രാജ്യത്ത് നിലവിലുള്ളത് വോട്ടര്‍മാരെ തെരഞ്ഞെടുത്ത് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയാണെന്നും, രാജ്യത്തെ ബി.ജെ.പി സര്‍ക്കാരുകളെല്ലാം കൊള്ളയടിക്കപ്പെട്ടവയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യ സഖ്യത്തിന്റെ മഹാറാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയകളും വലിയ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍, ഈ കൊള്ളക്കാരെ അധികാരികളില്‍ നിന്ന് താഴെയിറക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള പോരാട്ടം ശക്തമായി തുടരുമെന്നും റാലിയില്‍ നേതാക്കള്‍ വ്യക്തമാക്കി.


