ശബരിമലയിൽ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമായിരിക്കുകയാണ്. തീർത്ഥാടനം സുഖകരമാക്കുന്നതിനും ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ തയാറാക്കുന്നതിനും സർക്കാറിൻ്റെ നേതൃത്വത്തിൽ അഭൂതപൂർവമായ മുന്നൊരുക്കങ്ങളാണ് നടന്നത്. അധികാരത്തിലെത്തിയ ഉടൻതന്നെ ഈ സർക്കാർ മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. മന്ത്രിതല യോഗങ്ങൾക്ക് പുറമേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ സുരക്ഷ, ഗതാഗതം, ആരോഗ്യസംരക്ഷണം, കു ടിവെള്ളം, ശുചിത്വം തുടങ്ങി എല്ലാ മേഖലകളിലും ആവ ശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പതിനെട്ടാം പടിയിലൂടെ മിനിറ്റിൽ 75 തീർത്ഥാടകരെ കയറ്റിവിടുക, വെർച്വൽ ക്യൂ ഇല്ലാത്തവരെ നിലയ്ക്കലിൽ തടയുക തുടങ്ങിയ മുൻകരുതലുകളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
പ്രധാന ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി-പമ്പ റോഡിലെ ചാലക്കയം മുതൽ പമ്പ വരെയുള്ള ഭാഗ ത്തെ നവീകരണ പ്രവൃത്തികൾ വെറും 30 ദിവസം കൊണ്ട് പൂർത്തിയാക്കിയ പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനം ശബരിമലയോടുള്ള ഈ സർക്കാറിൻ്റെ സമീപനത്തിന്റെ തെളിവായി മാറിയിരുന്നു. ഒമ്പത് മാസം കാലാവധി നിശ്ചയിച്ചിരുന്ന പദ്ധതിയാണ് സർക്കാരിന്റെ ഇച്ഛാശക്തിയിലൂടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്. ചാലക്കയം-പമ്പ പാതയിലെ 4.5 കിലോമീ റ്റർ ഭാഗം 12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലാണ് നവീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 14-നാണ് ദേവസ്വം ബോർഡിന്റെ അധീനതയിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. സെപ്തംബർ 17-ന് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ടെൻഡർ നടപടികൾ സെപ്തംബർ 30-ന് പൂർത്തിയാക്കി. ഒക്ടോബർ 13-ന് തുടങ്ങിയ നിർമ്മാണം നവംബർ 13-ന് പൂർത്തിയായി. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആധുനിക നിർമ്മാണ രീതികളാണ് ഉപയോഗിച്ചത്. സൈൻ ബോർഡുകൾ, ക്രാഷ് ബാരിയറുകൾ, റോഡ് മാർക്കിങ്ങുകൾ എന്നിവയ്ക്ക് പുറമെ ഇരുവശങ്ങളിലും കോൺക്രീറ്റ് ഇന്റർലോക്ക് ബ്ലോക്കുകളും സ്ഥാപിച്ചു. നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ്, ബിറ്റുമിൻ ക്ഷാമം, പ്രതികൂ ല കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികൾക്കിടയിലാണ് ഈ ദൗത്യം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്ന 5.
മുൻവർഷങ്ങളിൽ നൽകിയിരുന്ന പുലാവിന് പകരം, ഉച്ചഭക്ഷണമായി പായസവും പപ്പടവും ഉൾപ്പെടുന്ന പരമ്പരാഗത കേരള സദ്യയാണ് ഇത്തവണ അന്നദാന മണ്ഡപത്തിൽ വിളമ്പുന്നത്. പ്രഭാതഭക്ഷണത്തിനായി വി വിധ പലഹാരങ്ങളും, രാത്രിയിൽ കഞ്ഞിയും പയറും ഉൾപ്പെടെയുള്ള ഭക്ഷണവും ഭക്തർക്കായി സജ്ജമാക്കിയിട്ടുണ്ട്. സന്നിധാനത്ത് മാളികപ്പുറം ക്ഷേത്രത്തിന് സ മീപമുള്ള അന്നദാന മണ്ഡപത്തിൽ ഒരേസമയം 5,000 ത്തോളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. ഇതിനുപുറമെ പമ്പ (മണപ്പുറം ഫൂട്ട് ഓവർബ്രിഡ് ജിന് എതിർവശം), നിലയ്ക്കൽ, എരുമേലി, പന്തളം എ ന്നീ ഇടത്താവളങ്ങളിലും ഭക്തർക്ക് സൗജന്യ ഭക്ഷണ ശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണത്തിൻ്റെ ഗുണ നിലവാരവും ശുചിത്വവും ഉറപ്പാക്കാൻ അന്നദാന മണ്ഡ പത്തിലെ അടുക്കളയിലും ഭക്ഷണശാലയിലും ഇടനാ ഴികളിലുമായി 12 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടു ണ്ട്. ദേവസ്വം വിജിലൻസ് വിഭാഗം ഇവ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്.
എന്നാൽ തീർത്ഥാടന കാലത്ത് ബോധപൂർവം പ്രതിസന്ധി സൃഷ്ടിക്കാൻ ചില ക്ഷുദ്രശക്തികൾ ശ്രമിക്കുന്നു ണ്ടെന്നും ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ കെൽപ്പുള്ളവർ ഇക്കൂട്ടത്തിലുണ്ടെന്നുമുള്ള ദേവസ്വം മന്ത്രി കെ മുരളീധരൻ്റെ മുന്നറിയിപ്പ് ഏറെ ഗൗരവതര മാണ്. കഴിഞ്ഞ ദിവസം ശബരിമലയിലെ ടോയ്ലറ്റിലെ വാൽവ് അടച്ചിട്ടതും ഇന്നലെ പുലർച്ചെ ഒരാൾ ബഹള മുണ്ടാക്കിയതും അടക്കമുള്ള സംഭവങ്ങൾ ഗൗരവത്തോ ടെയാണ് കാണുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുകയു ണ്ടായി. തീർത്ഥാടന കാലം ഏറ്റവും മനോഹരമാക്കാ നുള്ള ശ്രമങ്ങൾ ഒരു ഭാഗത്തുനടക്കുമ്പോൾ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി അതിനെ അട്ടിമറിക്കാൻ നട ത്തുന്ന ശ്രമങ്ങൾ ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്.
കേരളത്തിൽനിന്നുമാത്രമല്ല, രാജ്യ ത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയ്യപ്പഭക്തൻമാർ 41 ദിവസത്തെ വ്രതവിശുദ്ധിയുമായി സന്നിധാനം ലക്ഷ്യം വെച്ച് ഒഴുകുന്ന സമയമാണ് മണ്ഡലകാലം. ഈ സമയ ത്തുയരുന്ന ഇത്തരം വാർത്തകൾ പോലും പരിഭ്രാന്തി സൃഷ്ടിക്കുന്നതാണെന്നതിൽ സംശയമില്ല. അതീവഗു രുതരമായ ഇത്തരം പ്രവണതകൾ ഇടക്കിടെ തലപൊ ക്കുന്നതും ഗൗരവതരമായ പരിശോധിക്കപ്പെടേണ്ടതാ ണ്. ഈ നീക്കങ്ങളുടെയൊക്കെ ഉറവിടങ്ങൾകണ്ടെത്തി അതിന്റെ പിന്നിലെ കറുത്ത കരങ്ങളെ പുറത്തുകൊ ണ്ടുവരേണ്ടതുതന്നെയാണ്. സംസ്ഥാന സ്കൂൾ കായി കമേളയിൽ ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ട വാർ ത്ത നടുക്കമുളവാക്കുന്നതായിരുന്നു. സ്വാർത്ഥ താൽ പര്യക്കാരുടെ തനിനിറം പുറത്തുകാണിക്കുന്നതിനുപ കരം രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പലകേന്ദ്രങ്ങളിൽ നി ന്നുണ്ടാകുന്ന സമീപനങ്ങളും സംശയമുളവാക്കുന്നതാ ണെന്നത് വിസ്മരിക്കാനാവില്ല.


