എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും ഗോളടിമേളം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. നെഫ്ട്ച്ചി ഫെർഗാനക്കെതിരെയുള്ള മത്സരത്തിലാണ് റൊണാൾഡോ തന്റെ കരിയറിലെ 981ാം ഗോൾ നേടിയത്. റിയാദിലെ അൽ അവാൽ പാർക്കിൽ നടന്ന മത്സരത്തിൽ അൽ നസർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയിക്കുകയും ചെയ്തു.
19 ഗോളുകൾ കൂടി നേടിയാൽ 1000 ഗോളുകളെന്ന ചരിത്രനേട്ടം റൊണാൾഡോക്ക് സ്വന്തമാക്കാൻ സാധിക്കും. പോർച്ചുഗലിന് വേണ്ടി 146 ഗോളുകൾ നേടിയ റൊണാൾഡോ റയൽ മാഡ്രിഡിന് വേണ്ടി 450 ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 145 ഗോളുകളും നേടി. യുവന്റസിനായി 101 ഗോളുകളും സ്പോർട്ടിംഗ് സിപിക്ക് വേണ്ടി 5 ഗോളും കൈപ്പിടിയിലാക്കി. അൽ നസറിനായി ഇതുവരെ 134 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്.
മത്സരത്തിൽ റൊണാൾഡോക്ക് പുറമെ ആഞ്ചലോ ഗബ്രിയേൽ, അൻവർജോൺ ഗോഫുറോവ് (ഓൺ ഗോൾ) എന്നിവരാണ് അൽ നസറിന്റെ മറ്റ് ഗോൾ സ്കോറർമാർ. അലിഷർ ഒഡിലോവ് ആണ് ഫെർഗാനക്ക് വേണ്ടി ആശ്വാസ ഗോൾ സ്വന്തമാക്കിയത്. ഇക്രോംജോൺ അലിബേവ് റെഡ് കാർഡ് കണ്ടുപുറത്തായതും അൽ നസറിന് അനുകൂലമായി.
പോർച്ചുഗൽ ദേശീയ ക്യാമ്പ് വിട്ടതിന് പിന്നാലെ വിവാദം നിലനിൽക്കുമ്പോഴാണ് റൊണാൾഡോയുടെ ഈ മിന്നും പ്രകടനം. ആദ്യ ഇലവനിൽ അവസരം നൽകില്ലെന്ന് മുഖ്യ പരിശീലകൻ ജോർജ് ജീസസ് വ്യക്തമാക്കിയതിനെ തുടർന്നാണ് റൊണാൾഡോ പരിശീലന ക്യാമ്പ് വിട്ടു മടങ്ങിയത്.
കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ, വരാനിരിക്കുന്ന മത്സരത്തിൽ 41-കാരനായ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തില്ലെന്നും ആവശ്യമായി വന്നാൽ മാത്രം സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കുമെന്നും ജീസസ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ടീം വിടാൻ തീരുമാനിച്ചത്.


