കേരളത്തിന്റെ തനതായ മതനിരപേക്ഷതയും സാമൂഹിക പുരോഗതിയും സംരക്ഷിക്കണമെങ്കില്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും രാഷ്ട്രീയത്തെ ചരിത്രപരമായി പഠിക്കുകയും ജനാധിപത്യപരമായി എതിര്‍ക്കുകയും വേണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഗാര്‍ഗെ. ആര്‍എസ്എസ് രാഷ്ട്രീയത്തെ വിമര്‍ശിക്കുമ്പോള്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കപ്പുറം സംഘടനയുടെ ചരിത്രവും ആശയങ്ങളും തെളിവുകളോടെ തുറന്നുകാട്ടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
1925-ല്‍ നാഗ്പൂരില്‍ സ്ഥാപിതമായ ആര്‍എസ്എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപകടകരമായ വളര്‍ച്ചയും സമഗ്രമായ അക്കാദമിക പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് പ്രിയങ്ക ഗാര്‍ഗെ ചൂണ്ടിക്കാണിച്ചു. ആര്‍എസ്എസിന്റെ ഉത്ഭവവും അവരുടെ ആശയങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്മേല് ചെലുത്തുന്ന സ്വാധീനവും കൃത്യമായ ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യപ്പെടണം.
എതിരാളികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനേക്കാള്‍ ഫലപ്രദമായ രീതി, സംഘപരിവാര്‍ സംഘടനകളുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയും വര്‍ഗീയ അജണ്ടകളെയും രാഷ്ട്രീയമായും ജനാധിപത്യപരമായും ചെറുത്തുതോല്പ്പിക്കുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പുരോഗമനപരമായ സാമൂഹിക ചുറ്റുപാടുള്ള കേരളത്തിന്റെ മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള കടന്നുകയറ്റങ്ങളെ ജനകീയ കൂട്ടായ്മകളിലൂടെയും ആശയപരമായും നേരിടേണ്ടതുണ്ട്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും വിഭജന രാഷ്ട്രീയത്തിനെതിരെ ശക്തമായ രാഷ്ട്രീയ-ചരിത്രപരമായ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ രാഷ്ട്രീയ കക്ഷികളും ജനങ്ങളും മുന്നോട്ടുവരണമെന്ന് പ്രിയങ്ക ഗാര്‍ഗെ ആഹ്വാനം ചെയ്തു


