കൊച്ചി: ‘അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത്’ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് നാളെ എറണാകുളത്ത് തുടക്കം. ഈ മാസം എട്ട് വരെ യുള്ള ദിവസങ്ങളില്‍ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം തുടങ്ങിയവ നടക്കും.
കേരളത്തിലുടനീളം നടത്തിയ അംഗത്വ വിതരണ കാമ്പയിനിന്റെ ഭാഗമായി പുതിയ ശാഖ, പഞ്ചായത്ത്, മണ്ഡലം, ജില്ല കമ്മറ്റികള്‍ നിലവില്‍ വന്നതിന് ശേഷമാണ് സംസ്ഥാന സമ്മേളനം. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്.
നാളെ ഉച്ചയ്ക്ക് ശേഷം മൂന്നിന് എറണാകുളം ടൗണ്‍ഹാളില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് ‘ഫാസിസം, വര്‍ഗീയത, ഭരണകൂടം തിരുത്ത്’ എന്ന പ്രമേയത്തില്‍ നടക്കുന്ന സെമിനാര്‍ മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന് എം.എല്‍.എ, കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍, ആര്.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹന് എം.എല്‍.എ, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ എന്നിവര്‍ സംവദിക്കും. സെമിനാറില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും എറണാകുളം ജില്ലയില്‍നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
ഏഴിന് രാവിലെ 10 മണിക്ക് പ്രതിനിധി സമ്മേളനത്തിന് തുടക്കമാകും. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മണ്ഡലം ഭാരവാഹികള്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത മറ്റ് പ്രതിനിധികള്‍ എന്നിവരാണ് പ്രതിനിധി സമ്മേളനത്തിന് എത്തിച്ചേരുക. രാവിലെ 9.30ന് രജിസ്ട്രേഷന് ആരംഭിക്കും. 10മണിക്ക് കേരളം ഭരണ പരിഷ്കാര കമ്മീഷന് ചെയര്മാന് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ശ്വേത ഭട്ട് മുഖ്യാതിഥി ആകും. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണം നടത്തും. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ടി.എ അഹമ്മദ് കബീര്‍ പ്രഭാഷണം നടത്തും.
തുടര്‍ന്ന് 11.30ന് സെഷന് ഒന്നില്‍ ‘അപരവത്കരണത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ ആക്റ്റിവിസ്റ്റ് ഡോ. ടി.എസ് ശ്യാംകുമാര്‍ പ്രഭാഷണം നടത്തും. ഉച്ചക്ക് 12ന് സെഷന് 2 ല്‍ ‘സമരവും കവിതയും’ കവി രമേശ് കാവില്‍ പ്രഭാഷണം നടത്തും.12.30ന് സെഷന് 3 ല്‍ ‘ഒറ്റ തിരഞ്ഞെടുപ്പും ഫെഡറലിസവും’ എന്ന വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി സംസാരിക്കും. രണ്ടിന് ‘സമര കാഹളം’ സെഷന് 4ല്‍ എംഎല്‍എമാരായ അഡ്വ. വി. കെ ഫൈസല്‍ ബാബു , ടി.പി അഷ്റഫലി , പി. കെ നവാസ് പ്രസംഗിക്കും. 2.30 ‘ജെന്‍ സി ഇന്ത്യ’ സെഷന് 5ല്‍ ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന് സെക്രട്ടറി ഡാനിഷ് അലി പ്രതിനിധികളുമായി സംവദിക്കും.
മൂന്നിന് സെഷന് 6ല്‍ ‘ഭരണഘടന മൂല്യവും ജനാധിപത്യ പ്രതിരോധവും’ എന്ന വിഷയത്തില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്, ലോക്സഭ മുന്‍ സെക്രട്ടറി പി.ഡി.റ്റി ആചാരി, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാന് എം.പി എന്നിവര്‍ പ്രഭാഷണം നടത്തും. നാലിന് സെഷന് ഏഴില്‍ ‘ഫ്യൂച്ചര്‍ കേരളം’ എന്ന വിഷയത്തില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍, ഫിഷറീസ് സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍ സംവദിക്കും. അഞ്ചിന് സെഷന് എട്ടില്‍ ‘വിമര്‍ശനവും പൗരബോധവും’ എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും സംസ്ഥാന കായിക വകുപ്പ് മന്ത്രിയുമായ ഒ.ജെ ജനീഷ്, രമേശ് പിഷാരടി എം.എല്‍.എ പ്രഭാഷണം നടത്തും. ആറിന് സെഷന് ഒന്‍പതില്‍ ‘അനീതിയുടെ കാലത്ത് ഇരകളുടെ വര്‍ത്തമാനം’ എന്ന വിഷയത്തില്‍ ആക്റ്റിവിസ്റ്റ് ആസിഫ് മുജ്തബ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ സംവദിക്കും.


