Oplus_8744214528
മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെയും ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെയും സഹകരണത്തോടെ ഖാഇദേ മില്ലത്ത് കമ്മ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പൈസ് പാലിയേറ്റീവ് സെന്റർ ഉദുമ യൂണിറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രമോ വീഡിയോ പ്രകാശനം ദുബൈ കെഎംസിസി ഓഫീസിൽ വെച്ച് നടന്നു.
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ഫഹദ് മൂലയിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ദുബൈ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുസ്ലിം ലീഗ് ഉദുമ മണ്ഡലം ട്രഷറർ ഹമീദ് മാങ്ങാട് മുഖ്യ അതിഥിയായി പങ്കെടുത്തു
അൽ ഫാറൂഖ് ഗ്രൂപ്പ് ചെയർമാൻ ഉമറുൽ ഫാറൂഖ് പ്രമോ വീഡിയോ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
ചടങ്ങിൽ ദുബൈ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ദുബൈ കെഎംസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ., സെക്രട്ടറി അബ്ബാസ് കളനാട്, അബുദാബി കെഎംസിസി നേതാവ് ഷാഫി ആ ലൂർ മണ്ഡലം പ്രസിഡന്റ് റഫീഖ് മാങ്ങാട്, മണ്ഡലം ആക്ടിങ് സെക്രട്ടറി ഹസീബ് ഖാൻ, മണ്ഡലം നേതാക്കളായ ഹാഷിം മഠം, മുനീർ പള്ളിപ്പുറം, നിസാർ മാങ്ങാട്, അസ്ലം കോട്ടപ്പാറ, ഉബൈദ് കെ.കെ. പുറം, സാദിക് കോട്ടക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു
മമ്മി കാപ്പിൽ, സക്കിർ മാങ്ങാട്, ഷാഫി കരിപ്പൊടി, അഷ്റഫ് പള്ളം, യാസർ അറഫാത്ത്, ജാബി മുക്കുന്നോത്, മക്സൂദ്, ഇസ്മായിൽ മാങ്ങാട് തുടങ്ങിയവർ സംബന്ധിച്ചു
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാനവാസ് ഷാഫി സ്വാഗതവും ട്രഷറർ സലാം പാക്യര നന്ദിയും പറഞ്ഞു.


