അരിയില്‍ ഷൂക്കൂർവധക്കേസില് മുസ്ലിംലീഗ് നിയമ പോരാട്ടം തുടരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഷക്കൂറിന് നീതി ലഭിക്കണം, പ്രതികളെ വെറുതെ വിട്ട വിധിയില്‍ സംതൃപ്തരല്ല. അതിനായി ഇനിയും കോടതിയില്‍ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. അതേസമയം അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പേരില്‍ ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രന്, ഒന്‍പതാം പ്രതി മനോഹരന്, പത്താം പ്രതി എം.വി. ദിനേശന് എന്നിവരും ഉള്‍പ്പെടുന്നു. 12-ാം പ്രതി ബിജുമോന്, 14-ാം പ്രതി ഇ.പി. രാധാകൃഷ്ണന്, 15-ാം പ്രതി ഷിജിന് മോഹന്‍, 16-ാം പ്രതി കെ.വി. സജിത്ത് എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
25-ാം പ്രതി വി.വി. മോഹനന്, 26-ാം പ്രതി പുരുഷോത്തമന്, 27-ാം പ്രതി പി.കെ. അജിത് കുമാര്‍, 28-ാം പ്രതി പി.പി. സുരേശന് എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റുള്ളവര്‍.
2012 ഫെബ്രുവരി 20നാണ് കണ്ണൂര്‍ കണ്ണപുരം കീഴറയിലെ വള്ളുവന് കടവിന് സമീപം ഷുക്കൂര്‍ കൊല്ലപ്പെട്ടത്. അന്നത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും അന്നത്തെ കല്യാശ്ശേരി എംഎല്‍എ ടി.വി. രാജേഷും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പ്രതികാരമായാണ് കൊലപാതകം നടന്നതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
ആസൂത്രിത കൊലപാതകമാണ് എന്നുള്ളതില്‍ ഒരു സംശയവുമില്ലെന്ന് പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പൈശാചികമായ കൊലപാതകം ആണ് നടന്നത്. കോടതി എത്രമാത്രം കണ്ടെത്തി എന്നത് വിധിയുടെ പൂര്‍ണ്ണരൂപം വന്നതിനു ശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
കാലമെത്ര കഴിഞ്ഞാലും മനസ്സില്‍നിന്ന് മാഞ്ഞുപോകാത്ത വേദനയുടെ പേരാണ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍.
പതിനെട്ടാം വയസ്സില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ പകയ്ക്ക് ഇരയായി ക്രൂരമായി കൊലചെയ്യപ്പെട്ട ചെറുപ്പക്കാരന്. വലിയൊരു സംഘടനാ നേതാവായി വളരേണ്ടിയിരുന്ന പ്രതിഭ!ഒന്നര പതിറ്റാണ്ടിന്റെ നിയമപോരാട്ടത്തിനൊടുവിലും നീതി പൂര്‍ണമായും അകന്നുനില്ക്കുന്നു.
ഷുക്കൂര്‍, മറവിക്ക് വിട്ടുകൊടുക്കാത്ത ഓര്‍മ്മയാണ് നീ. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ എന്നും നിന്റെ ഓര്‍മ്മകള്‍ ജ്വലിച്ചുനില്ക്കും.
ഭരണ പരിഷ്കരണ കമ്മീഷന് ചെയര്മാന് ഡോ. എം.കെ. മുനീറും പറഞ്ഞു.


