പാര്‍ലമെന്റ് സമുച്ചയത്തിന് സമീപം കൃഷിഭവന് വളപ്പിലുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള ഖദീമി മസ്ജിദ് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം മതസ്ഥാപനങ്ങളെ നിരന്തരം ലക്ഷ്യം വയ്ക്കുന്ന നടപടി മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പള്ളിയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വിവിധ മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിനു മുമ്പ് മുതല്‍ നിലനില്‍ക്കുന്നതെന്ന് പറയപ്പെടുന്ന ഖദീമി മസ്ജിദ്, കൃഷിഭവനിലെയും സമീപത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ വര്‍ഷങ്ങളായി നമസ്കാരത്തിനായി ഉപയോഗിച്ചുവരുന്നതാണ്.
സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിനുള്ളില്‍ സ്ഥിരമായ മതപരമായ നിര്‍മിതി നിലനിര്‍ത്തുന്നത് ഭരണകൂടത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സെന്‍ട്രല്‍ വിസ്താ പുനര്‍വികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനും ശാസ്ത്രിഭവനും പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് മസ്ജിദ് നീക്കം ചെയ്യുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസറുകള്‍ എല്ലായ്പ്പോഴും മുസ്ലിംകള്ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയാണ് നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് നാസര്‍ ഹുസൈന് എംപി വിമര്‍ശിച്ചു. കൃഷിഭവന് നിര്മിക്കുന്നതിഖദീമി മസ്ജിദ് പൊളിക്കാനുള്ള നീക്കം അവസാനിപ്പിക്കണം മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം;
പ്രതിഷേധം ശക്തമാകുന്നു
പാര്‍ലമെന്റ് സമുച്ചയത്തിന് സമീപം കൃഷിഭവന് വളപ്പിലുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള ഖദീമി മസ്ജിദ് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുസ്ലിം മതസ്ഥാപനങ്ങളെ നിരന്തരം ലക്ഷ്യം വയ്ക്കുന്ന നടപടി മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും പള്ളിയുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് വിവിധ മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിനു മുമ്പ് മുതല്‍ നിലനില്‍ക്കുന്നതെന്ന് പറയപ്പെടുന്ന ഖദീമി മസ്ജിദ്, കൃഷിഭവനിലെയും സമീപത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ വര്‍ഷങ്ങളായി നമസ്കാരത്തിനായി ഉപയോഗിച്ചുവരുന്നതാണ്.
സര്‍ക്കാര്‍ കെട്ടിട സമുച്ചയത്തിനുള്ളില്‍ സ്ഥിരമായ മതപരമായ നിര്‍മിതി നിലനിര്‍ത്തുന്നത് ഭരണകൂടത്തിന്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. സെന്‍ട്രല്‍ വിസ്താ പുനര്‍വികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനും ശാസ്ത്രിഭവനും പൊളിച്ചുമാറ്റി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് മസ്ജിദ് നീക്കം ചെയ്യുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപി സര്‍ക്കാരിന്റെ ബുള്‍ഡോസറുകള്‍ എല്ലായ്പ്പോഴും മുസ്ലിംകള്ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയാണ് നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് നാസര്‍ ഹുസൈന് എംപി വിമര്‍ശിച്ചു. കൃഷിഭവന് നിര്‍മിക്കുന്നതിന് മുമ്പുതന്നെ പള്ളി അവിടെയുണ്ടായിരുന്നുവെന്നും പള്ളിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനല്ല, വഖ്ഫിനാണെന്നും എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
പൊതുസ്വത്തിന്റെ മതേതര സ്വഭാവത്തിന് മസ്ജിദ് തടസ്സമാണെന്ന വാദം തെറ്റാണെന്ന് ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാനും പ്രതികരിച്ചു. മസ്ജിദിന് ചുറ്റുമാണ് പിന്നീട് സര്‍ക്കാര്‍ ഓഫീസുകള്‍ ഉയര്‍ന്നുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ന് മുമ്പുതന്നെ പള്ളി അവിടെയുണ്ടായിരുന്നുവെന്നും പള്ളിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനല്ല, വഖ്ഫിനാണെന്നും എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
പൊതുസ്വത്തിന്റെ മതേതര സ്വഭാവത്തിന് മസ്ജിദ് തടസ്സമാണെന്ന വാദം തെറ്റാണെന്ന് ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് മാലിക് മുഅ്തസിം ഖാനും പ്രതികരിച്ചു. മസ്ജിദിന് ചുറ്റുമാണ് പിന്നീട് സര്‍ക്കാര്‍ ഓഫീസുകള്‍ ഉയര്‍ന്നുവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


