തൃക്കാക്കര പൈപ്പ്ലൈന് റോഡിലൂടെ ഒരു സ്കൂട്ടറില്‍ അഞ്ചു പേരുമായി പാഞ്ഞുപോയ കോളജ് വിദ്യാര്‍ഥി കള്‍ മോട്ടോര്‍ വാഹന എന്‍ഫോഴ്സസ്മെന്റ് വിഭാഗത്തിന്റെ കടുത്ത നടപടിക്കിരയായിരിക്കുകയാണ്.
ആകെ 2,500 രൂപ പിഴ ചുമത്തിയ അധികൃതര്‍, വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമേ, അഞ്ചു വിദ്യാര്‍ഥികളും തങ്ങളുടെ രക്ഷിതാക്കള്‍ക്കൊപ്പം ആര്.ടി ഓഫീസിലെത്തി ബോധവല്‍ക്കരണ ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. തൃക്കാക്കരയിലെ സ്വകാര്യ കോളജില്‍ പഠിക്കുന്ന അഞ്ചു വിദ്യാര്‍ഥികളാണ് അപകടകരമായ രീതിയില്‍ ഒരു സ്കൂട്ടറില്‍ യാത്ര ചെയ്തത്. ഈ യാത്രയുടെ വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടതും ഇന്നലെ അഞ്ചുപേരെയും ആര്‍ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയതും.
രണ്ടില്‍ കൂടുതല്‍ പേരെ ഇരുചക്രവാഹനത്തില്‍ കയറ്റി യാത്ര ചെയ്തതിന് വാഹന ഉടമയ്ക്ക് 1,000 രൂപയും ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്ത മൂന്നുപേര്‍ക്ക് 500 രൂപ വീതം (ആകെ 1,500 രൂപ) ഉള്‍പ്പെടെയാണ് 2,500 രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതോടൊപ്പംതന്നെയാണ് കാറിന്റെ സൈലന്‍സറില്‍ നിയമവിരുദ്ധമായി രൂപ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കി ചീറിപ്പാഞ്ഞ സ്വകാര്യ കോളജ് വിദ്യാര്‍ഥിക്ക് 12,000 രൂപ അനധികൃത രൂപമാറ്റത്തിന് പിഴ ചുമത്തിയിരിക്കുന്നത്. സമാനമായ രീതിയില്‍ സൈലന്‍സറില്‍ മാറ്റം വരുത്തിയ വാഹനവുമായി പിടിയിലായ കോതാട് സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള മുന്നറിയിപ്പ് നോട്ടീസ് കൈമാറിയിട്ടുണ്ട്.
കൗമാരക്കാരുടെ ട്രാഫിക് നിയമലംഘനങ്ങള്‍ കേരളത്തില്‍ വലിയ ഭീതിപരത്തിക്കൊണ്ടിരിക്കുന്ന അവസ്ഥാവിശേഷമാണ് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങളെല്ലാം സാക്ഷ്യപ്പെടുത്തു ന്നത്. എറണാകുളത്ത് തന്നെ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ട് റോഡില്‍ യുവാവ് ഓടിച്ച ആഢംഭരക്കാര് അമിത വേഗതയില്‍ നിയന്ത്രണം വിട്ട് മൂന്നു ജീവനെടുത്തതിന്റെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അതി നിടെ തന്നെയാണ് ജഡ്ജിയുടെ മകന് ഓടിച്ച കാറിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം സംഭവിച്ചത്.
ഈ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ലൈസന്‍സില്ലാത്തവരുടെ ഡ്രൈവിങ്ങിനെ കുറിച്ച് അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത മുന്നറിയിപ്പും പരിശോധനയും നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നിയമത്തെ മാത്രമല്ല, സാമാന്യ ബോധത്തെയും വെല്ലുവിളിച്ചുകൊണ്ട് യുവാക്കളും യുവതികളും നത്തിക്കൊണ്ടിരിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ അരങ്ങുതകര്‍ക്കുന്നത്. നി യമംലംഘിച്ചുകൊണ്ടുള്ള ഡ്രൈവിങ്ങിന്റെ ഫലമായി സ്വന്തം ജീവന്‍മാത്രമല്ല മറ്റുള്ളവരുടെ ജീവനുകളും ദിനംപ്രതിയെന്നോണം നടുറോട്ടില്‍ പന്താടപ്പെടുമ്പോള്‍ അതൊന്നും നമ്മുടെ യുവാക്കള്‍ക്ക് പാഠമാകുന്നില്ലെ പാഠമാകു ന്നത് എന്തോരു വിരോധാഭാസമാണ്. ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കാനും റോഡപകടങ്ങള്‍ക്ക് അറുതി വരുത്താനുമായി ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുപോലും മുഖലവിലക്കെടുക്കാന് കൗമാരക്കാരും യുവാക്കളും തയാറാകുന്നില്ല എന്നതാണ് വ സ്തുത.
ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണത്തില്‍ കേരളം ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ പ്രതിവര്‍ഷം ഒരു കോടിയിലധികം ട്രാഫിക് നിയമലംഘനങ്ങളാണ് രേഖപ്പെടുത്തുന്നത്. സം സ്ഥാനത്ത് ഓരോ വര്‍ഷവും ഒരു കോടിയിലധികം ഇ ചലാനുകളാണ്മോട്ടോര് വാഹന വകുപ്പും പോലീസും ചേര്‍ന്ന് ചുമത്തുന്നത്. ചുമത്തുന്ന പിഴകളില്‍ വലി യൊരു ശതമാനവും വാഹന ഉടമകള്‍ അടയ്ക്കുന്നി ല്ലെന്നതും നൂറുകണക്കിന് കോടി രൂപ പിഴ ഇനത്തില്‍ സര്‍ക്കാരിലേക്ക് ലഭിക്കാനുണ്ട് എന്നതും നിയമലംഘനത്തിന്റെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണ്. മദ്യപിച്ച് വാഹനമോടിച്ചാല്‍ 10,000 രൂപ പിഴയും തടവും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗി ച്ചാല്‍ 5,000 രൂപയും ലൈസന്‍സ് ഇല്ലാതെ വാഹന മോടിച്ചാല്‍ 5,000 രൂപയും ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2,000 രൂപയും ഹെല്‍മെറ്റ് ധരിക്കാതിരുന്നാല്‍ 1,000 രൂപ പിഴയുമാണ് നിലിവിലെ ശിക്ഷ.
മദ്യവും ലഹരിമരുന്നും ഉപയോഗിച്ച ശേഷം വാഹനമോടിച്ചെന്നു സംശയിക്കുന്ന പതിനയ്യായിരത്തിലേറെ പേരെ ഇക്കഴിഞ്ഞ നാലു ദിവസത്തെ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധന കര്‍ശനമായി തുടരാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍വരെ മദ്യപിച്ചതായാണ് പരിശോധനയില്‍ വ്യക്തമായത്. വാഹനങ്ങളുടെ മരണപ്പാച്ചിലും റോഡപ കടങ്ങള്‍ പെരുകുന്നതും കണക്കിലെടുത്തുള്ള കേര ള റോഡ് സുരക്ഷാ മിഷന് ഈ വരുന്ന 15ന് പ്രവര്ത്ത നം തുടങ്ങാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചി രിക്കുകയാണ്. കേരളമാകെ ‘സേഫ് ഡ്രൈവിങ് ക്ലബ്ബു കള്‍’ രൂപീകരിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ ക്ലബുകളിലൂടെ ലക്ഷ്യം വെക്കുന്നത്. ഓപറേഷന് തു ഫാനിലൂടെ ലഹരിമാഫിയയെ പിടിച്ചുകെട്ടിയ ആഭ്യന്തര വകുപ്പിന്റെയും ഒപ്പം ഗതാഗതവകുപ്പിന്റെയും ഈ ഉദ്യമങ്ങള്‍ ലക്ഷ്യത്തിലെത്തട്ടേ എന്ന ആഗ്രഹത്തിലാണ് കേരളം.


