ഫുജൈറ: ഫുജൈറയിലുണ്ടായ വാഹനപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. ഫുജൈറയില്‍ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടില്പ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മില്‍ (21), മിസ്ന ജുബിന്‍ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ്(3) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഫുജൈറയില്‍ കോടതിക്ക് സമീപം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കൂടുതലാളുകള്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫുജൈറ പോലീസ് അറിയിച്ചിരുന്നു. അര്‍ദ്ധരാത്രിക്ക് ശേഷമാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ ഫുജൈറയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments


