കണ്ണൂര്‍: സി.പി.എമ്മിന്റെ രാഷ് ട്രീയ അരുംകൊലക്ക് ഇരയായ എം.എസ്.എഫ് നേതാവ് അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ വിധിക്ക് കാതോര്‍ത്ത് കേരളം, കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവത്തില്‍ പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിചാരണ കോടതി ഇന്ന് വിധി പറയുന്നത്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും മുന്‍ എംഎല്‍എ ടി.വി രാജേഷും ഉള്‍പ്പെടെ പ്രതികളായ കേസില്‍ എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. വിചാരണ നേരിട്ട 31 പ്രതികള്‍ക്കെതിരെ ഇന്ന് വിധി പ്രഖ്യാപിക്കും. പ്രതികള്‍ കുറ്റക്കാരാണോയെന്ന വിധി പ്രസ്താവമാണ് ഇന്ന് നടക്കുക. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ശിക്ഷാവിധിയില്‍ വാദം നടത്തി മറ്റൊരു ദിവസം ശിക്ഷ വിധിക്കും. കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെല്ലാം നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന് കോടതിയില്‍ ആവശ്യപ്പെട്ടത്.
ഷുക്കൂറിനെ കൊലപ്പെടു ത്താന് സി.പി.എം നേതാക്കളായ പി ജയരാജനും ടി.വി രാജേ ഷും ഉള്‍പ്പെടെ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന് കേസില്‍ 32-ാം പ്രതിയും സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ് 33-ാം പ്രതിയുമാണ്. കേസ് അന്വേഷിച്ച സി.ബി.ഐയാണ് പി ജയരാജനെയും ടി.വി രാജേഷിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇരുവര്‍ക്കുമെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റമാണ് സി.ബി.ഐ ചുമത്തിയിരിക്കുന്നത്. ആകെ 33 പ്രതികളാണുള്ളത്. ഇവരില്‍ രണ്ട് പേര് മരിച്ചതിനാല്‍ 31 പ്രതികളാണ് വിചാരണ നേരിട്ടത്.
വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും വിചാരണ നടപടികള്‍ക്കും ഒടുവിലാണ് കേസ് നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. സി.പി. എം ഇതുവരെ നടത്തിയ കൊലപാതക ചരിത്രത്തില്‍ ആദ്യമായാണ് ഗൂഢാലോചനയില്‍ പങ്കാളികളായ നേതാക്കളിലേക്ക് കേസ് എത്തുന്നത്.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ വാഹനവ്യൂഹം തടഞ്ഞ് നിര്‍ത്തി ആക്രമിച്ചുവെന്ന രീതിയില്‍ വാര്‍ത്ത സൃഷ്ടിച്ച് വലിയ പ്രകോപനമുണ്ടാക്കിയാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ തടഞ്ഞുവെച്ച് വിചാരണ നടത്തി ക്രൂരമായി കൊലപ്പെടുത്തിയത്. 2012 സെപ്റ്റംബര്‍ 20ന് കണ്ണപുരം കീഴറയിലെ വള്ളു വന്കടവിലായിരുന്നു സംഭവം.


