പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്
പ്രതീക്ഷകളുടെ തുരുത്തിലാണ് രാ ജ്യം. അനീതിക്കെതിരെ യുവത്വം തെരുവിലിറങ്ങിയ കാലം, യുവരോഷം കടുത്തതോടെ അധികാരക്കസേര വിട്ട് ഒരു കേന്ദ്രമന്ത്രിക്ക് രാജിവെക്കേണ്ടിവന്നതും ഇക്കാലത്താണ്. രാജ്യതലസ്ഥാനം സമര ചൂളയിലാണ്. മതനിരപേക്ഷവാദികളെ ല്ലാം കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ സമരമുഖത്താണ്. ലോകത്തെമ്പാടുനിന്നും വന്നുകൊണ്ടിരി ക്കുന്നത് പ്രതീക്ഷയുടെ വാർത്തകളാണ്. പ്രത്യേകിച്ചും കഴിഞ്ഞദിവസം അമേരിക്കയിൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നേത്യത്വം നൽകുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് അടിതെറ്റിയത് പ്ര തീക്ഷ നൽകുന്ന രാജ്യാന്തര വാർത്തയാണ്. യുദ്ധവും അക്രമവും വംശീയതയുമല്ല, സമാധാനവും പ്രതീക്ഷയുമാണ് ജനം ആഗ്രഹിക്കുന്ന തെന്ന് തെളിയിക്കുന്ന സംഭവങ്ങളാണിതെല്ലാം. ആശ ങ്കുകൾ ഏറെയുണ്ടെങ്കിലും ഇന്ത്യൻ യുവത്വം പ്രതീക്ഷയിൽ തന്നെയാണ്. മാറ്റങ്ങളുടെ കാലത്തിനായി അവർ പ്രതീക്ഷിക്കുകയും സമരമുഖത്ത് സജീവമായി നിലകൊള്ളുകയും ചെയ്യുന്നു.
ഇന്ത്യയുടെ ആത്മാവ് നിലനിൽക്കുന്നത് ജനാധിപത്യവും മതേതരവുമായ സവിശേഷ ഗുണങ്ങളിലാണ്. ഇവ രണ്ടും രാജ്യത്തിന്റെ കണ്ണുകളാണ്. അവയിലൊന്നിന് കോട്ടം തട്ടിയാൽ രാജ്യത്ത് കൂരിരുൾ പരക്കും. വർത്തമാന ഇന്ത്യയെ അന്ധതയിലേക്ക് നയിക്കാൻ ഭരണകൂടം ശ്ര മിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ പൗരസമൂഹം സുസജ്ജമാണെന്നാണ് സമകാലിക സമരങ്ങൾ വ്യക്തമാക്കുന്നത്. നീതി നിഷേധം തുടരുമ്പോൾ ഭരണകൂടത്തെ ചോദ്യംചെയ്യുന്നവരെ ശത്രുക്കളായി കാണുകയും വിയോജിപ്പിനെ രാജ്യവിരുദ്ധതയായി ചിത്രീകരിക്കുകയും ചെയ്യുന്ന സാഹചര്യം ജനാധിപത്യത്തിന്റെ ആത്മാവിനെയാണ് മുറിവേൽ പ്പിക്കുന്നത്. നീതി ചോദിക്കുന്നവരുടെ ശബ്ദം അടിച്ചമർത്തപ്പെടുമ്പോൾ, ആ മൗനത്തെ ഭേദിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്വം യുവതലമുറയുടെ ചുമലിലേക്കാണ് വരുന്നത്. അതുകൊണ്ടുതന്നെ, ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്നത് ഒരു സമ്മേളനത്തിന്റെ പ്രമേയം മാത്രമല്ല കാലം യുവാക്കളോട് ആവശ്യപ്പെടുന്ന രാഷ്ട്രീയവും ധാർമികവുമായ ദൗത്യമാണ്.
വോട്ടവകാശത്തിന്റെ വിശ്വാസ്യത, ഭര ണഘടനാ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യം, ഭരണകൂടത്തിൻ്റെ ഉത്തരവാദിത്വം, സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം എന്നിവയെക്കുറിച്ച് ഡൽഹിയിൽ ഉയരുന്ന പ്രതിഷേധങ്ങൾ കേവലം ഒരു രാഷ്ട്രീ യപക്ഷത്തിന്റെ മുദ്രാവാക്യങ്ങളല്ല. വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ച് ഉയരുന്ന ആശങ്കകളും അർഹരായ പൗരന്മാർക്ക് വോട്ടവകാശം നഷ്ടപ്പെടരുതെന്ന ആവശ്യവും ഗൗരവത്തോടെ പരിഗണിക്കപ്പെടണം. പട്ടികകൾ ശുദ്ധീകരിക്കുക എന്നത് തിര ഞ്ഞെടുപ്പ് സംവിധാനത്തിൻ്റെ ആവശ്യമാ യിരിക്കാം; എന്നാൽ ആ പ്രക്രിയ 89 സുതാര്യ സുതാര്യവും പരിശോധിക്കാവുന്നതും പിഴവുകൾ തിരുത്താൻ അവസരമുള്ളതുമായിരിക്ക ണം. ജനാധിപത്യത്തിൽ പൗരൻ്റെ വോട്ട് ഭരണകൂടത്തിൻ്റെ ഔദാര്യമല്ല, ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണ്. ആ അവകാശത്തെക്കുറിച്ച് ചോദ്യങ്ങളുയർത്തുന്ന യുവാക്കളെ കേൾക്കുന്നതാണ് ജനാധിപ ത്യത്തിൻ്റെ ശക്തി; അവരെ ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യുന്നതല്ല.
ഇന്ത്യ എന്നത് ഒരു മതത്തിന്റെയോ ഭാഷയുടെയോ വംശീയ സങ്കൽപ്പത്തിന്റെയോ മാത്രം പേരല്ല പല മതങ്ങളും ഭാഷകളും സംസ്ക്കാരങ്ങളും ജീവിതരീതികളും ചേർന്ന് രൂപപ്പെടുത്തിയ ചരിത്രപരമായ ജനാധിപത്യാനുഭവമാണ് ഇന്ത്യ. എന്നാൽ രാജ്യസ്നേഹത്തെ ഒരു പ്രത്യേക മതപരമായ സ്വത്വവുമായി ബന്ധിപ്പിക്കുകയും അതിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കുന്നവരെ സംശയത്തോടെ കാണുകയും ചെയ്യുമ്പോൾ ദേശീയത ഉൾക്കൊള്ളലിൻ്റെ മുല്യം നഷ്ടപ്പെടുത്തുന്നു. ഭൂരിപക്ഷത്തിൻ്റെ വിശ്വാസവും സംസ്കാരവും ബഹുമാനിക്ക ഒപ്പെടേണ്ടതുപോലെ ന്യൂനപക്ഷങ്ങളുടെ വിശ്വാസവും അന്തസ്സും സുരക്ഷയും തുല്യമായി സംരക്ഷിക്കപ്പെടണം. ഭൂരിപക്ഷത്തിൻ്റെ സംഖ്യാബലം ന്യൂനപക്ഷത്തിൻ്റെ അവകാശങ്ങളെ നിർണയിക്കുന്ന മാനദണ്ഡ മാകരുത്. ജനാധിപത്യം എന്നത് ഭൂരിപക്ഷം ഭരിക്കുന്ന സംവിധാനമാണ്; എന്നാൽ ആതോടൊപ്പം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ ഭൂരിപക്ഷത്തിൻ്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കാത്ത ഭരണഘടനാക്രമവുമാണ്.
വർത്തമാന ഇന്ത്യ ഉയർത്തുന്ന പ്രധാന ചോദ്യങ്ങളെ ചരിത്രബോധമുള്ള ഒരു സമൂഹത്തിന് അവഗണിക്കാനാവില്ല. നിയമങ്ങൾ, നിയമനങ്ങൾ, ഭരണനടപടികൾ, കോടതിവിധികൾ, മനുഷ്യാവകാശ റിപ്പോർട്ടുകൾ, ജനങ്ങളുടെ ദൈനംദിന ജീവിതാനുഭവങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ ഗൗരവമായി പരിശോധിക്കേണ്ട വിഷയങ്ങളാണവ. പൗരത്വത്തിൻ്റെ മാനദണ്ഡ ങ്ങളിൽ മതം ഇടംപിടിക്കുന്നത് എങ്ങനെ യെന്ന ചോദ്യം പൗരത്വ തുല്യതക്ക് ഭീഷണി യാണ്. രേഖകളുടെ അഭാവം, ദാരിദ്ര്യം, കു ടിയേറ്റം, പേരുകളിലെ വ്യത്യാസങ്ങൾ എ ന്നിവ കാരണം ദുർബലവിഭാഗങ്ങൾക്ക് അ വകാശങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉ ണ്ടാകരുത്. വോട്ടർപട്ടിക ശുദ്ധീകരിക്കാനു ള്ള ശ്രമം ജനാധിപത്യത്തിൽനിന്ന് പൗരന്മാ രെ പുറത്താക്കാനുള്ള മാർഗമായി മാറാതി രിക്കാൻ സുതാര്യമായ നടപടികളും ഫല പ്രദമായ അപ്പിൽ സംവിധാനവും ആവശ്യ മാണ്. വിദ്വേഷ പ്രസംഗങ്ങളുടെ സാധാരണ വൽക്കരണവും മതന്യൂനപക്ഷങ്ങളെ സം ശയത്തിൻ്റെ നിഴലിൽ നിർത്തുന്ന പ്രസംഗ ങ്ങളും സാമ്പത്തിക ബഹിഷ്കരണത്തിനു ള ആഹ്വാനങ്ങളും രാജ്യത്തിൻ്റെ മതേത് രത്വത്തിനേറ്റ ആഴമുള്ള മുറിവുകളാണ്.
ആൾക്കൂട്ട ആക്രമണങ്ങൾ, പശുസംര ക്ഷണത്തിൻ്റെ പേരിലുള്ള അക്രമങ്ങൾ. ബുൾഡോസർ നടപടികൾ തുടങ്ങിയവും ആരാധനാലയങ്ങളുടെയും മതപരമായ പൈതൃകങ്ങളുടെയും സംരക്ഷണവും ഇ ന്നിൻ്റെ ആശങ്കളാണ്.. 5. പള്ളികളുടെയും ദർ ഗകളുടെയും ചരിത്രപരമായ പദവിയെക്കു റിച്ചുള്ള തർക്കങ്ങൾ ഉയരുമ്പോൾ അവ നി യമപരമായും ചരിത്രപരമായും തെളിവുക ളുടെ അടിസ്ഥാനത്തിലും പരിഹരിക്കപ്പെ ടണം. വഖഫ് സ്വത്തുക്കളുടെയും ന്യൂനപ ക്ഷ സ്ഥാപനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും വേണം വ്യക്തി സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഇ ന്ന് കടുത്ത വെല്ലുവിളി നേരിടുന്നു. യു.എ. പി.എ പോലുള്ള കർശന നിയമങ്ങളുടെ പ്ര യോഗത്തിലും നീണ്ടുനിൽക്കുന്ന വിചാര ണത്തടങ്കൽ, വിദ്യാർഥികൾക്കും സാമൂഹി ക പ്രവർത്തകർക്കും മാധ്യമപ്രവർത്തകർ ക്കുമെതിരായ കേസുകൾ എന്നിവയിലും അനീതിയുടെ ചോദ്യങ്ങളുണ്ട്. വിദ്യാഭ്യാസ, തൊഴിൽ രംഗത്തുമുള്ള തുല്യാവസരങ്ങൾ, യുവാക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാ സം, തൊഴിൽ, മത്സരപരീക്ഷകൾ, സംരംഭ കത്വം, ഭവനം എന്നിവയിൽ തുല്യാവസര ങ്ങൾ ലഭിക്കുന്നുണ്ടോ എന്നതും ഗൗരവ മായി പരിശോധിക്കപ്പെടേണ്ടതുണ്ട്. നിയമ ത്തിൻ്റെ തുല്യപ്രയോഗവും ഭരണകൂടത്തി ൻ്റെ ഉത്തരവാദിത്വവും യുവത്വം ഉയർത്തുന്ന ചോദ്യങ്ങളാണ്.
ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യു ന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദ ര്യം എന്നിവ ഓരോ പൗരന്റെയും ജീവിതത്തിൽ ഒരുപോലെ അനുഭവപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടുമ്പോഴാണ് അനിതിയുടെ കാലം തെളിയുന്നത്. ഭാഷാ സമരംഭരണകൂടനയങ്ങൾക്കെതിരെ അവകാശങ്ങൾക്കായി നിലകൊള്ളുമ്പോൾ യുവതല മുറവഹിക്കേണ്ടിവന്ന വിലയുടെ സാക്ഷ്യമാണ്. ഭാഷയുടെയും വിദ്യാഭ്യാസത്തിൻ്റെയും സാംസ്കാരിക അന്തസ്സിന്റെയും സംരക്ഷണത്തിനായി ജീവൻ നൽകിയ ആയു വാക്കളുടെ ഓർമ നമ്മെ പഠിപ്പിക്കുന്നത് അനീതിയെ അംഗീകരിക്കാതിരിക്കണമെന്നാ ണ്; അതോടൊപ്പം ജനങ്ങളുടെ അവകാശ ങ്ങൾ സംരക്ഷിക്കുന്ന പോരാട്ടം ജനാധിപ ത്യപരവും ഉത്തരവാദിത്വമുള്ളതുമായിരിക്കണമെന്നുമാണ്.
മുസ്ലിം ലീഗിൻ്റെയും മുസ്ലിം യൂത്ത് ലീഗിന്റെയും രാഷ്ട്രീയ പാ രമ്പര്യത്തെ വിലയിരുത്തേണ്ടതും ഈ പശാത്തലത്തിലാണ്. ഒരു ജനവിഭാഗത്തിൻ്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്നത് മറ്റൊരു ജനവിഭാഗത്തിനെതിരെ നിലകൊള്ളുന്നതല്ല. വിദ്യാഭ്യാസം, സാമുഹിക നീതി, മതസ്വാതന്ത്ര്യം, രാഷ്ട്രീയ പ്രാ തിനിധ്യം, ഭരണഘടനാപരമായ അവകാശ ങ്ങൾ എന്നിവക്കുവേണ്ടിയുള്ള പോരാട്ടം ജനാധിപത്യത്തെ കൂടുതൽ സമ്പന്നമാക്കുന്ന പ്രവർത്തനമാണ്. ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ കേൾക്കപ്പെടുമ്പോഴാണ് ജനാധിപത്യം കൂടുതൽ ഉൾക്കൊള്ളുന്നതാകു ന്നത്. അതിനാൽ, അവകാശങ്ങൾക്കുവേണ്ടിയുള്ള ശബ്ദത്തെ വിഭാഗീയതയായി മുദ്രകുത്തുന്നതിനുപകരം, ആ ആശങ്കകൾ ക്ക് കാരണമാകുന്ന സാഹചര്യങ്ങളെ പരിഹരിക്കുകയാണ് രാഷ്ട്രീയ നേത്യത്വം ചെയ്യേണ്ടത്. കേരളത്തിൻ്റെ സാമൂഹിക ചരിത്രം മതസാമുദായിക വൈവിധ്യത്തിനിടയിലും പൊതുജീവിതം പങ്കിടാൻ കഴിയുമെന്ന് തെളിയിച്ചിട്ടുള്ളതാണ്. ആ പാരമ്പര്യം സംരക്ഷിക്കേണ്ടത് എല്ലാ മതവിഭാഗങ്ങളിലെയും യുവാക്കളുടെ കൂട്ടുത്തരവാദിത്വമാണ്. മുസ്ലിം യുവാക്കൾ നേരിടുന്ന അനി തികളെക്കുറിച്ച് സംസാരിക്കുമ്പോൾ ക്രൈസതവരും ദലിതരും ആദിവാസികളും മറ്റു പിന്നാക്കവിഭാഗങ്ങളും നേരിടുന്ന പ്രശ്നങ്ങളോടും ഐക്യദാർഢ്യം പുലർത്താൻ കഴിയണം. അതുപോലെ, മറ്റുള്ളവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന വർക്കും മുസ്ലിംകളുടെ നീതിപൂർവമായ ആവശ്യങ്ങളെ പിന്തുണക്കാൻ കഴിയണം. നീതി ഒരു സമൂഹത്തിൻ്റെ മാത്രം ആവശ്യ മല്ല; എല്ലാവർക്കും ഒരുപോലെ ലഭിക്കേണ്ട സാമൂഹിക ഉറപ്പാണ്.
ചരിത്രം യുവതയോട് ചോദിക്കുന്ന ചോദ്യം ലളിതമാണ്. അനീതി കണ്ടപ്പോൾ നാം മൗനം പാലിച്ചോ, അതോ നീതിയുടെ പക്ഷ ത്ത് നിലകൊണ്ടോ? മലപ്പുറത്തെ ഭാഷാസ മരത്തിൽ ജീവൻ നൽകിയ യുവാക്കളുടെ ഓർമയും ഡൽഹിയിലെ തെരുവുകളിൽ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന പുതിയ തലമുറയും തമ്മിൽ കാലത്തിന്റെ അകലമുണ്ടാകാം; എന്നാൽ അവരെ ബന്ധിപ്പിക്കുന്ന ജനാധിപത്യപരമായ ചോദ്യം ഒന്നുതന്നെയാണ്. അധികാരത്തിന്റെ മുന്നിൽ സത്യം പറയാനുള്ള ധൈര്യം നമുക്കുണ്ടോ? അനീതിയുടെ ഇരയാകുന്നവരു ടെ മതമോ ഭാഷയോ രാഷ്ട്രീയമോ നോക്കാതെ അവരുടെ കൂടെ നിൽക്കാൻ നമുക്കാകുമോ? അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്നത് പഴയ മുദ്രാവാക്യ ങ്ങളുടെ ആവർത്തനമല്ല. അത് പുതിയ അറിവും പുതിയ രാഷ്ട്രീയബോധവും പുതിയ സാമൂഹിക ഉത്തരവാദിത്വവും ചേർന്ന ഒരു ജനാധിപത്യ പ്രതിജ്ഞയാണ്. അധികാരത്തെ ഭയപ്പെടാത്തതും മനുഷ്യനെ വെറു ക്കാത്തതും വസ്തുതകളിൽ ഉറച്ചുനിൽക്കുന്നതും ഭരണഘടനയെ വഴികാട്ടിയാക്കുന്നതുമായ യുവതലമുറയാണ് ഇന്ത്യയു ടെ പ്രതീക്ഷ. ആ പ്രതീക്ഷയെ രാഷ്ട്രീയപ്രവർത്തനമാക്കി മാറ്റുക എന്നതാണ് ഇന്നത്തെ ദൗത്യം.


