കൂട്ടബലാത്സംഗ കൊലപാതക കേസിലെ രണ്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷമരവിപ്പിച്ച് ജാമ്യം അനുവദിച്ച സുപ്രീംകോടതി വിധിക്കുപിന്നാലെ ബില്‍ക്കീസ് ബാനുവിനും കുടുംബത്തിനും ജന്മനാടായ ഗുജറാത്ത് വിടേണ്ടി വന്നിരിക്കുകയാണ്. കോടതിവിധിയിലെ കടുത്ത ഭയവും ഞെട്ടലുംകാരണം ഈ മാസം ആദ്യമാണ് സംസ്ഥാനം വിടേണ്ടിവന്നതെന്ന് ബല്‍ക്കീസ് ബാനുവിന്റെ അമ്മാവന് റസാഖ് മന്‍സൂരി കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി.
പ്രതികള്‍ തടവിലായിരിക്കുമ്പോള്‍ തന്നെ പരോളിലിറങ്ങി 15 ദിവസം മുതല്‍ ഒരുമാസംവരെ ഗ്രാമത്തില്‍ വന്നുപോകാറുണ്ടായിരുന്നുവെന്നും ജാമ്യംകൂടി ലഭിച്ച പശ്ചാത്തലത്തില്‍ ഇവര്‍ എന്തും ചെയ്യാന്‍ മടിക്കില്ലെന്നുള്ള ഭയമാണ് ബില്‍ക്കീസിനെയും കുടുംബത്തെയും വേട്ടയാടുന്നതെന്നും അമ്മാവന് വ്യക്തമാക്കുകയുണ്ടായി. 2017 മെയ് മാസത്തില്‍ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ട് ബിപിന്‍ ചന്ദ് ജോഷി, പ്രദീപ് മോദിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഒക്ടോബര്‍ 28 ലെ സുപ്രീം കോടതി ഉത്തരവ്. 17 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിയുന്ന പ്രതികളില്‍ ഒരാളുടെ ശാരീരിക വൈകല്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. ഒരു സ്ത്രീ നടത്തിയ അസാധാരണ പോരാട്ടമാണ് ബില്‍ കിസ് ബാനു കേസ്.
കൂട്ടക്കൊലയും കൂട്ടബലാത്സംഗവും ചെയ്ത പ്രതികള്‍ക്ക് ജീവപര്യന്തം നേടിക്കൊടുക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട ധീരപോരാട്ടമായിരുന്നു അവര്‍ നടത്തിയത്. ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയപ്പോള്‍ രാജ്യത്തെ നിയമവ്യവസ്ഥയില്‍ വിശ്വസിച്ച് നടത്തിയ പോരാട്ടം ഒടുവില്‍ വിജയം കാണുകയായിരുന്നു. ഭരണ കൂടത്തിന്റെ പിന്തുണയോടെ നടന്ന വംശഹത്യക്കെതിരെ അസാധാരണമായ ആത്മധൈര്യത്തോടെയുള്ള ആ ഒറ്റയാള്‍പോരാട്ടത്തില്‍ നീതിബോധമുള്ള രാജ്യത്തെ മുഴുവനാളുകളും അവരോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പോരാട്ടവഴിയില്‍ പലവട്ടം കാലിടറിയപ്പോഴും ഒരുഘട്ടത്തില്‍പോലും അവര്‍ പതറിയിരുന്നില്ല.
എന്നാല്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന പുതിയ വിധി അവരെ തളര്ത്തിക്കളഞ്ഞിരിക്കുകയാണെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വിളിച്ചറിയിക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരിക്കുമ്പോഴും പോരാട്ടത്തിന്റെ പോര്‍ക്കളം തുറക്കാന്‍ സാധാരണക്കാരിയായ ആ സ്ത്രീക്ക് ധൈര്യംപകര്‍ന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയായിരുന്നു. പരമോന്നത നീതിപീഠത്തില്‍ നിന്ന് തന്നെ തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി മാറുകയെന്നത് സ്വാഭാവികം മാത്രമാണ്.
ജയിലിലടക്കപ്പെട്ടിട്ടും പരോളില്‍ പുറത്തിറങ്ങി കഴുകന്മാരെ പോലെ തന്നെയും കുടുംബത്തെയും ലക്ഷ്യംവെച്ച് വട്ടമിട്ടുപറന്നിരുന്ന പ്രതികള്‍ പുറത്തിറങ്ങിയാല്‍ എന്തുസംഭവിക്കുമെന്നതിലെ അവരുടെ ആശങ്ക ഒരിക്കലും അസ്ഥാനത്തല്ല. രണ്ടര പതിറ്റാണ്ടോളം നീണ്ടുനിന്ന നിയമപോരാട്ടത്തിന് ഇങ്ങനെയൊരു പര്യവസാനമുണ്ടാകുമ്പോള് ജനിച്ചുവളര്‍ന്ന സാഹചര്യവും ജീവിച്ചുപോന്ന ചുറ്റുപാടുകളും ഉപേക്ഷിക്കുകയല്ലാതെ ആ സ്ത്രീയുടെ മുന്നില്‍ മറ്റുവഴികളില്ലെന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. ആത്യന്തികമായി ഈ വിധി ഒരു സ്ത്രീക്കുണ്ടായ നീതിനി ഷേധമെന്നതിലുപരി രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണകുടം ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ മേലിലുള്ള കരിനിഴല്‍ കൂടിയായിത്തീര്ന്നിരിക്കുകയാണ്.
2002 മാര്‍ച്ച് മൂന്നിന് നടന്നത് സങ്കല്പ്പിക്കാന് പോലും കഴിയാത്ത ക്രൂരതയാ യിരുന്നു. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന 21 വയസു കാരി ബില്‍ക്കിസ് ബാനു തന്റെ മൂന്ന് വയസുകാരി മകള്‍ സലേഹ ഉള്‍പ്പെടെ 16 കുടുംബാംഗങ്ങളോടൊപ്പം രണ് ധിക്പൂര് ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തു. ഛപ്പര്‍ വാദ് ഗ്രാമത്തിലെ വയലുകളില്‍ ഒളിച്ചിരുന്ന ഇവരെ മാര കായുധങ്ങളുമായെത്തിയ 20-30 പേരടങ്ങുന്ന ആള്ക്കൂ ട്ടം ആക്രമിക്കുകയായിരുന്നു. മൂന്ന് വയസ്സുകാരി മകള്‍ സലേഹയും രണ്ട് ദിവസം മാത്രം പ്രായമുള്ള ഒരു കു ഞ്ഞും ഉള്‍പ്പെടെ ബില്‍ക്കിസിന്റെ കുടുംബത്തിലെ 14 പേര് കൊല്ലപ്പെട്ടു. ബില്‍ക്കിസ് ബാനുവിനെയും അമ്മയെ യും ബന്ധുവിനെയും അക്രമിച്ചു. മരിച്ചെന്ന് കരുതി അ ക്രമികള്‍ ഉപേക്ഷിച്ചുപോയ ബില്‍ക്കിസ് പിന്നീട് ബോ ധം വീണ്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. ബില്‍ക്കിസും മറ്റ് രണ്ട് ആണ്‍കുട്ടികളും മാത്രമാണ് ഈ ആക്രമണ ത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 19 പ്രതികളില്‍ 13 പേര് കുറ്റക്കാരാണെന്ന് മുംബൈ കോ ടതി കണ്ടെത്തി. കൂട്ടബലാത്സംഗത്തിനും കൊലപാതക ത്തിനും 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധി ച്ചു. തെളിവ് നശിപ്പിച്ചതിന് ഹെഡ് കോണ്‍സ്റ്റബിള്‍ സോ മാഭായ് ഗോരിയെയും ശിക്ഷിച്ചു. 11 പ്രതികളുടെയും ജീ വപര്യന്തം ശിക്ഷ ബോംബെ ഹൈക്കോടതി ശരിവെച്ചു.
വിചാരണ കോടതി വെറുതെ വിട്ട അഞ്ച് പൊലീസുകാ രെയും രണ്ടു സര്‍ക്കാര്‍ ഡോക്ടര്‍മാരെയും തെളിവ് നശി പ്പിച്ചതിന് ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തി. ബില്‍ ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും, സര് ക്കാര് ജോലിയും, താമസിക്കാന്‍ വീടും നല്കാന് സുപ്രിം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ഉത്തരവിട്ടു. 15 വര് ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച 11 ജീവപര്യന്തം ത ടവുകാരെയും ഗുജറാത്ത് സര്‍ക്കാര്‍ സ്വാതന്ത്ര്യദിനത്തില്‍ ശിക്ഷായിളവ് നല്കി മോചിപ്പിച്ചപ്പോള്‍ ഗുജറാത്ത് സര് ക്കാരിന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് ക ണ്ടെത്തിയ സുപ്രീം കോടതി 11 പ്രതികളുടെയും മോച നം റദ്ദാക്കുകയും തുടര്‍ന്ന് പ്രതികള്‍ തിരികെ ജയിലിലാ കുകയും ചെയ്തു. ഇവരില്‍ രണ്ടുപേര്‍ക്കാണ് നിലവില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.


