Skip to content
Chandrika Daily

Chandrika Daily

മലയാളം വാർത്ത

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • GULF
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • നീതിപീഠം എന്ന അവസാന അഭയം
  • Editorial

നീതിപീഠം എന്ന അവസാന അഭയം

webdesk24 October 28, 2026 1 min read
Narendra-Modi_d

ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പ്രവര്‍ത്തനരീതികളെയും തീരുമാനങ്ങളെയും കുറിച്ച് സു പ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ നടത്തിയ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറെ ഗൗരവതരവും ജനാധിപത്യ ഇന്ത്യയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതുമാണ്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് സര്‍ക്കാരിനോട് ‘അമിതമായി വഴങ്ങിയിരുന്നു’എന്നതുള്‍പ്പെടെയുള്ള അതീവ ഗുരുതരമായ അഭിപ്രയാ പ്രകടനങ്ങളാണ് അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പായ ‘Without Fear of Favour’ എന്ന പുസ്തകത്തില്‍ ജസ്റ്റിസ് കൗള്‍ തുറന്നെഴുതിയിരിക്കുന്നത്. കൊളീജിയം ഔദ്യോഗികമായി യോഗം ചേരുന്നതിന് മുന്‍പ് തന്നെ സര്‍ക്കാരിന്റെ ‘അനുമതി’ തേടുന്ന രീതി അദ്ദേഹം പിന്‍ തുടര്‍ന്നിരുന്നുവെന്നും ന്യൂനപക്ഷ മതവിശ്വാസത്തില്‍പ്പെട്ട ഒരു ജഡ്ജി സ്ഥാനാര്‍ഥിയുടെ ജാതിയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച ‘വിചിത്രമായ’ ചോദ്യം അദ്ദേഹം അതേപടി ആവര്‍ത്തിച്ചതായും കൗള്‍ ചൂണ്ടിക്കാട്ടുന്നു. 2023 ഡിസംബറില്‍ വിരമിച്ച ജസ്റ്റിസ് കൗള്‍, അന്ന് ചീഫ് ജസ്റ്റി സിന് ശേഷം ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ‘ജെ1’ എന്ന നിലയില്‍ 14 മാസം സേവനമനുഷ്ഠിച്ചിരുന്നു. വിവിധ ഘട്ടങ്ങളില്‍ അദ്ദേഹം സര്‍ക്കാരിന്റെ നിലപാടുകളോട് ശക്തമായി വിയോജിക്കുകയും ഒരിക്കല്‍ ‘മുറിയില്‍ നിന്ന് ഇറങ്ങിപ്പോകുകയും’ ചെയ്തിരുന്നു. മൂന്നാം തവണ അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ നയങ്ങളോടുള്ള സുപ്രീം കോടതിയുടെ സമീപനം കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് കൗളിന്റെ വിമര്‍ശനം. കഴിഞ്ഞ ദശകത്തിലെ ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള ഏറ്റവും കടുത്ത തര്‍ക്കങ്ങളിലൊന്നായ 2015 ലെ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മിഷന്‍ (എന്‍.ജെ.എ.സി) റദ്ദാക്കിയ നടപടിയെക്കുറിച്ചും കൗള്‍ പരാമര്‍ശിക്കുന്നു ണ്ട്. ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാരിന് വീറ്റോ അധികാരം നല്‍കുന്നതായിരുന്നു എന്‍.ജെ.എ.സി. കൊളിജിയം ഔദ്യോഗികമായി ചര്‍ച്ച നടത്തുന്നതിന് മുമ്പ് സര്‍ക്കാരിന്റെ അനുമതി തേടുന്നതായാണ് താന്‍ അതിനെ കണ്ടതെന്നും അത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പ്രതികരിക്കുന്നു.

മാധ്യമങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ ഒട്ടുമിക്ക സ്വതന്ത്ര സ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കിയ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സുപ്രീംകോടതിയെയും വരുതിയിലാക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപില്‍ സിബല്‍ വിമര്‍ശനം ഉന്നയിച്ചത് ഈയിടെയാണ്. ജന്തര്‍ മന്തര്‍ സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടിക്കെതിരായ കേസില്‍ സുപ്രിം കോടതിയുടെ നിലപാടുമായി ബന്ധപ്പെട്ടായിരുന്നു കപില്‍ സിബലിന്റെ അഭിപ്രായ പ്രകടനം. 2014 ല്‍ അധികാരത്തില്‍ വന്നതുമുതല്‍ ഭരണഘടനാ സ്ഥാപനങ്ങളെയും മറ്റ് സംവിധാനങ്ങളെയും ഒന്നൊന്നായി പിടിച്ചെടുക്കുന്ന തന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ജസ്റ്റിസ് കൗളിന്റെ വിമര്‍ശനത്തെ ഈ പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണുമ്പോള്‍ അത് രാജ്യത്തെ പ്രതിപക്ഷമുള്‍പ്പെടെ ഗൗരവതരമായി ഉയര്‍ത്തിക്കൊണ്ടുവരേണ്ട വിഷയമായിമാറുകയാണ്. ജഡ്ജിമാരുടെ നിയമനം സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുമായി ആലോചിച്ച് രാഷ്ട്രപതി നടത്തണമെന്നാണ് ഭരണഘടനയിലെ വ്യവസ്ഥ. കഴിവും പ്രാഗത്ഭ്യവും മാനദണ്ഡമാക്കിയായിരുന്നു ആദ്യകാലത്ത് ജഡ്ജിമാരെ നിയമിച്ചിരുന്നത്. കേന്ദ്ര ഭരണം കൈയാളിയിരുന്നവര്‍ക്ക് വക്രചിന്തയില്ലാത്തതു കൊണ്ട് അന്ന് ജഡ്ജിമാരുടെ നിയമനത്തില്‍ ബാഹ്യതാത്പര്യങ്ങള്‍ കടന്നുവന്നതുമില്ല. ക്രമേണ നിയമനത്തില്‍ കേന്ദ്രം ഭരിക്കുന്നവരുടെ കൈകടത്തലുകള്‍ വന്നതോടെ, നീതി ന്യായ സംവിധാനത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനും പരസ്പര ആശ്രിതത്വം ഒഴിവാക്കാനുമായാണ് 1993ല്‍ സുപ്രീംകോടതി കൊളീജിയം സംവിധാനം കൊണ്ടുവന്നത്. എന്നാല്‍ ഫലത്തില്‍ ഇപ്പോള്‍ കൊളീജിയം അതിന്റെ ലക്ഷ്യം മറന്ന്, ജഡ്ജിമാരുടെ നിയമനത്തിനുള്ള പട്ടിക തയാറാക്കുന്നതില്‍ സര്‍ക്കാറിന്റെ ഇംഗിതം കൂടി പരിഗണിക്കുന്ന തരത്തിലേക്ക് വഴുതിപ്പോയിരിക്കുകയാണ്. ഈ പരിതാപകരമായ സാഹചര്യവും മുന്‍ ജഡ്ജിയുടെ വെളിപ്പെടുത്തല്‍ പ്രസക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ സി.ബി.ഐ പ്രത്യേക കോടതിയില്‍ ജഡ്ജിയായിരുന്ന ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ജസ്റ്റിസ് ചന്ദ്ര ചൂഡ് തള്ളിക്കളഞ്ഞപ്പോള്‍ ഭരണകുടത്തിനോട് അസുഖകരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്നുമുള്ള പിന്‍വാങ്ങലാണിതെന്ന ആരോപണം ഉയര്‍ന്നിരുന്നു. പെഗാസസ് കേസില്‍ ഭരണകൂടത്തിന്റെ അമിതാധികാര പ്രവണതയുമായി മുഖാമുഖം നില്‍ക്കേണ്ടി വന്നപ്പോള്‍ ജസ്റ്റിസ് ചന്ദ്രചൂഡ് നിരാശപ്പെടുത്തിക്കളഞ്ഞുവെന്നവിമര്‍ ശനത്തിലും കഴമ്പുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ ഉദ്ദവ് താക്കറെ സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ ബി.ജെ.പി കളിച്ച കളിക്ക് കൂട്ടു നിന്ന ഗവര്‍ണര്‍ കൊഷിയാരിയുടെ നീക്കം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയപ്പോഴും ആ നീക്കത്തിലൂടെ അധികാരത്തിലെത്തിയ ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത് അനുവദിക്കുന്ന സമീപനം സുപ്രിംകോടതി കൈക്കൊണ്ടുവെന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന വിമര്‍ശത്തിനും ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി പറയേണ്ട സാഹചര്യം രൂപപ്പെട്ടിരുന്നു. ജമ്മു കശ്മീരില്‍ 370-ാം വകുപ്പ് നിര്‍വീര്യമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിവെച്ചപ്പോള്‍ എന്തുകൊണ്ടാണ് സംസ്ഥാന പദവി തിരിച്ചുകൊടുക്കണമെന്ന ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കാതിരുന്നതെന്ന ചോദ്യവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ബാബരി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് വിലയിരുത്തിയ ചന്ദ്രചൂഡ് അംഗമായ ബെഞ്ച് ഇതേ ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാം എ ന്ന വിധിയാണ് നല്‍കിയത്. മോദി സര്‍ക്കാര്‍ അതിരുവിട്ടപ്പോള്‍ പാര്‍ലമെന്റില്‍ ജനാധിപത്യം അടിച്ചമര്‍ത്തപ്പെട്ടപ്പോള്‍, സംസ്ഥാനങ്ങളില്‍ ജനവിധികള്‍ അട്ടിമറിക്കപ്പെട്ടപ്പോള്‍ സുപ്രിംകോടതി എന്ത് ചെയ്യുകയായിരുന്നുവെന്ന ചോദ്യവും അദ്ദേഹത്തിന്റെ കാലത്ത് അതിശക്തമായി ഉയര്‍ന്നു. ഭരണകൂടം വഴിവിട്ട് സഞ്ചരിക്കുമ്പോള്‍, ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ധ്വംസി ക്കപ്പെടുമ്പോള്‍ മനുഷ്യര്‍ക്ക് നീതി ഉറപ്പുവരുത്താനുള്ള അവസാന അഭയകേന്ദ്രമാണ് സുപ്രീംകോടതി. ഇതേ നീ തിപീഠത്തിന്റെ അധിപന്‍ ഉത്തരവാദിത്തത്തില്‍ വീഴ്ച്ചവരുത്തിയെന്ന് സഹപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുമ്പോള്‍ അതിന്റെ പ്രത്യാഘാതത്തെ ഒരിക്കലും ചെറുതായിക്കാണാനാകില്ല.

Comments

About the Author

webdesk24

Editor

Author's posts

What do you feel about this?

  • Editorial

Continue Reading

Previous: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി! 1400 കോടിയുടെ ആഴ്സണലിനെ കറിവേപ്പില പോലെ പുറത്താക്കി നാലാം ഡിവിഷൻ കുഞ്ഞന്മാർ!
Next: “സഞ്ജു ഭായിയെ പോലെ എല്ലാവരും തയ്യാർ!” ടീമിനായി സ്ഥാനം വിട്ടുകൊടുത്ത മലയാളി താരത്തെ വാനോളം പുകഴ്ത്തി അഭിഷേക് ശർമ!

Author's Other Posts

എപ്പോഴും റീൽസിൽ മുഴുകിയിരിക്കുകയാണോ? Y

എപ്പോഴും റീൽസിൽ മുഴുകിയിരിക്കുകയാണോ?

webdesk24 October 23, 2026
സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിച്ച് യുവതലമുറ; വായനാശീലം പിന്നിലേക്ക്? own

സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിച്ച് യുവതലമുറ; വായനാശീലം പിന്നിലേക്ക്?

webdesk24 October 20, 2026
പൂക്കോയ തങ്ങൾ ഹോസ്‌പൈസ് ഉദുമ യൂണിറ്റ് പ്രമോ വീഡിയോ പ്രകാശനം ചെയ്തു. Oplus_8744214528

പൂക്കോയ തങ്ങൾ ഹോസ്‌പൈസ് ഉദുമ യൂണിറ്റ് പ്രമോ വീഡിയോ പ്രകാശനം ചെയ്തു.

webdesk24 October 20, 2026
ബോളിവുഡും ഭീതിയുടെ നിഴലിൽ yy

ബോളിവുഡും ഭീതിയുടെ നിഴലിൽ

webdesk24 October 20, 2026

Related Stories

jamia
  • Editorial

വീണ്ടും സമരജ്വാല ഉയരുന്ന ജാമിഅ

webdesk26 October 26, 2026
veena-george-4
  • Editorial

വീണതു വിദ്യയാക്കുന്നവര്‍

webdesk18 October 25, 2026
ksu
  • Editorial

മന്ത്രിയുടെ നാടകവും പൊളിയുന്ന കള്ളക്കേസും

webdesk25 October 23, 2026
yy
  • Editorial

ബോളിവുഡും ഭീതിയുടെ നിഴലിൽ

webdesk24 October 20, 2026
  • Editorial

സുപ്രീംകോടതിയുടേത് സർക്കാറിനുള്ള താക്കീത്

webdesk26 October 12, 2026
aiims
  • Editorial

എയിംസ്: നേട്ടങ്ങള്‍ അയോഗ്യതയാകുമ്പോള്‍

webdesk24 October 9, 2026

Latest

“അത് വേറൊരാളെ വെച്ച് ചെയ്യാൻ പറ്റില്ല!” ലാലേട്ടനുമായുള്ള പ്രോജക്ട് ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ജിത്തു മാധവൻ! mohanlal 1

“അത് വേറൊരാളെ വെച്ച് ചെയ്യാൻ പറ്റില്ല!” ലാലേട്ടനുമായുള്ള പ്രോജക്ട് ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ജിത്തു മാധവൻ!

webdesk25 October 28, 2026
അടുക്കളയിലെ ഉറുമ്പുകളെ നിമിഷനേരം കൊണ്ട് തുരത്താൻ കിടിലൻ വഴി! അറിയാതെ പോകരുത് ants 2

അടുക്കളയിലെ ഉറുമ്പുകളെ നിമിഷനേരം കൊണ്ട് തുരത്താൻ കിടിലൻ വഴി! അറിയാതെ പോകരുത്

webdesk25 October 28, 2026
സഞ്ജു കാണിച്ച ആ വലിയ മനസ്സ് വിനയാകുമോ? ഇന്ത്യൻ ടീമിൽ വരുന്നത് വൻ കൂട്ടയിടി; കാത്തിരിക്കുന്നത് വലിയ കെണി! photo-collage.png (13) 3

സഞ്ജു കാണിച്ച ആ വലിയ മനസ്സ് വിനയാകുമോ? ഇന്ത്യൻ ടീമിൽ വരുന്നത് വൻ കൂട്ടയിടി; കാത്തിരിക്കുന്നത് വലിയ കെണി!

webdesk25 October 28, 2026
“സഞ്ജു ഭായിയെ പോലെ എല്ലാവരും തയ്യാർ!” ടീമിനായി സ്ഥാനം വിട്ടുകൊടുത്ത മലയാളി താരത്തെ വാനോളം പുകഴ്ത്തി അഭിഷേക് ശർമ! abhi and sanju 4

“സഞ്ജു ഭായിയെ പോലെ എല്ലാവരും തയ്യാർ!” ടീമിനായി സ്ഥാനം വിട്ടുകൊടുത്ത മലയാളി താരത്തെ വാനോളം പുകഴ്ത്തി അഭിഷേക് ശർമ!

webdesk25 October 28, 2026

Latest News

  • “അത് വേറൊരാളെ വെച്ച് ചെയ്യാൻ പറ്റില്ല!” ലാലേട്ടനുമായുള്ള പ്രോജക്ട് ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ജിത്തു മാധവൻ!
  • അടുക്കളയിലെ ഉറുമ്പുകളെ നിമിഷനേരം കൊണ്ട് തുരത്താൻ കിടിലൻ വഴി! അറിയാതെ പോകരുത്
  • സഞ്ജു കാണിച്ച ആ വലിയ മനസ്സ് വിനയാകുമോ? ഇന്ത്യൻ ടീമിൽ വരുന്നത് വൻ കൂട്ടയിടി; കാത്തിരിക്കുന്നത് വലിയ കെണി!
  • “സഞ്ജു ഭായിയെ പോലെ എല്ലാവരും തയ്യാർ!” ടീമിനായി സ്ഥാനം വിട്ടുകൊടുത്ത മലയാളി താരത്തെ വാനോളം പുകഴ്ത്തി അഭിഷേക് ശർമ!
  • നീതിപീഠം എന്ന അവസാന അഭയം

You May Have Missed

mohanlal
  • Entertainment
  • Film
  • News

“അത് വേറൊരാളെ വെച്ച് ചെയ്യാൻ പറ്റില്ല!” ലാലേട്ടനുമായുള്ള പ്രോജക്ട് ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ജിത്തു മാധവൻ!

webdesk25 October 28, 2026
ants
  • Life Style
  • News

അടുക്കളയിലെ ഉറുമ്പുകളെ നിമിഷനേരം കൊണ്ട് തുരത്താൻ കിടിലൻ വഴി! അറിയാതെ പോകരുത്

webdesk25 October 28, 2026
photo-collage.png (13)
  • News
  • Sports

സഞ്ജു കാണിച്ച ആ വലിയ മനസ്സ് വിനയാകുമോ? ഇന്ത്യൻ ടീമിൽ വരുന്നത് വൻ കൂട്ടയിടി; കാത്തിരിക്കുന്നത് വലിയ കെണി!

webdesk25 October 28, 2026
abhi and sanju
  • News
  • Sports

“സഞ്ജു ഭായിയെ പോലെ എല്ലാവരും തയ്യാർ!” ടീമിനായി സ്ഥാനം വിട്ടുകൊടുത്ത മലയാളി താരത്തെ വാനോളം പുകഴ്ത്തി അഭിഷേക് ശർമ!

webdesk25 October 28, 2026
  • Privacy Policy
  • Refund Policy
  • Terms
  • Contact Us
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP