അടുത്തിടെ കണ്ട സിനിമകളിൽ തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രം ഏതാണെന്ന് തുറന്നുപറഞ്ഞ് നടി മേഘ്ന രാജ്. സൂര്യ നായകനായ വിശ്വനാഥ് ആൻഡ് സൺസിൽ മമിത ബൈജു അവതരിപ്പിച്ച കഥാപാത്രത്തെ കുറിച്ചാണ് മേഘ്ന രാജ് സംസാരിച്ചത്.
സിനിമ എക്സ്പ്രസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേഘ്ന രാജ്.
”എനിക്ക് വിശ്വനാഥ് ആൻഡ് സൺസിൽ മമിത അവതരിപ്പിച്ച കഥാപാത്രം ഒരുപാട് ഇഷ്ടമായി. വളരെ പുതുമയുള്ള കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രം എനിക്ക് ചെയ്യാൻ സാധിക്കുമോ എന്ന അറിയില്ല. കാരണം മമിത അതിന് മമിതക്ക് മാത്രമുള്ളൊരു പ്രത്യേക ഊർജമുണ്ടെന്ന് തോന്നുന്നു.
വളരെ നന്നായാണ് അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒട്ടും ബോറടിപ്പിക്കാതെ ആ കഥാപാത്രത്തെ കൊണ്ടുപോയി. വലിയ പശ്ചാത്തലമൊന്നുമില്ലെങ്കിലും പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്ന കഥാപാത്രമായിരുന്നു അത്. അടുത്തിടെ ഞാൻ കണ്ടതിൽ ഏറ്റവും ആസ്വദിച്ച സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അത്” മേഘ്ന രാജ് പറഞ്ഞു.


