രാജസ്ഥാന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് കനത്ത പ്രഹരമാകുമ്പോള്‍ കോണ്‍ഗ്രസിന് ഒരേ സമയം പ്രതീക്ഷയും പാഠവുമാണ് സമ്മാനിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കവേ 2018 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടി വിജയംവരിച്ച് അധികാരത്തിലേറിയ ചരിത്രം സംസ്ഥാനത്ത് കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തൊരിടത്തും ആ വിജയ ത്തിന്റെ ലാഞ്ചന പോലും കാണാനുണ്ടായിരുന്നില്ല.
രാജസ്ഥാനിലും മധ്യപ്രദേശിലുമുള്‍പ്പെടെ രാജ്യത്തെ എണ്ണം പറഞ്ഞ സംസ്ഥാനങ്ങളില്‍ ദിവസങ്ങളുടെ ഇളവേളയില്‍ തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ അധികാരത്തിലേറുന്നതിന് സാക്ഷ്യംവഹിച്ച അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തൊട്ടുപിന്നാലെ നടന്ന ലോക്സഭാ തിര ഞ്ഞെടുപ്പില്‍ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പദവി ഒഴിയുന്നതിനും രാജ്യം സാക്ഷ്യംവഹിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ ഈ ഉജ്വലമായ വിജയം വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ
തിരഞ്ഞെടുപ്പിനുള്പ്പെടെ ഊര്ജ്ജമാക്കിമാറ്റുക എന്ന വലിയ ഉത്ത രവാദിത്തമാണ് പാര്‍ട്ടിയുടെ മുന്നിലുള്ളത്.
രാജസ്ഥാനിലെ പഞ്ചായത്ത് സമിതികളില്‍ 3,701 സീറ്റു കള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി.ജെ.പിക്ക് ലഭിച്ചത് 2,181 സീറ്റുകളാണ്. ജില്ലാ പരിഷത്തുകളില്‍ കോണ്‍ഗ്രസ് 599 സീ റ്റുകള്‍ നേടിയപ്പോള്‍, ബി.ജെ.പിക്ക് 301 സീറ്റുകളാണ് കിട്ടി യത്. വോട്ടെണ്ണല്‍ നടന്ന 37 ജില്ലകളില്‍ 33 എണ്ണത്തിലും പ ഞ്ചായത്ത് സമിതികളില്‍ ബിജെപിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. 2028 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായു ള്ള പ്രധാന തെരഞ്ഞെടുപ്പാണിത്. നേരത്തെ നടന്ന നഗര തദ്ദേശ തിരഞ്ഞെടുപ്പിലും സമാന മുന്നേറ്റം തന്നെയായിരുന്നു കോണ്‍ഗ്രസ് കാഴ്ച്ചവെച്ചത്. അന്ന് കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവ് നടത്തിയപ്പോഴും കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ ക്കാണെന്ന ആശ്വാസം ബി.ജെ.പിക്കുണ്ടായിരുന്നുവെങ്കില് ഈ തിരഞ്ഞെടുപ്പില്‍ അവര്‍ പാടെ കടപുഴകിയിരിക്കുകയാണ്.
ഡിസംബറില്‍ അധികാരത്തില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന, മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് മാത്രമല്ല, കേന്ദ്ര സര്ക്കാറിലേക്കുകൂടി വ്യാപിക്കുന്നതാണീ ആഘാതത്തിന്റെ വ്യാപ്തി എന്നതില്‍ സംശയമൊന്നുമില്ല. തിരഞ്ഞെടുപ്പ് കമ്മീ ഷനുള്പ്പെടെ ഭരണഘടനാ സ്ഥാപനങ്ങളെ കൂട്ടുപിടിച്ച് ജനാധിപത്യം അട്ടിമറിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍ ബി.ജെ.പിയും അതിനെതിരായി ജീവന്മരണ പോരാട്ടം മതേതര ശക്തികളും നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇരുകൂ ട്ടര്‍ക്കും വ്യക്തമായ സന്ദേശമാണ് ഹിന്ദി ഹൃദയഭൂമി നല്‍കുന്നത്. രാജ്യത്തിന്റെ ഹൃദയത്തുടിപ്പായ ജനാധിപത്യ ത്തെ അട്ടിമറിക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന സന്ദേശമാണ് ബി.ജെ.പിക്കെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനുള്ള പോരാട്ടത്തിന് ഫലംകാണുകതന്നെചെയ്യുമെന്ന ആത്മവി ശ്വാസമാണ് പ്രതിപക്ഷത്തിന് നല്‍കുന്നത്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍ കോണ്ഗ്രസുണ്ടാക്കിയിരിക്കുന്ന അഭൂതപൂര്‍വമായ മുന്നേറ്റം അക്ഷരാര്‍ത്ഥത്തില്‍ ബി.ജെ.പി യുടെ ഉറക്കംകെടുത്തുന്നതാണ്.
ജനഹൃദ്യത്തില്നിന്ന് തങ്ങള്‍ തുടച്ചുമാറ്റപ്പെടുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ മോദിക്കും കൂട്ടര്‍ക്കും ലഭിച്ചിരിക്കുന്നത്. ഗ്രാമീണമേഖലകളില്‍ വന്‍ പ്രഹരം നേരിട്ട ബി.ജെ.പി, 17 മന്ത്രിമാരുടെ സ്വാധീന മേഖകളിലാണ് പരാജയം ഏറ്റുവാങ്ങിയത്. തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലവും സെപ്തംബറില്‍ നടന്ന നഗരഭരണ കേന്ദ്രങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലവും അടിസ്ഥാനമാക്കിയാല്‍ കുറഞ്ഞത് 15-ലോക്സഭാ സീറ്റുകളിലെങ്കിലും കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കും.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റില്‍ മാത്രമാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞിരുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗ്രാമത്തിലെ തെരുവുവിളക്കുകള്‍ അഴിച്ചു മാറ്റിയ സംഭവത്തില്‍ തന്നെയുണ്ട് പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ആഴം. വിളക്കുകള്‍ അഴിച്ചുമാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര് ച്ചയായത്. ടോങ്ക് ജില്ലയിലെ പീഡ്ഡു പഞ്ചായത്ത് സമിതിക്ക് കീഴിലുള്ള റാണോളി ഗ്രാമപഞ്ചായത്തിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ പുനര്‍നിര്‍മാണമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ വശം.
ഒരു പാര്‍ട്ടി തിരഞ്ഞെടുപ്പ് സമയത്ത് മാത്രം സജീവമാകുന്നതും സ്ഥിരമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായി മാറുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. താ ഴേ തട്ടിലേക്കിറങ്ങാനുള്ള തീരുമാനമാണ് ഇവിടെയെല്ലാം ഫലംകണ്ടിരിക്കുന്നത്. ഓരോ വാര്‍ഡിന്റെയും പ്രശ്നങ്ങള്‍ തിരിച്ചറിയുകയും പ്രാദേശിക പ്രവര്‍ത്തകരെ സജീവമാക്കുകയും സ്ഥാനാര്‍ഥി സംഘടന ബന്ധം ഉറപ്പാക്കുകയും ജനങ്ങളുമായി ബന്ധം നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് സംഘടനകള്‍ യഥാര്‍ത്ഥ രാഷ്ട്രീയ ശക്തിയായി മാറുന്നത്. ആ അര്‍ത്ഥത്തില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് സ്ഥിര തയുള്ള തിരിച്ചുവരവായി മാറും എന്നത് സംഘടനാ പ്രവര്‍ത്തനമാണ് തീരുമാനിക്കുക.


