അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് അടയാളപ്പെടുത്തി മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഫാസിസത്തിനെതിരായ പോരാട്ടത്തിന് നവോന്മേശം പകര്‍ന്നിരിക്കുകയാണ്. ജന്തര്‍ മന്ദറില്‍ ഞങ്ങളെ തടഞ്ഞാല്‍ രാജ്യത്തിന്റെ തെരുവീഥികളെല്ലാം ജന്തര്മന്ദറായി മാറുമെന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടാരംഭിച്ച പ്രതിഷേധത്തില്‍ സമരക്കാരുയര്‍ത്തിയ മുദ്രാവാക്യവും മുന്നറിയിപ്പുമായിരുന്നു. ജനാധിപത്യ പോരാളികളുടെ ആ വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിനായുള്ള നവയുഗ പോരാട്ടത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ജന്തര്‍ മന്ദറായി മാറിയിരിക്കുകയാണ് അറബിക്കടലിന്റെ റാണിയായ കൊച്ചിനഗരം. ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമാക്കാനുള്ള ഇന്ത്യാ സംഖ്യത്തിന്റെ ആഹ്വാനത്തിന് അക്ഷരാര്‍ത്ഥത്തില്‍ കരുത്തും പിന്ബലവുമായിത്തീര്ന്നിരിക്കുകയാണ് മുസ്ലീം ലീഗ് തീര്‍ത്ത പ്രതിഷേധത്തിന്റെ മഹാസാഗരം. രാജ്യത്തിന്റെ ജീവ വായുവായ മതേതരത്വവും ഹൃദയമിടിപ്പായ ജനാധിപത്യവും മുമ്പെങ്ങുമില്ലാത്തവിധം വെല്ലുവിളികളെ നേരിടുമ്പോള്‍ യുവസമൂഹം ഉയര്‍ത്തുന്ന അഭൂതപൂര്‍വമായ പ്രതിരോധത്തിലാണ് മുഴുവന്‍ പ്രതീക്ഷകളും നിലകൊള്ളുന്നത്. ഈ ഘട്ടത്തിലാണ് മുസ്ലിം യൂത്ത് ലീഗ് അതിന്റെ സര്‍വ ശക്തിചൈതന്യങ്ങളും പുറത്തെടുത്ത് പ്രതീക്ഷാ നിര്‍ഭരമായ മുന്നേറ്റം കാഴ്ച്ചവെച്ചിരിക്കുന്നത്.
മൂന്നു ദിവസങ്ങളിലായി നടന്ന യൂത്ത് ലീഗിന്റെ സമ്മേളനത്തില്‍ മുഴങ്ങിക്കേട്ടതെല്ലാം വിദ്വേഷത്തിനും അസഹിഷ്ണുതക്കുമെതിരായ ആഴമുള്ള ചിന്തകളും മുഴക്കമുള്ള ശബ്ദ്ദങ്ങളുമായിരുന്നു. വര്‍ഗീയതക്കും ജനാധിപത്യ ധ്വംസനത്തിനുമെതിരായി വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന മുന്നണിപ്പോരാളികളുടെ സാനിധ്യവും സംസാരവും സമ്മേളനപ്രതിനിധികള്ക്കുമാത്രമല്ല, ജനാധിപത്യ കേരളത്തിനുതന്നെ സമ്മാനിച്ചിരിക്കുന്നത് അസാധാരണമായ ആത്മവിശ്വാസമാണ്. വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന അപകടകരമായ വെല്ലുവിളികളെ സമഗ്രമായി ചര്‍ച്ച ചെയ്ത സെഷനുകളായിരുന്നു ഓരോന്നും. അനീതിക്കെതിരായ സ ന്ധിയില്ലാത്ത പോരാട്ടത്തിന്റെ പേരില്‍ ഭരണകൂടം പ തിറ്റാണ്ടുകളായി ജയിലിലടച്ച സഞ്ജീവ് ഭട്ടിന്റെ ഭാര്യ യുടെ ധീരമായ നിലപാടുകളും ഉജ്വലമായ പ്രഖ്യാപന ങ്ങളും അല്‍ഭുതകരമായിരുന്നു.
‘സഞ്ജീവിനെ നിശബ്ദനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് 2018 സെപ്തംബര്‍ അഞ്ചിന് ഈ ഭരണകൂടം സഞ്ജീവിനെ കൂട്ടിക്കൊണ്ടുപോയത്. അതിനുശേഷം അദ്ദേഹത്തിന്റെ ദൃഢനിശ്ചയം തകര്‍ക്കാനും അപകീര്‍ത്തിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമം നടന്നു. സഞ്ജീവ് പറയും പോലെ നീതി ലഭിക്കുംവരെ ഞങ്ങള്‍ പോരാടും. ഭരണകൂടം ജയിലില്‍ അടച്ചിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. സഞ്ജീ വ് തളരാതെയും തലകുനിക്കാതെയും മുട്ടുമടക്കാതെ യും ഇന്നും പോരാട്ടം തുടരുകയാണ്. ഈ ഫാഷിസ്റ്റ് ഭ രണകൂടത്തിനെതിരെ നീതിക്കുവേണ്ടിയുള്ള പോരാട്ടം ഇന്നു പലരും ഏറ്റെടുത്തു. അതില്‍ നന്ദിയുണ്ട്. നിരപരാധിത്വം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. എന്നാല്‍, ഭരണകൂടം നീതി നിഷേധിക്കുകയാണ്’. അഗ്നിസ്ഫുരിക്കുന്ന വാക്കുകള്‍ക്കാണ് സമ്മേളന വേദി സാക്ഷ്യംവഹിച്ചത്. 2019 ല്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചപ്പോള്‍ കോഴിക്കോട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ച യുത്ത് ലീഗിന്റെ ഐക്യദാര്‍ഢ ത്തെ അവര്‍ നന്ദിയോടെ സ്മരിക്കുകയുണ്ടായി. ഫാഷിസത്തിനെതിരായ പോരാട്ടത്തിലെ മുസ്ലിം ലീഗിന്റെ നിലപാടിന്റെ തെളിമയാര്‍ന്ന പ്രഖ്യാപനമായിരുന്നു ഡോക്ടര്‍ എം.കെ മുനീര്‍ സാഹബിന്റേത്. ബഹറില്‍ മുസല്ലയിട്ട് നിസ്കരിച്ചാലും ആര്.എസ്.എസ്സിനെ വിശ്വസിക്കില്ലെന്ന തന്റെ പിതാവിന്റെ വാക്കുകളുടെ ഓര്‍മപ്പെടുത്തല്‍ ജനാധിപത്യ ഇന്ത്യക്കുതന്നെ ആവേശം പകരുന്നതാണ്.
ഒരുപതിറ്റാണ്ടിന്റെറെ പോരാട്ട വീര്യവുമായാണ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും പി.കെ ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം കര്‍മപഥം ധന്യമാക്കിയത്. വര്‍ഗീയതക്കും വിഭാഗീയതക്കുമെതിരെ മാത്രമല്ല, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുമെല്ലാം സന്ധിയില്ലാത്ത സമരം കാഴ്ച്ചവെച്ച കാലഘട്ടമാണ് പിന്നിട്ടിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുതിയ മാനങ്ങള്‍ സമ്മാനിച്ച പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ്. ഹരിത രാഷ്ട്രിയത്തിന്റെ സന്ദേശം ശിരസ്സാവഹിച്ച് ആതുര സേവന രംഗത്തേക്കും സന്നദ്ധ സേവനരംഗത്തേക്കുമെല്ലാം കര്‍മമണ്ഡലത്തെ അവിശ്വ സനീയമാം വിധം വ്യാപിപ്പിക്കാന്‍ ഈ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളിലും മറ്റുപ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയുമെല്ലാം ഘട്ടത്തില്‍ മലയാളികള്‍ ഈ സേവന സന്നദ്ധത കണ്‍കുളിര്‍ക്കെ കാണുകയുണ്ടായി. കൊട്ടിഘോഷിക്കപ്പെടുന്ന യുവജനപ്രസ്ഥാനങ്ങളെല്ലാം അധികാരത്തിന്റെ ആലസ്യത്തില്‍ മഴങ്ങിക്കിടന്നപ്പോള് അധികാരത്തിന്റെയോ സ്വാധീനങ്ങളുടെയോ വേലിക്കെട്ടുകള്‍ക്ക് തളച്ചിടാനാവാത്ത പോരാട്ടത്തിന്റെ പേരാണ് മുസ്ലിം യൂത്ത് ലീഗെന്ന് ഈ പച്ചപ്പടയണി പലവുരു തെളിയിച്ചതാണ്. രാജ്യം നിര്‍ണായകമായ ദശാസന്ധിയിലൂടെയ കടന്നുപോകുമ്പോള്‍ നീതിക്കും നന്മക്കുംവേണ്ടി എക്കാലും നിലയുറപ്പിച്ച സംഘശക്തിയെന്ന നിലയില്‍ മുസ്ലിം യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങളെയും സമ്മേളനങ്ങളെയും ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് കേരള ജനത.


