ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മുണിറ്റി & ഹാപ്പിനസ് വിങിൻ്റെ ആഭിമുഖ്യത്തിൽ അടിയന്തിര സഹചര്യത്തിൽ ഹൃദയസ്തംഭനം ഉണ്ടാവുന്ന ഒരാളുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഏറ്റവും പ്രാധാനപ്പെട്ട പ്രഥമ ശുശ്രൂഷയായ സി.പി.ആർ – എ.ഇ.ഡി പരീശീലന ക്യാമ്പ് സംഘടിപ്പിച്ചു
ദുബൈ ഹാർട്ട് സൈഫ് സിറ്റി ഇനിഷ്യേറ്റീവിൻ്റേയും, ദുബൈ ഹെൽത്ത് അതോറിറ്റിയുടേയും സഹകരണത്തോടെ ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് ജില്ലാ കെ.എം.സി.സി പ്രസിഡൻ്റ് സിദ്ധീഖ് കാലൊടി യുടെ അദ്ധ്യക്ഷതയിൽ കെ.പി.എ സലാം ഉത്ഘാടനം ചെയ്തു,

ക്യാമ്പിൽ വനിതകളും വിദ്യാർത്ഥികളുമുൾപ്പെടെ നൂറ്റിഅമ്പതോളം പേർ പരിശീലനം നേടി ദുബൈ ഹാർട്ട് സൈഫ് സിറ്റി ഇനിഷേറ്റീവ് ട്രെയിനർമാരായ മാർക്ക് സെട്രിക്, മാർച്ചീ സെറാനോ, ഉനൈസ് തൊട്ടിയിൽ,ശാക്കിർ ചെമ്മുക്കൻ,ഫുആദ് കുരിക്കൾ
,നിഷാദ് കുന്നപ്പള്ളി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി,
ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയവർക്ക് അതോറിറ്റിയുടെ സർട്ടിഫികാറ്റ് വിതരണോദ്ഘാടനം കോർഡിനേറ്റർ ഇസ്മായിൽ എറയസ്സന് നൽകി നിർവഹിച്ചു ,ട്രെയിനർ മാർക്കുള്ള ഉപഹാരം ചടങ്ങിൽ പി.കെ. അൻവർ നഹ സമ്മാനിച്ചു പി.വി നാസർ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര എ.പി.നൗഫൽ, സി.വി. അശ്റഫ് എന്നിവർ പ്രസംഗിച്ചു.

ജില്ലാ ഭാരവാഹികളായ ഒ.ടി.സലാം, കരീം കാലടി , സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, മുഹമ്മദ് കമ്മിളി, മൊയ്തീൻ പൊന്നാനി, ടി.പി.സൈതലവി,നജ്മുദ്ധീൻ തറയിൽ, സലിം വെങ്കിട്ട, ഫക്രുദ്ധീൻ മാറാക്കര എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു,
ഇബ്രാഹിം വട്ടംകുളം സ്വാഗതവും, ഷമീം ചെറിയമുണ്ടം നന്ദിയും പറഞ്ഞു.


