസ് വ്യക്തമാക്കിയത്. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ സാധ്യതകൾ നിലനിർത്തേണ്ട ഒരു മത്സരത്തിൽ സിറാജിനെ പോലുള്ള ഒരു ബൗളറെ ഒഴിവാക്കാൻ സാധിച്ചുവെന്നും ഫാഫ് ചോദിച്ചു.
ഫാഫ് ഡുപ്ലെസിയുടെ വാക്കുകൾ
ഇംഗ്ലണ്ടിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും കോച്ച് ഗൗതം ഗാംഭീറിന്റെയും മുഖം രക്ഷിച്ചത് സിറാജായിരുന്നു. ഒരൊറ്റ പരമ്പരയിൽ മാത്രം അദ്ദേഹം 23 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ സാധ്യത നിലനിർത്താൻ വിജയം നിർബന്ധമായ ഒരു പരമ്പരയിൽ സിറാജിനെ പോലെ ഒരു ബൗളറെ പുറത്തിരുത്താൻ ക്യാപ്റ്റന് എങ്ങനെ തോന്നി..? അദ്ദേഹത്തെ നിരന്തരം ടീമിൽ നിന്നും അകറ്റി നിർത്തുന്നതിലെ രാഷ്ട്രീയവും എനിക്ക് മനസിലാവുന്നില്ല. ഞാനിപ്പോഴും വിശ്വസിക്കുന്നു. സിറാജ് ടീമിലുണ്ടായിരുന്നെങ്കിൽ സമനിലയുമായി മുഖം രക്ഷിക്കാൻ ന്യൂസിലൻഡിന് കഴിയുമായിരുന്നില്ല”
ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.


