ന്യൂസിലാൻഡിനെതിരെ സെഞ്ച്വറി നേടി തിളങ്ങിയത് പിന്നാലെ റിഷബ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ഏകദിന ഫോർമാറ്റിൽ ഇടം നേടാത്തത് കൊണ്ട് പലരും പന്തിന്റെ കഴിവുകളെ കുറിച്ച് സംസാരിക്കാറില്ലെന്നാണ് ദിനേശ് കാർത്തിക് അഭിപ്രായപ്പെട്ടത്. ടെസ്റ്റുകൾക്കെറ്റിലെ പന്തിന്റെ സംഭാവനകൾ അതിശയിപ്പിക്കുന്നതാണെന്നും കാർത്തിക് വ്യക്തമാക്കി.
“ദീർഘകാലം ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന ശേഷമാണ് റിഷബ് പന്ത് തിരിച്ചെത്തിയത്. തുടക്കത്തിൽ അത്ര മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും പിന്നീട് ആത്മവിശ്വാസം വീണ്ടെടുക്കുകയും മികച്ച രീതിയിൽ കളിക്കുകയും ചെയ്തു. വിദേശ ഗ്രൗണ്ടുകളിലും ബാറ്റ് ചെയ്യാൻ പ്രയാസമുള്ള പിച്ചുകളിലും പന്ത് മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
സാഹചര്യങ്ങൾ എത്രത്തോളം മോശമായാലും റൺസ് നേടാനും സമ്മർദ്ദങ്ങളെ അതിജീവിക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. ഇത്രയും സ്ഥിരതയോടെ കളിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിൽ ഇടം ലഭിക്കാത്തതിനാൽ പലരും പന്തിന്റെ കഴിവുകളെ കുറിച്ച് സംസാരിക്കാറില്ല.
എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം നൽകുന്ന സംഭാവനകൾ അതിജയിപ്പിക്കുന്നതാണ്. പന്തിനെ പോലെ സ്ഥിരതയോടെയും ആധിപത്യത്തോടെയും കളിക്കുന്ന മറ്റൊരു വിക്കറ്റ് കീപ്പർ നിലവിൽ ലോകത്തില്ല. വൈറ്റ് ബോൾ ക്രിക്കറ്റിൽ പന്ത് എന്തുകൊണ്ട് മികച്ച പ്രകടനം നടത്തുന്നില്ലെന്ന് പലരും ചോദിക്കാറുണ്ട്.
എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹം എത്രത്തോളം മികച്ച താരമാണെന്ന് അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തന്നെ തെളിയിക്കുന്നുണ്ട്. അദ്ദേഹം ഈ ഫോർമാറ്റിലെ മികവിന്റെ ഉദാഹരണമാണ്” ദിനേശ് കാർത്തിക് ക്രിക് ബസിൽ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ 720 റൺസിനാണ് ഇന്ത്യ ഡിക്ലയർ ചെയ്തത്. കെ.എൽ രാഹുൽ 136 റൺസും റിഷബ് പന്ത് 128 നേടി സെഞ്ച്വറി പൂർത്തിയാക്കിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും നേടി. ധ്രുവ് ജുറൽ 78 റൺസും സ്വന്തമാക്കി.
നാലാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. ഡെവോൺ കോൺവേ അർദ്ധ സെഞ്ച്വറി റൺസ് നേടി ക്രീസിൽ തുടരുന്നുണ്ട്.
ഒന്നാം ഇന്നിംഗ്സിൽ ന്യൂസിലൻഡിനെ 368 റൺസിനാണ് ഇന്ത്യ പുറത്താക്കിയത്. ന്യൂസിലാൻഡിന് വേണ്ടി ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ് എന്നിവർ സെഞ്ച്വറി നേടി.


