തെലങ്കാന സർക്കാർ സംഘടിപ്പിച്ച ഹൈദരാബാദ് സമ്മിറ്റിന്റെ ഭാഗമായി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ഫാസിസത്തിനെതിരായി നമ്മുടെ ലോകം എന്നപേരിൽ അന്താരാഷ്ട്ര ചിന്താവേദിക്ക് തുടക്കമായിരിക്കുകയാണ്. യുറോപ്യൻ പ്രോഗ്രസീവ് സ്റ്റഡീസ് ഫൗണ്ടേഷൻ മുൻപ്രസിഡന്റും പോർചുഗൽ മുൻ മന്ത്രിയുമായ മരിയ ജോ റോഡ് റിഗ്സ് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ലോക നേതാക്കളുടെയും സാനിധ്യത്തിൽ നടത്തിയിട്ടുള്ള പ്രഖ്യാപനം പുതുലോകത്തിനായുള്ള പോരാട്ടത്തോടുള്ള കൂട്ടായ പ്രതിബദ്ധതയാണ് വ്യക്തമാക്കിയിരിക്കുന്നത്.
ജനാധിപത്യത്തിൽ വോട്ടുകൾ മാനിക്കപ്പെട്ടതാണ് ബ്രസീലിലും ഇസ്രാ ഈലിലും അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പുകളിലും ദൃശ്യമായതെന്നും ജനാധിപത്യത്തിൽ വോട്ടുകൾ മാനിക്കപ്പെട്ടാൽ ലോകത്തെമ്പാടും മാറ്റംദൃശ്യമാകുമെന്നും ലോക നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഈ കൂട്ടായ്മയുടെ നേതൃസ്ഥാനം ഇന്ത്യവഹിക്കുന്നതാണെന്നും ഹൈദ്രാബാദ് സമ്മിറ്റ് വ്യക്തമാക്കുന്നു. രാജ്യത്ത് ഫാസിസ്റ്റുകളെ അധികാരത്തിൽനിന്ന് പുറത്താക്കുമെന്ന രാഹുൽ ഗാന്ധിയുടെ ആണയ ആണയിട്ടുള്ള പ്രഖ്യാപനത്തിനും വേദി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. അത് ഇതിനകം തീരുമാനിക്കപ്പെട്ട കാര്യമാണെന്നും ഡൽഹിയിലും രാജ്യത്തെ തെരുവുകളിലും ഇത് നിങ്ങൾക്ക് കാണാമെന്നും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമുള്ള ഭയം ഇതിന്റെ തെളിവാണെന്നും ലോകനേതാക്കളോടായി അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 70 ലധികം രാജ്യങ്ങളിൽ നിന്നുള്ള 1,000 ത്തിലധികം പ്രതിനിധികളും നയരൂപീകരണ വിദഗ്ധരും ചിന്തകരും പങ്കെടുത്തതാണ് സമ്മിറ്റ്.
ഹൈദരാബാദിൽ നടന്ന ആഗോള സമ്മിറ്റ് കേന്ദ്ര സർക്കാറിനെ എത്രത്തോളം ഭയപ്പെടുത്തുന്നുവെന്നതിന്റെ തെളിവായിരുന്നു അതിൽ പങ്കെടുക്കുന്ന വിദേശ പ്രതിനിധികളിൽ മഹാഭൂരിപക്ഷത്തിനും യാത്രാനുമതി നിഷേധിക്കപ്പെട്ട സംഭവം. ലോകവേദികളിൽ ഇന്ത്യയെക്കുറിച്ച് മോദിയുംകൂട്ടരും വലിയവായിൽ സംസാരിക്കുമ്പോൾ രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക യാഥാർത്ഥ്യങ്ങൾ പുറംലോകമറിയുന്നതിനെക്കുറിച്ചുള്ള ഭരണകൂടത്തി ന്റെ ആശങ്കയാണ് ഈ നിലപാടിലൂടെ വ്യക്തമായിരിക്കു ന്നത്. പരിപാടിയിൽ പങ്കെടുക്കേണ്ട 115 പേർക്കാണ് കേന്ദ്രം സന്ദർശനാനുമതി നിഷേധിച്ചത്. വിദേശകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി ലഭിച്ചിട്ടും വിസ റദ്ദാക്കപ്പെടുകയായിരുന്നെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് ഈ നടപടിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച 315 പ്രഭാഷകരിൽ 115 പേർ ഹൈദരാബാദിലെത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് പ്രവേശനം നിഷേധിച്ചതും വിസ റദ്ദാക്കിയതെന്നുമുള്ള വിവരം അറിഞ്ഞത്.
സമ്മേളനം അവസാനിക്കാറായ ഘട്ടത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ, വിലക്ക് നേരിട്ടവരുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ചോദ്യമുന്നയിച്ച് മോദിയെ പ്രതിരോധത്തിലാക്കിയ നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ് സെൻഡ്സനും വിലക്ക് നേരിട്ടവരിൽ ഉൾപ്പെടുന്നു. ഓസ്ലോ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയോട് ചോദ്യങ്ങൾ ചോദിച്ച് വാർത്താപ്രാധാന്യം നേടിയ മാധ്യമപ്രവർത്തകയാ ണ് ഹെല്ലെ ലിങ്. യാത്രാനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അദ്ദേഹം അയച്ച സന്ദേശം ശ്രദ്ധേയമായരുന്നു. ‘ഈ സന്ദേശം അമിത് ഷായ്ക്കുള്ളതാണ്… ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലേക്ക് ജീവിതത്തിൽ ആ ദ്യമായി ഇന്ന് ഞാൻ പോകേണ്ടതായിരുന്നു. ഞാൻ വളരെ ആവേശത്തിലായിരുന്നു, യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കി.
എൻ്റെ പാസ്പോർട്ടിൽ വി സയുമുണ്ട്. ഞാൻ പുറപ്പെടാൻ തയ്യാറായിരുന്നു. എന്നാൽ വിമാനത്താവളത്തിലേക്ക് പോകാൻ വെറും 10 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ, നോർവേയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് എന്നെ വിളിച്ച് നിങ്ങൾക്ക് ഇന്ത്യയിലേക്ക് പോകാൻ കഴിയില്ല എന്ന് അറിയിച്ചു. വിസ അനുവദിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നാണ് അവർ പറഞ്ഞത്. അമിത് ഷാ, ഇവിടെയാണ് താങ്കളുടെ പങ്ക് സംശയിക്കുന്നത്. രാജ്യത്തേ ക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് പറഞ്ഞത് താങ്കളുടെ വകുപ്പായ ആഭ്യന്തര മന്ത്രാലയമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല’. എന്നിങ്ങ നെ നീളുന്നതായിരുന്നു അവരുടെ സന്ദേശം.
എന്നാൽ വിദേശ അതിഥികൾക്ക് മോദി സർക്കാർ വിസ അനുവദിക്കാത്തതിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അവരോട് ക്ഷമചോദിക്കുകയുണ്ടായി. വിസ റദ്ദാക്കിയത് തങ്ങളുടെ പ്രശ്നം കാരണമല്ലെന്നും എങ്കിലും ഈ രാജ്യത്ത് ഏത് തരം പ്രശ്നങ്ങളോടാണ് തങ്ങൾ എതിരിടുന്നതെന്ന് വിദേശ പ്രതിനിധികൾക്ക് മനസിലാക്കാൻ ഇത് സഹായിക്കുമെന്നും എല്ലാം അറിയാമെന്നും മറ്റുള്ളവരെ കേൾക്കേണ്ടതില്ലെന്നും കരുതുന്ന രാഷ്ട്രീയക്കാർ ഫാസിസ്റ്റുകളാണെന്നും അവർ ഭൂരിപക്ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിൽ കണ്ടത് പ്രതീക്ഷാ നിർഭരമായോരു തുടക്കമാണ്. ദേശീയതയു ടെ മാത്രമല്ല, വംശീയതയുടെയും വർഗീയതയുടെയുമെല്ലാം രൂപത്തിൽ ഫാസിസം സിസം ലോകത്തിൻ്റെ വിവിധ ഇടങ്ങളിൽ തലപൊക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പ്ര തിരോധിക്കാൻ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, ഏറ്റവും വലിയ ജനാധിപത്യപ്രസ്ഥാനത്തി ന്റെ നേതൃ
ത്വത്തിൽ നടന്നിട്ടുള്ള ചിന്തകളും ആലോച നകളും പ്രതീക്ഷാ നിർഭരമാണെന്നതിൽ സംശയമില്ല. ഈ കുട്ടായ്മയോട് മോദി സർക്കാർ സ്വീകരിച്ച സമീപനം തന്നെ മതി അതിൻ്റെ പ്രസക്തിയെ അളക്കാൻ.


