വീണ്ടും സമരജ്വാല ഉയരുന്ന ജാമിഅ
വിദ്യാർഥികളുടെ സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയ്യ സർവകലാശാലയിൽ വീണ്ടും സംഘർഷം ഉടലെടുത്തിരിക്കുകയാണ്. ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തിവന്ന നിരാഹാര സമരത്തിന്റെ ഭാഗമായുള്ള പന്തലാണ് സുരക്ഷാ ജീവനക്കാർ പൊളി ച്ചുനീക്കിയത്. കഴിഞ്ഞ 16 ാം തീയതി മുതലാണ് സർവക ലാശാലാ ക്യാമ്പസിനുള്ളിൽ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.
2006 ൽ നിർത്തിവെ ച്ച വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കു ക, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്യ പ്പെട്ട വിദ്യാർത്ഥികളെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാരസമരം. എന്നാൽ സമരം ചെ യ്യുന്ന വിദ്യാർത്ഥികളെകാമ്പസിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കടുത്ത നടപടികളുമായാണ് സർവകലാശാല അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. രണ്ടുതവണ സമരപ്പ ന്തൽ പൊളിച്ചുനീക്കി വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ അധി കൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെങ്കിലും അവർ വിട്ടു കൊടുക്കാതെ സമരം തുടരുകയാണ്. വിദ്യാർത്ഥികളെ ഹോസ്റ്റലിൽനിന്ന് ഒഴിപ്പിക്കുന്നതിനായി വൈദ്യുതി ബന്ധം വി ച്ഛേദിക്കുകയും വൈഫൈ, ഭക്ഷണ വിതരണം എന്നിവ ഉ ടൻ നിർത്തലാക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഒരാഴ്ച്ചക്കകം ഹോസ്റ്റൽ മുറികൾ ഒഴിഞ്ഞു പോകണമെന്ന് വാർഡന്മാർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവകലാശാല യിൽ ഓഫ്ലൈൻ ക്ലാസുകൾ ഉണ്ടാകില്ലെന്നും പഠനം പൂർണമായി ഓൺലൈൻ മാതൃകയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചിരിക്കുകയാണ്. ക്യാമ്പസിനകത്തേക്ക് വിദ്യാർത്ഥികൾ എത്തുന്നത് തടഞ്ഞ് സമരം പൊളിക്കാനാണ് സർവകലാശാല അഡ്മിനിസ്ട്രേഷൻ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് വിദ്യാർത്ഥികൾ ആരോപി ക്കുന്നു. വിദ്യാർഥി പ്രക്ഷോഭം രാഷ്ട്രീയ വിവാദത്തിന് വഴിമാറുന്നതിനും ക്യാമ്പസ് സാക്ഷ്യംവഹിക്കുകയാണ്. സമരത്തിനിടയിൽ സർവകലാശാലയിലെ ചുവരുകളിൽ പ്ര ത്യക്ഷപ്പെട്ട മുദ്രാവാക്യങ്ങളാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്.
സർവകലാശാലയിലെ ചുവരുക ളിൽ “ഫ്രീ കാശ്മീർ’ എന്നും തടവിലുള്ള ആക്ടിവിസ്റ്റ് “ഷർജീൽ ഇമാമിനെ മോചിപ്പിക്കണം’ എന്നും ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്തം വിദ്യാർത്ഥികളുടെ ചുമലിൽകെട്ടിവെച്ച അധികൃതർ രാജ്യത്തിന്റെ പരമാധികാരത്തിന്റെ മേലിലു ള്ള കൈയ്യേറ്റമായി ഈ നടപടിയെ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. മുദ്രാവാക്യം പ്രത്യക്ഷപ്പെട്ടതിനെ ബി.ജെ.പിയും ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ സമരത്തെ അട്ടിമറിക്കാനും വഴിതിരിച്ചുവിടാനും പുറത്തുനിന്നുള്ള ശ ക്തികൾ ബോധപൂർവം ചെയ്‌തതാണ് ഇതെന്നും, തങ്ങളുടെ ആവശ്യം ജനാധിപത്യപരമായ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് മാത്രമാണെന്നും വിദ്യാർത്ഥികൾ വ്യക്തമാ ക്കിയിരിക്കുകയാണ്.
മുദ്രാവാക്യം എഴുതപ്പെട്ട ഭാഗത്തെ സി.സി.ടി.വി ബന്ധം വിഛേദിക്കപ്പെട്ടതും ദുരൂഹതക്ക് അടിവരയിടുന്നു. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രവും പ്രഭവകേന്ദ്രവുമാ യിരുന്ന ജാമിഅ മില്ലിയ്യ കേന്ദ്രസർക്കാറിൻ്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണെന്നതാണ് വാസ്തവം. രാജ്യത്തെ രാഷ്ട്രീയ ചലനങ്ങളെ ഏറ്റവും വേഗത്തിൽ പ്രതിഫലിപ്പിക്കുന്ന ക്യാമ്പസിനെ മോദി സർക്കാർ കടുത്ത നിരീക്ഷണങ്ങൾക്കും നടപടികൾക്കും വിധേയമാക്കാൻ ഒരുകാലത്തും മടിച്ചിട്ടില്ല. 2019 ഡിസംബറിൽ പാർലമെൻ്റ് പൗരത്വ ഭേദഗതി ബിൽ പാസാക്കി യതിനെത്തുടർന്ന്, ഭരണഘടനാ വിരുദ്ധമായ വേർതിരി വുകൾക്കെതിരെ ആദ്യമായി ശക്തമായ വിദ്യാർത്ഥി പ്രതിരോധം ഉയർന്നുവന്നത് ഈ കാമ്പസിൽ നിന്നാണ്.
ജാമിഅയിലെ വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിക്കുകയും അത് തെരുവിൽ വലിയ ജനകീയ പങ്കാളിത്തമായി മാറുകയും ചെയ്‌തു. നിയമ ത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ ക്ലാസുകളും സെമസ്റ്റർ പരീക്ഷകളും വ്യാപകമായി ബഹിഷ്കരിച്ചു. തുടർന്ന് ഡൽഹി പൊലീസ് അനുമതി യില്ലാതെ കാമ്പസിനകത്ത് പ്രവേശിക്കുകയും സർവകലാശാലാ ലൈബ്രറിയിലും മസ്‌ജിദിലും തങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ അതിക്രമം അ ഴിച്ചുവിടുകയും ചെയ്തു. പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സർവകലാശാലക്ക് തൊട്ടടുത്തുള്ള ശാഹീൻ ബാഗിലെ സ്ത്രീകൾ തെരുവിലിറങ്ങി അനിശ്ചിതകാല ഉപരോധ സമരം ആരംഭിച്ചു.
ജാമിഅ വിദ്യാർത്ഥികൾ നൽകിയ ഊർജ്ജമാണ് രാജ്യത്തെ ഏറ്റവും വലിയ ജനകീയ സമരങ്ങളിലൊന്നായ ശാഹീൻ ബാഗ് പ്രക്ഷോഭത്തി ന് വഴിയൊരുക്കിയത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ വെല്ലുവിളിച്ചു കൊണ്ടു ദേശീയതക്കുവേണ്ടി നിലകൊണ്ടിട്ടുള്ള ചുരുക്കം ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ജാമിഅ മില്ലിയ ഇസ്ലാമിയ്യ. ഇന്ത്യയുടെ സ്വാതന്ത്ര്യ പോരാട്ട ങ്ങളിൽ സജീവമായി നിലകൊണ്ടിട്ടുള്ള ജാമിഅ, എല്ലാ വേർതിരിവുകൾക്കപ്പുറം ഇന്ത്യൻ ജനതയെ ഒരു കുടക്കീഴിൽ അണിനിരത്തുകയായിരുന്നു. ജാമിഅയിലെ ഓരോ ചുവരിലും ഇന്ത്യയുടെ സ്വാന്തന്ത്ര്യ പോരാട്ടങ്ങളുടെ കഥകൾ വായിച്ചെടുക്കാനാകും. കോൺഗ്രസും ഖിലാഫത്ത് പ്രസ്ഥാനവും സംയുക്തമായി നിസഹകരണ പ്രസ്ഥാ നത്തിന് നേതൃത്വം നൽകിയപ്പോൾ പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യക്കാർ ബ്രിട്ടീഷ് സർക്കാരിൻ്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബഹിഷ്‌കരിക്കാൻ തുട ങ്ങി.അങ്ങനെയാണ് നിസഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ജാമിഅ മില്ലിയ്യ എന്ന വിദ്യാഭ്യാസ സ്ഥാപനം നി ലവിൽ വരുന്നത്.
മഹ്മൂദുൽ ഹസൻ, മുഹമ്മദ് അലി ജൗഹർ, മഹാത്മാഗാന്ധി, ഹക്കീം അജ്‌മൽ ഖാൻ തുടങ്ങിയ ദേശീയ നേതാക്കളുടെ സ്വപ്‌നപദ്ധതിയായി ഇത് മാറുകയായിരുന്നു. ഇന്ത്യയുടെ ദേശീയതക്കും മതേതര ത്വത്തിനും വേണ്ടി നിലകൊണ്ട ജാമിഅ, സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു പൊൻതൂവലാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ജാമിഅയുടെ ഉപദേഷ്ടാക്കളും അധ്യാപകരും വിദ്യാർത്ഥികളും ആ പോരാട്ടത്തിന്റെ ഭാഗമായി മാറിയിരുന്നു. ജാമിഅയുടെ ഇടനാഴികളിൽ പറയാൻ മറന്നുപോയ സഹനത്തിന്റെയും ദേശീയതയുടെയും ചരിത്രം ഉറങ്ങുന്നുണ്ട്. അതുകൊണ്ട് തന്നെയാകാം ഇപ്പോഴും ഒരു കനൽ വീഴുമ്പോൾ പ്രതിഷേധം കൊണ്ട് അവർ ആളിക്കത്തുന്നത്. അതിനാൽ അനീതിക്കെതിരായ സമരം ഒരു ജനിതകപാരമ്പര്യംപോലെ ജാമിഅയിൽ ഉയർന്നുകൊണ്ടിരിക്കും. അധികാരത്തിൻ്റെ ഹുങ്കുകൊണ്ട് അതിനെ അടിച്ചമർത്താമെന്നത് വ്യാമോഹം മാത്രമാ ണെന്ന് ആ സ്ഥാപനത്തിൻ്റെ ചരിത്രം വിളിച്ചുപറയുന്നുണ്ട്.


