ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വര്‍ധിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവര്‍ധനവാണ് ഇത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു.
വില പരിഷ്കരണത്തോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 913 രൂപയില്‍ നിന്ന് 942 രൂപയായി. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ, വാതക വിതരണത്തിലുണ്ടായ തടസ്സങ്ങളാണ് ഈ വിലവര്‍ധനവിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ, മാര്‍ച്ച് 7-ന് സിലിണ്ടറിന് 60 രൂപ കൂട്ടിയിരുന്നു.
പ്രാദേശിക നികുതികളും ഗതാഗതച്ചെലവുകളും അനുസരിച്ച് ഓരോ നഗരങ്ങളിലും വിലയില്‍ മാറ്റമുണ്ടാകുമെങ്കിലും വിലവര്‍ധന രാജ്യമൊട്ടാകെ ബാധകമാണ്.
Comments


