കോഴിക്കോട്: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ നാലു നാൾ മാത്രം ബാക്കിനിൽക്കെ ലോകകപ്പിൻ്റെ സമ്പൂർണ്ണ വിശേഷങ്ങളുമായി ചന്ദ്രികയുടെ പ്രത്യേക ലോകകപ്പ് പതിപ്പ്-ഫ്രീകിക്ക് പ്രകാശീതമായി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മുസ്‌ലിം പ്രിൻ്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി മാനേജിംഗ് ഡയരക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രകാശനകർമം നിർവഹിച്ചത്.ലോകകപ്പ് വിശേഷങ്ങൾ എന്നും വായനാലോകത്തിന് മനോഹരമായി സമർപ്പിക്കാറുള്ള ചന്ദ്രികയുടെ കായിക പാരമ്പര്യം മഹത്തരമാണെന്ന് തങ്ങൾ പറഞ്ഞു. ഇത്തവണ കൂടുതൽ ടിമുകൾ ലോകകപ്പിനുണ്ട്. അതിനാൽ തന്നെ മൽസരങ്ങൾ ആവേശകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയുടെ ചുമതലയുള്ള മുസ്ലിം ലിഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല അധ്യക്ഷനായിരുന്നു. പത്രാധിപർ കമാൽ വരദ്ദൂർ ആമുഖപ്രഭാഷണം നടത്തി. അഡ്‌മിനിസ്ട്രേറ്റിവ് ഓഫിസർ കെ.എം സൽമാൻ, കോഴിക്കോട് റസി എഡിറ്റർ ലുക്മാൻ മമ്പാട്, മാർക്കറ്റിംഗ് മാനേജർ നബീൽ തങ്ങൾ, സിറാജ് എരഞ്ഞിക്കൽ തുടങ്ങിയവർ സംബന്ധിച്ചു


