ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ പ്രശംസിച്ച് കോക്ക്റോച്ച് ജനതാ പാര്‍ട്ടി (CJP) നേതാവ് സൗരവ് ദാസ്. സോണിയ ഗാന്ധിയുടെ പുതിയ പുസ്തകമായ ‘ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്’ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അദ്ദേഹം അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.
സോണിയ ഗാന്ധിയെ ‘വിജയത്തിന്റെയും കരുത്തിന്റെയും പ്രതീകം’ എന്നാണ് സൗരവ് ദാസ് വിശേഷിപ്പിച്ചത്.
പുസ്തകം താന്‍ വാങ്ങിയിട്ടുണ്ടെന്നും വായിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി നിരവധി പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടിട്ടും കരുത്തോടെ മുന്നോട്ടുപോയ സോണിയ ഗാന്ധി ഒട്ടേറെപ്പേര്‍ക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ നിലപാടുകളും പാര്‍ട്ടി വ്യത്യാസങ്ങളും മാറ്റിവെച്ചാല്‍പ്പോലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും രാജ്യത്തിന്റെ വികസനത്തിലും സോണിയ ഗാന്ധി നല്കിയ സംഭാവനകള്‍ അവഗണിക്കാനാവില്ലെന്ന് സൗരവ് ദാസ് അഭിപ്രായപ്പെട്ടു.
സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനകളിലൊന്നായി നിലകൊണ്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സോണിയ ഗാന്ധിക്ക് എല്ലാ ആശംസകളും നേരുന്നതായും മികച്ച ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകട്ടെയെന്നും ആശംസിച്ചാണ് സൗരവ് ദാസ് തന്റെ പ്രതികരണം അവസാനിപ്പിച്ചത്.


