ന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം വസീം ജാഫർ. സിറാജ് ടെസ്റ്റ് ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് പറയുന്നത് ഇന്ത്യൻ ടീം മാനേജ്മന്റ് മാത്രമാണെന്ന് വസീം ജാഫർ വിമർശിച്ചു.
വസീം ജാഫറിന്റെ വാക്കുകൾ
”മുഹമ്മദ് സിറാജ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്ന് പറയുന്നവർ ഇന്ത്യൻ ടീം മാനേജ്മെൻ്റ് മാത്രമാണ്. ടീമിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നവർക്ക് മാത്രമാണ് സിറാജ് അനഭിമതൻ. എല്ലായിടത്തു നിന്നുമുയരുന്ന അസംതൃപ്തിയും വിമർശനങ്ങളും കാര്യമാക്കാതെ നിങ്ങൾ സ്വന്തം തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നുവെങ്കിൽ അതി ന് പിന്നിലെ വികാരം കേവലം താൽപ്പര്യങ്ങൾ മാത്രമാണ്. രണ്ടാം ടെസ്റ്റിലും അദ്ദേഹത്തെ കളിപ്പിക്കാതിരുന്നത് കടുത്ത വിവേചനമാണ്”
ന്യൂസിലാൻഡിലെയുള്ള ഏകദിന പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് സിറാജിന് അവസരം ലഭിച്ചത്. പരമ്പരയിൽ അവസാന മത്സരത്തിൽ സിറാജ് ഇന്ത്യൻ നിരയിൽ ഉണ്ടായത്. അവസാന മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയാണ് സിറാജ് തിളങ്ങിയത്. പ്ലെയിങ് ഇലവനിൽ തിരിച്ചെത്തിയ താരം ന്യൂ ബോളിൽ കൃത്യമായ നിയന്ത്രം വരുത്തി ഡോട്ട് ബോളുകൾ എറിഞ്ഞുകൊണ്ട് എതിരാളികളെ സമ്മർദ്ദത്തിലാക്കി.

അതേസമയം, ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും ഇന്ത്യ സമനിലയിലേക്ക് വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ കിവീസ്, രണ്ടാം ഇന്നിംഗ്സിൽ ഗ്ലെൻ ഫിലിപ്സിന്റെയും ഡാരിൽ മിച്ചലിന്റെയും ഉറച്ച പ്രതിരോധത്തിലൂടെയാണ് തോൽവി ഒഴിവാക്കിയത്. രണ്ടിന് 119 എന്ന നിലയിൽ അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 239 റൺസിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിപ്പിച്ചത്.


