ചങ്ങരംകുളം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് മുഴുവൻ പ്രവർത്തകരും സജീവമായി രംഗത്തിറങ്ങണമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ട്രഷറർ അഷ്‌റഫ് കോക്കൂർ ആഹ്വാനം ചെയ്തു.
ആലംകോട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹം. പഞ്ചായത്തിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നുമായി നിരവധി പ്രവർത്തകർ കൺവെൻഷനിൽ പങ്കെടുത്തു.
ഷാനവാസ് വട്ടത്തൂർ, സി.കെ. അഷ്‌റഫ്, അഡ്വ. നിയാസ്, ഉമ്മർ തലാപ്പിൽ, കെ.വി. ഖാദർ, സലീം കോക്കൂർ, ഷഫീർ ചിയാനൂർ, അൽത്താഫ് നജാത്ത്, ബഷീർ പന്താവൂർ, അഫ്സൽ കോക്കൂർ, ഷാഫി പെരുമുക്ക്, അബ്ഷർ ഒതളൂർ, അലി ബിലാൽ , ഷമീം കക്കിടിക്കൽ എന്നിവർ സംസാരിച്ചു.
Comments


