ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത് നടത്തിയ മിന്നും പ്രകടനം താരത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. സോണി സ്പോർട്സിൽ നടന്ന ചർച്ചയ്ക്കിടെയാണ് രഹാനെയുടെ പരാമർശം.
“ഈ ഇന്നിങ്സ് അവന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്ന് ഞാൻ കരുതുന്നു. ഇത്തരം സാഹചര്യങ്ങൾ അവന് അധികം ആസ്വദിക്കാൻ സാധിക്കാറില്ല. ചിലപ്പോൾ അവൻ കളിയിൽ ശ്രദ്ധ കുറയ്ക്കാറുണ്ട്. തുടക്കത്തിൽ തന്നെ ബുദ്ധിമുട്ടുകൾ നേരിട്ടതിനാൽ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോൾ അവൻ സന്തോഷവാനായിരിക്കും” രഹാനെ വ്യക്തമാക്കി.
ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യയ്ക്ക് 118 റൺസ് ലീഡാണ് നിലവിലുള്ളത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 486 റൺസ് ശക്തമായ നിലയിലാണ്.
മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങിയ അഞ്ച് താരങ്ങളും 50 കടന്നു. കെ.എൽ രാഹുൽ 136 നേടി സെഞ്ച്വറിയിൽ തിളങ്ങിയപ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 98 റൺസും സ്വന്തമാക്കി. യശ്വസി ജെയ്സ്വാൾ 85 റൺസും ദേവദത്ത് പടിക്കൽ 80 റൺസും റിഷബ് പന്ത് പുറത്താവാതെ 55 റൺസും നേടി.


