ചുവരെഴുത്ത് മനസിലാക്കി പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ നല്ല വഴിക്ക് നീങ്ങുന്നു. ഇതിഹാസതാരം കൃസ്റ്റിയാനോ റൊണാൾഡോക്ക് ഔദ്യോഗികമായി വിരമിക്കാൻ അവർ അവസരം ഒരുക്കുന്നു. ലോകം കണ്ട മികച്ച ഫുട്ബോളറെ കരുണയില്ലാതെ അകറ്റിയ ഫെഡറേഷനും കോച്ചിനുമെതിരെ ജനവികാരം ശക്തമായ പശ്ചാത്തലത്തിലാണ് അവർ മാറിചിന്തിക്കുന്നത്.
ദേശീയ കോച്ച് ജോർജ് ജീസസിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് ടീം വിട്ട സി.ആറിനെ ഫെഡറേഷൻ സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ മനം നൊന്തായിരുന്നു ഇനി രാജ്യത്തിനായി കളിക്കാനില്ലെന്ന് പറഞ്ഞ് 41 കാരൻ കളം വിട്ടത്.
സി.ആർ ഇല്ലാതെ പോർച്ചുഗൽ കളിച്ച ആദ്യ മൽസരത്തിൽ തന്നെ ഡെന്മാർക്കിനോട് തകരുകയും ചെയ്തു. ലിസ്ബണിൽ നടന്ന ഈ മൽസരത്തിലാവട്ടെ കാണികൾ പോലും കുറവായിരുന്നു. എന്നാൽ നിർണായകമായ അവസാന മൽസരത്തിൽ ജയിക്കാനായത് വഴിയാണ് ബ്രൂണോ ഫെർണാണ്ടസിന്റെ സംഘം നാഷൻസ് ലീഗ് ക്വാർട്ടറിലെത്തിയത്.

അടുത്തിടെയാണ് റൊണാൾഡോ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. പോർച്ചുഗലിനായി 2003ൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോ 234 മത്സരങ്ങളിൽ നിന്നും 146 ഗോളുകളാണ് നേടിയത്.
അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോയാണ്. പോർച്ചുഗലിനൊപ്പം രണ്ട് യുവേഫ നേഷൻസ് ലീഗ്, ഒരു യൂറോ കപ്പ് എന്നീ കിരീടങ്ങൾ റൊണാൾഡോ നേടിയിട്ടുണ്ട്. പോർച്ചുഗലിൽ നിന്നും പടിയിറങ്ങിയെങ്കിലും റൊണാൾഡോ ക്ലബ് ഫുട്ബോളിൽ തുടരും.


