ബംഗ്ലാദേശ് ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ച പ്രതിഭാധനനായ വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖുർ റഹിം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഏകദിന, ടി-20 ക്രിക്കറ്റിൽ നിന്നും നേരത്തെ വിരമിച്ച മുഷ്ഫിഖുർ അടുത്ത വർഷം ഫെബ്രുവരിയിലെ ഇംഗ്ലീഷ് പരമ്പരയോടെയാണ് വിരമിക്കുന്നത്.
ഫെബ്രുവരി 14ന് സ്വന്തം വേദിയായ ധാക്കയിൽ നടക്കുന്ന ആദ്യ ടെസ്റ്റിലായിരിക്കും താൻ അവസാനമായി കളിക്കുകയെന്ന് വിക്കറ്റ് കീപ്പർ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. ക്രിക്കറ്റ് ബോർഡ് തലവൻ തമീം ഇഖ്ബാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബോർഡിനെ ഇക്കാര്യം അറിയിച്ചപ്പോൾ മുഷ്ഫിഖിനോട് തന്നെ വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ പറയാനും സാമുഹ്യ മാധ്യമങ്ങളിലൂടെ തൻറെ തീരുമാനം പരസ്യമാക്കാനും അഭ്യർത്ഥിച്ചതായും ബോർഡ് പ്രസിഡണ്ട് വ്യക്തമാക്കി. ബംഗ്ലാദേശ് ക്രിക്കറ്റിനായി അദ്ദേഹം നൽകിയ സേവനങ്ങൾ മറക്കാനാവില്ലെന്നും ജനങ്ങളോട് അദ്ദേഹം തന്നെ നേരിട്ട് തന്റെ തീരുമാനം അറിയിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും അദ്ദേഹം വിശദീകരിച്ചു.
പതിനെട്ടാം വയസിൽ ഇംഗ്ലണ്ടിനെതിരെ 2005ൽ ലോർഡ്സ് ടെസ്റ്റിൽ കളിച്ചാണ് മുഷി എന്ന് വിളിക്കപ്പെടുന്ന മുഷ്ഫിഖ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയത്. 2025ൽ അയർലൻഡിനെതിരെ കളിച്ചതോടെ 100 ടെസ്റ്റുകൾ പൂർത്തിയാക്കിയ മുഷി ബംഗ്ലാമദൾ ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ്. ആ നിരയിൽ നിന്നും ഒരാൾ 100 ടെസ്റ്റുകൾ എന്ന നേട്ടത്തിലെത്തിയെങ്കിൽ അതാണ് തന്റെ അംഗീകാരമെന്ന് മുഷി പറഞ്ഞു. നിലവിൽ ടെസ്റ്റിൽ അദ്ദേഹത്തിന്റെ സമ്പാദ്യം 7062 റൺസാണ്.
ഇതിനകം 108 ടെസ്റ്റുകൾ കളിച്ച താരത്തിന്റെ ഉയർന്ന വ്യക്തിഗത സ്കോർ 2018 ൽ മിർപ്പൂരിൽ സിംബാബ്വെക്കെതിരെ നേടിയ 219 റൺസാണ് 2011 മുതൽ 2017 വരെ അദ്ദേഹം രാജ്യത്തിന്റെ ടെസ്റ്റ് നായകനുമായിരുന്നു. 34 ടെസ്റ്റുകളിൽ രാജ്യത്തെ നയിക്കാൻ അവസരം കിട്ടിയപ്പോൾ ഏഴെണ്ണത്തിൽ ജയിക്കാനായി ബംഗ്ലാദേശ് ക്രിക്കറ്റിന് മുഷി നൽകിയ സേവനങ്ങൾ മറക്കാനവില്ലെന്ന് അദ്ദേഹത്തിൻ്റെ സഹതാരം തമിം ഇഖ്ബാൽ പറഞ്ഞു.
ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരുടെയും റോൾ മോഡലാണ് അദ്ദേഹം. അദ്ദേഹത്തിന് അർഹമായ യാത്രയയപ്പ് ക്രിക്കറ്റ് ബോർഡ് നൽകും. ശരിക്കും ഫെബ്രുവരിയിലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ഒരു ആഘോഷമായി തന്നെ മുഷിക്ക് സമർപ്പിക്കണമെന്നും തമീം പറഞ്ഞു.


