കോഴിക്കോട്: ന്യൂഡല്‍ഹിയില്‍ നടക്കുന്ന 47-ാമത് ലോക ആം റെസലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും വെങ്കലവും നേടി കോഴിക്കോട് സ്വദേശി ഷൗക്കത്ത് വി.ടി അഭിമാനനേട്ടം. മാസ്റ്റേഴ്സ് പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ വലതുകൈ മത്സരത്തില്‍ സ്വര്‍ണവും ഇടതുകൈ മത്സരത്തില്‍ വെങ്കലവുമാണ് ഷൗക്കത്ത് സ്വന്തമാക്കിയത്.

അറുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തമുള്ള ലോക ആം റെസ്ലിങ് ഫെഡറേഷന്റെ നേതൃത്വത്തില്‍ പീപ്പിള്‍സ് ആം റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ന്യൂഡല്‍ഹിയിലെ ലീല ആംബിയന്‍സ് കണ്വെന്ഷന് ഹോട്ടലിലാണ് നടക്കുന്നത്. ദേശീയ, അന്തര്‍ദേശീയ പഞ്ചഗുസ്തി മത്സരങ്ങളില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഷൗക്കത്ത് 2024ലെ ഏഷ്യന്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും നേടിയിരുന്നു. 2025ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി.

കഴിഞ്ഞ ജൂണില്‍ ഗോവയില്‍ വച്ചു നടന്ന മാസ്റ്റേഴ്സ് വേള്‍ഡ് ആം റെസ്ലിങ് ചാമ്പ്യന്‍ ഷിപ്പില്‍ മാസ്റ്റേഴ്സ് 60 കിലോഗ്രാം വിഭാഗത്തില്‍ ഇടതുകൈയില്‍ സ്വര്‍ണവും വലതുകൈയില്‍ സ്വര്‍ണ്ണവും നേടിയിരുന്നു. നിലവില്‍ 18 ദേശീയ മെഡലുകളും കരസ്തമാക്കിയിട്ടുണ്ട്. കോഴിക്കോട് അരിക്കാട്ടെ ഫിറ്റ്നസ് വേള്‍ഡാണ് നിലവിലെ പരിശീലന കേന്ദ്രമായി അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര മത്സരവേദിക ളിലെ തുടര്‍ച്ചയായ മെഡല്‍ നേട്ടത്തിലൂടെ കേരളത്തിനും ജില്ലക്കും അഭിമാനമായി മാറിയിരിക്കുകയാണ് ഷൗക്കത്ത്.


