GULF
സൗദിയില്‍ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു
ജൂണ്‍ 18 നും ജൂണ്‍ 24 നും ഇടയിലുള്ള കാലയളവില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15,231 അനധികൃത താമസക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 18 നും ജൂണ്‍ 24 നും ഇടയിലുള്ള കാലയളവില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ സുരക്ഷാ സേന നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.
അറസ്റ്റിലായവരില്‍ 7,589 റസിഡന്‍സി നിയമം ലംഘിച്ചവരും 4,443 അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,199 തൊഴില്‍ നിയമം ലംഘിച്ചവരും ഉള്‍പ്പെടുന്നു. മൊത്തം 11,297 അനധികൃത താമസക്കാരെ നാടുകടത്തുകയും 15,109 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. 3,618 നിയമലംഘകരെ അവരുടെ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തിയാക്കാന്‍ റഫര്‍ ചെയ്യുകയും ചെയ്തു.
രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,763 പിടികൂടി.
ഇവരില്‍ 44 ശതമാനം യെമന്‍ പൗരന്മാരും 55 ശതമാനം എത്യോപ്യന്‍ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.
അനധികൃതമായി രാജ്യം വിടാന്‍ ശ്രമിച്ച 53 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് യാത്രാസൗകര്യവും പാര്‍പ്പിടവും ജോലിയും നല്കിയ 22 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 24,334 പുരുഷന്മാരും 2,073 സ്ത്രീകളും ഉള്‍പ്പെടെ 16,369 വിവിധ രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ നിലവില്‍ നിയമനടപടികള്‍ പൂര്‍ത്തീക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണ്.
രാജ്യത്തിലേക്കുള്ള വ്യക്തികളുടെ അനധികൃത പ്രവേശനം സുഗമമാക്കുകയും അവരെ അതിന്റെ പ്രദേശത്ത് എത്തിക്കുകയും അവര്‍ക്ക് അഭയമോ മറ്റേതെങ്കിലും സഹായമോ സേവനമോ നല്‍കുകയും ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളോ വീടുകളോ രഹസ്യമായി കണ്ടെത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി.
മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ 911 എന്ന നമ്പരിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലെ 999, 996 എന്നീ നമ്പരുകളിലും നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
GULF
ഇറാന്റെ ഏകപക്ഷീയമായ ആക്രമണം; ഗള്‍ഫ് രാജ്യങ്ങളുമായുള്ള വിശ്വാസം തകര്‍ത്തതായി യുഎഇ
ദുബൈ: ഏകപക്ഷീയമാ ആക്രമണങ്ങള്‍ യുഎഇയും ഇറാനും തമ്മിലുള്ള വിശ്വാസം ഗുരുതരമായ രീതിയില്‍ തകര്‍ത്തതായി യുഎഇ നയതന്ത്രജ്ഞന് ഡോ.മുഹമ്മദ് ഇബ്രാഹിം അല്‍ദഹേരി പറഞ്ഞു. ഇറാന് യുഎഇയെയും മറ്റ് ഗള്‍ഫ് രാജ്യങ്ങളെയും ആക്രമിച്ച് ആറ് മാസം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിലാണ് അല്‍ദഹേരിയുടെ പ്രസ്താവന. വാക്കുകള്‍ കൊണ്ടുള്ള ഉറപ്പുകള്‍ക്കപ്പുറം യുഎഇയും മറ്റു ഗള്‍ഫ് രാജ്യങ്ങളും മിസൈലുകളും ഡ്രോണുകളുമാണ് ഇറാനില്‍ നിന്നും നേരിടേണ്ടിവന്നത്. ഇത്തരം സാഹചര്യത്തില്‍ വാക്കാലുള്ള ഉറപ്പുകള്‍ക്ക് ഇനി തന്ത്രപ്രധാനമായ മൂല്യമില്ല. ഭാവിയിലെ സുരക്ഷാ ധാരണകളും മറ്റും വ്യക്തമായതും നടപ്പാക്കാവുന്നതുമായ, സ്വതന്ത്രമായി പരിശോധിക്കാവുന്ന ഉറപ്പുകളില്‍ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പല്‍ ഗതാഗതം വിട്ടുവീഴ്ചയില്ലാത്ത വിഷയമാണെന്ന് യുഎഇ വ്യക്തമാക്കി.
ഇറാനുമായി ഭാവിയില്‍ നടക്കുന്ന പ്രാദേശിക സുരക്ഷാ ചര്‍ച്ചകളില്‍ ജിസിസി രാജ്യങ്ങള്‍ക്ക് നേരിട്ട് പ്രാതിനിത്യം വേണം. ആണവശേഷി, ബാലിസ്റ്റിക് മിസൈലുകള്‍, ദീര്‍ഘദൂര ഡ്രോണുകള്‍, പ്രോക്സി ശൃംഖലകള്‍, സമുദ്രസുരക്ഷ എന്നിവ ഒറ്റ സമഗ്ര ചട്ടക്കൂടില്‍ പരിഗണിക്കണം. ചര്‍ച്ചകള്‍ തുടരുന്നത് മാത്രം പുരോഗതിയായി കണക്കാക്കാനാകില്ല, അളക്കാവുന്ന ഫലങ്ങളും അതിന്റെ കൃത്യമായ പാലനവും ഉണ്ടാകുമ്പോഴാണ് സംഭാഷണത്തിന് അര്‍ത്ഥമെന്ന് അല്‍ ദഹേരി പറഞ്ഞു.
വാണിജ്യ കപ്പലുകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇറാന് അവസാനിപ്പിക്കുക, അയല്‍രാജ്യങ്ങള്‍ക്കെതിരായ നേരിട്ടും പ്രോക്സികളിലൂടെയുമുള്ള ആക്രമണങ്ങള്‍ നിര്‍ത്തുക, സമുദ്ര ഗതാഗതം പുനഃസ്ഥാപിക്കുക, ബാധകമായും സ്വതന്ത്രമായി ഓഡിറ്റ് ചെയ്യാവുന്നതുമായ സുരക്ഷാ ക്രമീകരണങ്ങള്‍ അംഗീകരിക്കുക എന്നിവയാണ് യുഎഇ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. അതേസമയം, പ്രതിസന്ധിക്കിടെ പോലും നയതന്ത്ര ചാനലുകള്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്നും തെറ്റായ കണക്കുകൂട്ടലുകള്‍ ഒഴിവാക്കാന്‍ ആശയവിനിമയം തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആറ് മാസത്തെ സംഘര്‍ഷത്തിന് ശേഷം ഇറാനുമായുള്ള ബന്ധത്തില്‍ പഴയ വിശ്വാസം തിരിച്ചുപിടിക്കാന്‍ വാക്കുകള്‍ മാത്രം പോരെന്നും, പ്രായോഗിക നടപടികളും പരിശോധിക്കാവുന്ന സുരക്ഷാ ഉറപ്പുകളും ആവശ്യമാണെന്നുമാണ് യുഎഇയുടെ നിലപാട്.
GULF
അബുദാബി ഐഎസ് സി ഓണാഘോഷം വിപുലമായ ഒരുക്കങ്ങള്‍; 5000 പേര്‍ക്ക് സദ്യയൊരുക്കും
GULF
പെട്രോള്‍ സ്റ്റേഷന് ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ സൗജന്യ സേവനം ചെയ്യണമെന്ന് കോടതി
വാഹനത്തിന്റെ വിന്‍ഡ്സ്ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന് ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.
അബുദാബി: വാഹനത്തിന്റെ വിന്‍ഡ്സ്ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന്, പെട്രോള്‍ സ്റ്റേഷന് ജീവനക്കാരനെ ആക്രമിച്ച പ്രതികള്‍ അതേപെട്രോള്‍ സ്റ്റേഷനില്‍ സൗജന്യ സേവനവും പിഴയും വിധിച്ചു കൊണ്ട് കോടതി ഉത്തരവ്.
പബ്ലിക് സര്‍വീസ് ജീവനക്കാരനെന്ന നിലയില്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെയാണ് അല്‍ഐനില്‍ പെട്രോള്‍ സ്റ്റേഷന് ജീവനക്കാരനാണ് അക്രമത്തിന് ഇരയായത്. സംഭവം നടന്ന അതേ പെട്രോള്‍ സ്റ്റേഷനില്‍ രണ്ട് മാസം കമ്മ്യൂണിറ്റി സര്‍വീസ് നടത്താന്‍ പ്രതികളോട് കോടതി ഉത്തരവിട്ടു. പബ്ലിക് സര്‍വീസ് ജീവനക്കാരനെ ആക്രമിച്ചതിനും പൊതു ക്രമസമാധാനം തടസ്സപ്പെടുത്തിയതിനും ഓരോരുത്തര്‍ക്കും 50,000 ദിര്‍ഹം വീതം പിഴയും ചുമത്തി.
ഒന്നാം പ്രതിയുടെ വാഹനത്തിന്റെ വിന്‍ഡ്സ്ക്രീന്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് പ്രതികള്‍ ഇരയെ ആക്രമിച്ചുവെന്ന റിപ്പോര്‍ട്ടോടെയാണ് കേസ് ആരംഭിച്ചത്. ഡ്രൈവര്‍ വിന്‍ഡ്സ്ക്രീന്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടുപ്പോള്‍ തിരക്കിലാണെന്നും കാത്തിരിക്കേണ്ടിവരുമെന്നും ജീവനക്കാരന് മറുപടി പറഞ്ഞു.
തുടര്‍ന്ന് തര്‍ക്കമുണ്ടാകുകയും അക്രമിക്കപ്പെടുകയുമായിരുന്നു. ജീവനക്കാരന് വേദനയും ചതവും ഉണ്ടാക്കിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസ് ഫയലിലെ തെളിവുകള്‍, നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍, പ്രതികളെ കോടതിയില്‍ മൊഴി നല്‍കിയതിന്റെ തെളിവുകള്‍, സാക്ഷി മൊഴികള്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് എന്നിവ അടിസ്ഥാനമാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.
പൊതുജന സേവനത്തില്‍ നിയോഗിക്കപ്പെട്ട വ്യക്തിയെയോ, പൊതുപ്രവര്‍ത്തകനെയോ, അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതിനിടയിലോ, അല്ലെങ്കില്‍ അതുമൂലമോ ബലപ്രയോഗത്തിലൂടെയോ അക്രമം നടത്തിയോ ആക്രമിക്കുകയോ ചെറുക്കുകയോ ചെയ്യുന്നത് കുറ്റകരമാക്കുന്ന കുറ്റകൃത്യങ്ങളുടെയും ശിക്ഷകളുടെയും നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചതെന്ന് കോടതി വിധിയില്‍ പറഞ്ഞു.
തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ നിയമം പാലിക്കുന്നതും ഔദ്യോഗിക മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതുമാണ് നിയമപരമായ ഉത്തരവാദിത്തം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് കോടതി ഊന്നിപ്പറഞ്ഞു.
-
kerala1 day agoമുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്
-
News1 day agoവനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?
-
News2 days ago‘ലോകോത്തര’ താരത്തെ വിറ്റത് ആന മണ്ടത്തരം; സൂപ്പർ താരത്തെ കൈവിട്ട ചെൽസി മാനേജ്മെന്റിനെതിരെ ആഞ്ഞടിച്ച് മുൻ താരം
-
india2 days agoമഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മരണപ്പെട്ടത് 590-ലധികം ആദിവാസി വിദ്യാര്‍ഥികള്‍’; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് അഭിജിത് ദിപ്കെ
-
News2 days agoദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന്റെ റൺമല; ഇരട്ട സെഞ്ചുറിയുമായി ഇഷാൻ കിഷൻ, മിന്നിത്തിളങ്ങി കുമാർ കുഷാഗ്രയും
-
More2 days agoഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ
-
News2 days agoഇനി സൈബർ തട്ടിപ്പിൽ വീഴില്ല; വാട്സ്ആപ്പിൽ ‘സൈബർ വാൾ’ ചാറ്റ്ബോട്ടുമായി കേരള പോലീസ്
-
kerala2 days agoചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ അഞ്ചാമത്

