Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • തീവെട്ടിക്കൊള്ളയുടെ ചുരുളഴിയുന്നു
  • Editorial

തീവെട്ടിക്കൊള്ളയുടെ ചുരുളഴിയുന്നു

webdesk24 November 3, 2026 1 min read
1892747-la-2520650

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നിലവിലെ ചെയര്‍മാന്‍ എം.ആര്‍. ബൈജുവിന് പിന്നാലെ മുന്‍ ചെയര്‍മാന്‍ എം.കെ. സക്കീറും ചോദ്യം ചെയ്യപ്പെടലിന് വിധേയമാവുകയാണ്. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ചെയര്‍മാനെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി ചെയര്‍മാനെയും മുഴുവന്‍ അംഗങ്ങളെയും പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ക്രമക്കേട് നടന്ന സമയത്ത് എം.കെ. സക്കീറായിരുന്നു ചെയര്‍മാന്‍. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കൂടി ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. എം.കെ സക്കീര്‍ അന്വേഷണം നേരിടുന്നതോടെ കഴിഞ്ഞ പത്തുവര്‍ഷക്കാലം സംസ്ഥാനത്തുനടന്ന നിയമന തട്ടിപ്പിനു പിന്നിലെ ഭരണ – രാഷ്ട്രീയ കൂട്ടുകെട്ടിലേക്കുള്ള സൂചനകളാണ് ഉരുത്തിരിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സക്കീര്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെയും ഏറ്റവും വിശ്വസ്തരില്‍ ഒരാളെന്ന നിലയിലാണ് പി.എസ്.സി ചെയര്‍മാന്‍ സ്ഥാനത്തേക്കെത്തുന്നത്.

ഖാദി ബോര്‍ഡിലെ വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയിലേക്ക് നടപ്പിലാക്കിയ റാങ്ക് പട്ടികയില്‍ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യക്ക് നിയമനം നല്‍കുന്നതിനായി നിശ്ചിത യോഗ്യതകള്‍ പോലും അട്ടിമറിച്ചെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. 2016 മുതല്‍ 2022 ഒക്ടോബര്‍ വരെയുള്ള സക്കീറിന്റെ ഭരണകാലയളവിലാണ് ഖാദി ബോര്‍ഡ് ഇന്‍സ്‌പെക്ടര്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ തുടങ്ങിയ പരീക്ഷകളില്‍ ക്രമക്കേട് നടന്നത്.

വിജ്ഞാപനത്തിലും നടപടിക്രമങ്ങളിലും മാറ്റം വരുത്തി ഉന്നതരുടെ പ്രിയപ്പെട്ടവര്‍ക്കായി പരീക്ഷ തിരിമറി നടത്തുകയായിരുന്നു. ഈ ക്രമക്കേടുകള്‍ കേവലം വ്യക്തിപരമായ ചില താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല എന്ന വിവരവും പുറത്തുവരുന്നുണ്ട്. ആദ്യത്തെ കെ.എ.എസ് പരീക്ഷയിലെ നിയമനങ്ങളിലടക്കം സക്കീര്‍ സി.പി.എമ്മിനായി വഴിവിട്ട് ഇടപെടലുകള്‍ നടത്തിയെന്ന് കേസില്‍ നേരത്തെ ചോദ്യം ചെയ്ത് മറ്റു അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയും ക്രമക്കേടില്‍ അന്നത്തെ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും പങ്കിലേക്കുള്ള ചൂണ്ടുവിരലാണ്. ചെയര്‍മാന്‍ എം.ആര്‍. ബൈജുവും അറസ്റ്റിലായ അഡീഷണല്‍ സെക്രട്ടറി ആര്‍. ഹരിയും തമ്മില്‍ അടുത്ത ബന്ധത്തിലായിരുന്നു പല നിര്‍ണായക തീരുമാനങ്ങളുമെടുത്തിരുന്നതെന്നാണ് സെക്ര ട്ടറിയുടെ മൊഴിയെന്നാണ് വിവരം.
പല തീരുമാനങ്ങളും മറ്റ് അംഗങ്ങളെ അറിയിക്കാറില്ലെന്നും ചെയര്‍മാനും ചെയ ഹരിയും ചേര്‍ന്നാണ് പ്രധാന കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നതെന്നും മൊഴിയിലുണ്ടെന്നാണ് സൂചന. നിലവിലെ ചെയര്‍മാന്‍ എം.ആര്‍. ബൈജുവിന്റെ പങ്ക് വ്യക്തമാക്കുന്നതില്‍ ഈ മൊഴികള്‍ നിര്‍ണായകമാണ്. പ്രത്യേകിച്ച് വിവാദമായ ആസൂത്രണ ബോര്‍ഡ് നിയമനത്തിലെ അഭിമുഖം നടത്തിയത് എം.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍വ്യൂ ബോര്‍ഡായിരുന്നു.

പി.എസ്.സി ക്രമക്കേടുകളെക്കുറിച്ച് എസ്.ഐ.ടി അന്വേഷണം ആരംഭിച്ചതോടെ ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് നടന്ന നിയമനങ്ങളെക്കുറിച്ചുള്ള പരാതിപ്രളയമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഡി.വൈ.എസ്.പി സ്‌പെഷ്യല്‍ റിക്രൂട്ട് മെന്റില്‍ മഹാരാജാസ് കോളജിലെ മുന്‍ എസ്.എഫ്.ഐ നേതാവ് കെ.ജെ. ജിതിന് വഴിവിട്ട സഹായം നല്‍കി ഒന്നാം റാങ്കും നിയമന ശുപാര്‍ശയും ലഭ്യമാക്കിയെന്ന ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. പരീക്ഷയിലും അഭിമുഖത്തിലും ക്രമക്കേട് നടത്തി ജിതിനെ ഒന്നാം റാങ്കിലെത്തിച്ചെന്നാണ് ആരോപണം.
ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കമ്മിറ്റി പരാതി നല്‍കിയിരിക്കുകയാ ണ്.

എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഉദ്യോഗാര്‍ഥികളെ പിന്നിലാക്കിയാണ് ജിതിനെ ഒന്നാം റാങ്കിലേക്ക് ഉയര്‍ത്തിയതെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. നിയമന നടപടികളുടെ വിവിധ ഘട്ടങ്ങളില്‍ അസാധാരണമായ വേഗതയും ഇടപെടലുകളും ഉണ്ടായതായും പരാതിയില്‍ ആരോപിക്കുന്നു. ഏതായാലും സ്വന്തക്കാരെയും ബന്ധുക്കളെയും തിരുകിക്കയറ്റാനായി പി.എസ്.സി എന്ന ഭരണഘടനാ സ്ഥാപനത്തെ തകര്‍ത്തു തരിപ്പണമാക്കിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കായ ഉദ്യോഗാര്‍ത്ഥികളോട് കാണിച്ച കണ്ണില്‍ചോരയില്ലാത്ത ഈ ക്രൂരതയുടെ ആഴം അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം ദിനം പ്രതിയെന്നോണം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളിലൂടെയും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അധികാരത്തുടര്‍ച്ചയുടെ മറവില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മുഴുവന്‍ മേഖലകളിലും നടന്നിട്ടുള്ള തീവെട്ടിക്കൊള്ളയുടെ കഥകള്‍ ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യ മേഖലയില്‍ മനുഷ്യന്റെ ജീവനാണ് പന്താടിയതെങ്കില്‍ പി.എസ്.സി വഴി ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയാണ് തകര്‍ത്തുകളഞ്ഞത്. പ്രത്യേക അന്വേഷണ സംഘങ്ങളുടെ പഴുതടച്ച അന്വേഷണത്തിലൂടെ ഈ കൊള്ളക്ക് നേതൃത്വം നല്‍കിയവരെല്ലാം അഴിയെണ്ണുന്ന കാഴ്ച്ചക്ക് കേരളം കാതോര്‍ത്തിരിക്കുകയാണ്.

Comments

About the Author

webdesk24

Editor

Author's posts

What do you feel about this?

  • Editorial

Continue Reading

Previous: രണ്ടക്കം കടന്ന ആദ്യ താരം; പുതിയ ചരിത്രമെഴുതി ഇഷാൻ കിഷൻ

Author's Other Posts

മധുരമുള്ള ആപ്പിള്‍ തെരഞ്ഞെടുക്കാന്‍ നിറം മാത്രം നോക്കിയാല്‍ പോരാ; വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം iStock-184927564-scaled_a0dad145-5743-461c-8bbb-9c4d79488ca6

മധുരമുള്ള ആപ്പിള്‍ തെരഞ്ഞെടുക്കാന്‍ നിറം മാത്രം നോക്കിയാല്‍ പോരാ; വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

webdesk24 October 29, 2026
വോട്ട് ചോരി ആരോപണത്തിൽ കോൺഗ്രസ് പോരാട്ടം തുടരും; ഡൽഹി റാലിക്ക് അനുമതി WhatsApp Image 2026-10-28 at 5.13.48 PM

വോട്ട് ചോരി ആരോപണത്തിൽ കോൺഗ്രസ് പോരാട്ടം തുടരും; ഡൽഹി റാലിക്ക് അനുമതി

webdesk24 October 28, 2026
നീതിപീഠം എന്ന അവസാന അഭയം Narendra-Modi_d

നീതിപീഠം എന്ന അവസാന അഭയം

webdesk24 October 28, 2026
എപ്പോഴും റീൽസിൽ മുഴുകിയിരിക്കുകയാണോ? Y

എപ്പോഴും റീൽസിൽ മുഴുകിയിരിക്കുകയാണോ?

webdesk24 October 23, 2026

Related Stories

  • Editorial

രാജ്യത്തിനായി കൈകോര്‍ത്ത് ഇന്ത്യ

webdesk26 November 2, 2026
  • Editorial

ഇടത് കാലത്തെ കറുത്ത അധ്യായം

webdesk26 October 31, 2026
school sports meet
  • Editorial

കായിക മേളയിലെ ക്രൂരമായ രാഷ്ട്രീയക്കളി

webdesk22 October 30, 2026
  • Editorial

ഇഛാശക്തിയുള്ള ഇടപെടൽ

webdesk26 October 29, 2026
Narendra-Modi_d
  • Editorial

നീതിപീഠം എന്ന അവസാന അഭയം

webdesk24 October 28, 2026
jamia
  • Editorial

വീണ്ടും സമരജ്വാല ഉയരുന്ന ജാമിഅ

webdesk26 October 26, 2026

Latest

തീവെട്ടിക്കൊള്ളയുടെ ചുരുളഴിയുന്നു 1892747-la-2520650 1

തീവെട്ടിക്കൊള്ളയുടെ ചുരുളഴിയുന്നു

webdesk24 November 3, 2026
രണ്ടക്കം കടന്ന ആദ്യ താരം; പുതിയ ചരിത്രമെഴുതി ഇഷാൻ കിഷൻ ishan kishan 2

രണ്ടക്കം കടന്ന ആദ്യ താരം; പുതിയ ചരിത്രമെഴുതി ഇഷാൻ കിഷൻ

webdesk26 November 2, 2026
ലിവർപൂളിനെ തകർത്ത ഗോൾ ഇനി ചരിത്രം; വമ്പൻ റെക്കോർഡ് തൂക്കി ജർമൻ താരം haverts 3

ലിവർപൂളിനെ തകർത്ത ഗോൾ ഇനി ചരിത്രം; വമ്പൻ റെക്കോർഡ് തൂക്കി ജർമൻ താരം

webdesk26 November 2, 2026
ഇനിയുമൊരു കൈ നോക്കാനുണ്ടെന്ന് ട്രംപ്; വീണ്ടുമൊരു യുദ്ധം ഉണ്ടായാൽ മുൻകാലങ്ങളെക്കാൾ ഭീകരമായിരിക്കും, സമയം നിശ്ചയിക്കാൻ അമേരിക്കൻ പ്രസിഡന്റിനാകില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ iran 4

ഇനിയുമൊരു കൈ നോക്കാനുണ്ടെന്ന് ട്രംപ്; വീണ്ടുമൊരു യുദ്ധം ഉണ്ടായാൽ മുൻകാലങ്ങളെക്കാൾ ഭീകരമായിരിക്കും, സമയം നിശ്ചയിക്കാൻ അമേരിക്കൻ പ്രസിഡന്റിനാകില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ

webdesk26 November 2, 2026

Latest News

  • തീവെട്ടിക്കൊള്ളയുടെ ചുരുളഴിയുന്നു
  • രണ്ടക്കം കടന്ന ആദ്യ താരം; പുതിയ ചരിത്രമെഴുതി ഇഷാൻ കിഷൻ
  • ലിവർപൂളിനെ തകർത്ത ഗോൾ ഇനി ചരിത്രം; വമ്പൻ റെക്കോർഡ് തൂക്കി ജർമൻ താരം
  • ഇനിയുമൊരു കൈ നോക്കാനുണ്ടെന്ന് ട്രംപ്; വീണ്ടുമൊരു യുദ്ധം ഉണ്ടായാൽ മുൻകാലങ്ങളെക്കാൾ ഭീകരമായിരിക്കും, സമയം നിശ്ചയിക്കാൻ അമേരിക്കൻ പ്രസിഡന്റിനാകില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ
  • അവർ ടീമിലുള്ളത് ഗില്ലിന് ഗുണം ചെയ്യും: അജിങ്ക്യ രഹാനെ

You May Have Missed

1892747-la-2520650
  • Editorial

തീവെട്ടിക്കൊള്ളയുടെ ചുരുളഴിയുന്നു

webdesk24 November 3, 2026
ishan kishan
  • Sports

രണ്ടക്കം കടന്ന ആദ്യ താരം; പുതിയ ചരിത്രമെഴുതി ഇഷാൻ കിഷൻ

webdesk26 November 2, 2026
haverts
  • Sports

ലിവർപൂളിനെ തകർത്ത ഗോൾ ഇനി ചരിത്രം; വമ്പൻ റെക്കോർഡ് തൂക്കി ജർമൻ താരം

webdesk26 November 2, 2026
iran
  • News
  • World

ഇനിയുമൊരു കൈ നോക്കാനുണ്ടെന്ന് ട്രംപ്; വീണ്ടുമൊരു യുദ്ധം ഉണ്ടായാൽ മുൻകാലങ്ങളെക്കാൾ ഭീകരമായിരിക്കും, സമയം നിശ്ചയിക്കാൻ അമേരിക്കൻ പ്രസിഡന്റിനാകില്ലെന്ന് മുന്നറിയിപ്പുമായി ഇറാൻ

webdesk26 November 2, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP