പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് ടീമിന്റെ സി.ഇ.ഒ കാവ്യ മാരനും വിവാഹിതരായി. ഗ്രീസിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ ചിത്രങ്ങൾ അനിരുദ്ധ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെക്കുകയും ചെയ്തു.
‘ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, എന്നാൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്നത്’ എന്ന അടിക്കുറിപ്പോടെയാണ് അനിരുദ്ധ് ചിത്രം പങ്കുവെച്ചത്. ഇരുവരുടെയും ചിത്രങ്ങൾ നിമിഷനേരം കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.
ചടങ്ങിൽ തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്, ഡി.എം.കെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ തുടങ്ങി സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
ജയിലർ, വേട്ടയ്യൻ, കൂലി, ലിയോ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് അനിരുദ്ധ്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരന്റെ മകളാണ് കാവ്യ മാരൻ. സൺ ടിവി നെറ്റ്വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടറും ഐ.പി.എൽ ടീമായ സൺറൈസ് ഹൈദരാബാദിന്റെ ഉടമയുമാണ് കാവ്യ.


