Skip to content
cropped-Mast-Black-1.png

Primary Menu
  • Home
  • World
  • India
  • Kerala
  • Sports
  • Editorial
  • Culture
  • Video stories
  • Epaper
  • More
    • Local news
    • Business
    • Health
Light/Dark Button
  • Home
  • പതറുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ
  • Editorial

പതറുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ

webdesk26 September 28, 2026 1 min read
New Project

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം ചേർന്ന അടിയന്തിര യോഗം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അക്ഷരാർത്ഥത്തിൽ ശെരിവെക്കുകയാണ്. ഉയർന്നുവന്ന ആരോപണങ്ങളിൽ സർക്കാറും തിരഞ്ഞെടുപ്പ് കമ്മീഷനും ന്യായീകരണവുമായി രംഗത്തുണ്ടെങ്കിലും ഇരുകൂട്ടരും തീർത്തും പ്രതിരോധത്തിലായിട്ടുണ്ടെന്ന് പ്രസ്‌തുത യോഗം ചേരാനുള്ള തീരുമാനവും അതിൽ കൈക്കോണ്ട നടപടികളും സാക്ഷ്യപ്പെടുത്തുന്നു. രണ്ട് കമ്മീഷണർമാർ ഉന്നയിച്ച പ്രധാന വിയോജിപ്പുകളിൽ യോഗത്തിൽ ചില തീരുമാനങ്ങൾ ഉണ്ടായിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ പങ്കെടുത്ത ഫുൾ കമ്മീഷൻ യോഗത്തിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കാൻ തയാറായെതുതന്നെ ഈ തിരിച്ചടിയുടെ പ്രതിഫലനാണ്. എസ്.ഐ.ആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പട്ടികയിൽ നിന്ന് പുറത്തായവർക്ക് ഇനിയും അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവുകൾ തുടങ്ങുമെന്നുമാണ് യോഗത്തിന്റെ പ്രധാന തീരുമാനമായി കമ്മീഷൻ പറയുന്നത്.

എന്നാൽ എസ്.ഐ.ആറിനൊപ്പമുള്ള ഫോം ആറിൽ മാറ്റമുണ്ടാകില്ലെന്നത് യോഗത്തിന്റെ ഉദ്ദേശ ശുദ്ധിയെതന്നെ ചോദ്യം ചെയ്യുകയാണ്. ഫോം ആറിൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്.ഐ.ആർ ബന്ധം തെളിയിക്കണമെന്ന നിബന്ധന സുപ്രീം കോടതി ശരിവെച്ചതാണെന്നാണ് ഇക്കാര്യത്തിൽ കമ്മീഷൻ നിരത്തുന്ന ന്യായീകരണം. എന്നാൽ എസ്.ഐ.ആർ കാലയളവിന് പുറത്ത് 1960ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടപ്രകാരമുള്ള പഴയ ഫോം തുടർന്നും ഉപയോഗിക്കാമെന്ന വിശദീകരണവുമുണ്ട്. ഇ.സി. ഐ നെറ്റ് സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷൻ ചില
വിശദീകരണങ്ങൾ നൽകുകയുണ്ടായി. ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിലുള്ള വിദഗ്‌ധർ ഉൾപ്പെട്ട സമിതി ഇ.സി.ഐ നെറ്റിലെ മാറ്റങ്ങൾ വേണോയെന്ന് പരിശോധിക്കുമെന്നും വോട്ടർ പട്ടിക ഡാറ്റാ ബേസിന്റെ സുരക്ഷയും ഇ.സി.ഐ നെറ്റ് പോർട്ടലിന്റെ പ്രവർത്തനവും പരിശോധിച്ച് ഉറപ്പുവരുത്താനുള്ള പാനലിൽ ഐ.ഐ.ടിയിൽ നിന്നുള്ള വിദഗ്‌ധരെ ഉൾപ്പെടുത്തുമെന്നുമാണ് പറയുന്നത്. പാവപ്പെട്ടവർ, ഷെൽട്ടറുകളിൽ കഴിയുന്നവർ, തൊഴിലാളികൾ, വീടില്ലാത്തവർ മുതലായവർക്കായി പ്രത്യേക ഹെൽപ്പ് ഡെസ്‌കുകളും പ്രത്യേക ക്യാമ്പുകളും തീരുമാനമാനിച്ചിരിക്കുകയാണ്. ഡൽഹിയിൽ കരട് വോട്ടർ പട്ടിക സംബന്ധിച്ച് മൂന്നിലൊന്ന് പേർക്കും നോട്ടീസ് ലഭിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തീരുമാച്ചിരിക്കുകയാണ്. ബി.എൽ.ഒമാർ ഇവരുടെ വീടുകളിലത്തി ഹിയറിംഗ് നടക്കും. അത്യാവശ്യമെങ്കിൽ ഓൺലൈൻ ഹിയറിംഗ് നടത്താനും സംസ്ഥാനത്ത് കരട് വോട്ടർ പട്ടികയിൽ പരാതി ഉന്നയിക്കാനുള്ള തീയതി ഒക്ടോബർ 30 വരെ നീട്ടുകയും ചെയ്‌തിട്ടുണ്ട്.

എസ്.ഐ.ആറിലെ തീരുമാനങ്ങൾ ഏകകണ്ഠമാണന്ന് കമ്മീഷൻ വാർത്താക്കുറിപ്പിൽ ആവർത്തിക്കുമ്പോഴും, കമ്മീഷനിൽ നേരത്തെ ഭിന്നത ഉണ്ടായിരുന്നുവെന്ന് യോഗ തീരുമാനങ്ങളിലൂടെ സ്ഥിരീകരിക്കപ്പെടുകയാണ്. ഡൽഹിയിൽ മൂന്നിലൊന്നുപേരും വോട്ടർ പട്ടികയിൽ നിന്നുപുറത്താവുകയും പശ്ചിമ ബംഗാളിലും ബിഹാറിലും വ്യാപകമായി വോട്ടർമാർ വെട്ടിമാറ്റപ്പെടുകയും ആ ഘട്ടത്തിൽ ഉയർന്നുവന്ന ആരോപണങ്ങളിലും പ്രതിഷേധങ്ങളിലും കുലുങ്ങാതെ തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ടിരിക്കുകയും ചെയ്ത‌ അതേ കമ്മീഷനാണ് പിഴവുകൾ ഏറ്റുപറയുന്ന രീതിയിൽ തിരുത്തുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗാളിലും ബിഹാറിലും പുതിയ എസ്.ഐ.ആർ പ്രകാരം തിരഞ്ഞെടുപ്പു നടക്കുകയും കേന്ദ്ര സർക്കാറിന്റെ ഇംഗിതത്തിനൊത്ത് കമ്മീഷൻ നിലകൊള്ളുകയും ചെയ്തതിന്റെ ഫലമായി അവർ ആഗ്രഹിച്ചതുപോലുള്ള സർക്കാറുകൾ അധികാരത്തിലേറുകയും ചെയ്‌തിരിക്കുകയാണ്.

ഹിഡൻ അജണ്ടകളെല്ലാം പൂർത്തീകരിച്ചതിനുശേഷമുള്ള ഈ തിരുത്തൽ ജനാധിപത്യത്തിനുനേർക്കുള്ള കൊഞ്ഞനംകുത്തലാണെങ്കിലും ജനങ്ങൾക്ക് വസ്‌തുത ബോധ്യമാകാനുള്ള അവസരമായിത്തീർന്നിരിക്കുകയാണ്. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ രാജ്യമെമ്പാടും പ്രതിഷേധങ്ങൾ അലയടിക്കുകയും പാർലമെന്റിൽ ഇംപീച്ച്മെന്റ്റ് നീക്കം ആലോചിക്കുകയും ചെയ്യുമ്പോൾ, കള്ളക്കളികൾ പുറത്താകുമെന്നുറപ്പായപ്പോയാണ് തൃപ്തികരവും വ്യക്തതയുമില്ലാത്ത ഈ വിശദീകരണമുണ്ടായിരിക്കുന്നത്. അസാധാരണമായ രീതിയിൽ വാർത്താക്കുറിപ്പിനൊപ്പം കമ്മീഷൻ അംഗങ്ങൾ ഒരുമിച്ചിരിക്കുന്ന ചിത്രംകൂടി പുറത്തുവിട്ടതിലൂടെ ഇതുവരെയുണ്ടായിരുന്നത് കൂട്ടായ തീരുമാനങ്ങളായിരുന്നില്ല എന്നതിന് അടിവരയിടുകയാണ്. ഏതായാലും പൊടിക്കൈകൾക്കൊണ്ടൊന്നും ജനാധിപത്യ അട്ടിമറിയെ ന്യായീകരിക്കാൻ കഴിയില്ലെന്ന് കമ്മീഷന് ബോധ്യമാകുന്ന ദിനങ്ങളാണ് വരാനിരിക്കുന്നത്.

Comments

About the Author

webdesk26

Editor

Author's posts

What do you feel about this?

  • Editorial

Continue Reading

Previous: സച്ചിന് പോലുമില്ലാത്ത റെക്കോർഡ്; ഇന്ത്യയിൽ ചരിത്രമെഴുതി കിംഗ് കോലി
Next: അഫ്ഗാൻ പുറത്ത്; ക്വാർട്ടർ കളിക്കാതെ ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

Author's Other Posts

സി.എച്ച്.സ്മരണയുടെ നൈരന്തര്യം New Project (3)

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH ഒരു പാഠപുസ്തകം CH MUHEMMED

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026
സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍ New Project (2)

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
‘ആ ദിനം ഇന്നും ഓർമയിലുണ്ട്’ ch

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026

Related Stories

CLASH
  • Editorial

പാളയത്തിലെ പടയില്‍ മുറുകുന്ന കുരുക്ക്

webdesk25 September 27, 2026
muml 322
  • Editorial

‌നവോന്മേഷത്തിൽ ദേശീയ രാഷ്ട്രീയത്തിലേക്ക്

webdesk25 September 26, 2026
gyanesh
  • Editorial

ചോരുന്നത് വോട്ടോ, ജനാധിപത്യമോ?

webdesk25 September 25, 2026
anto 2
  • Editorial

പുട്ടിയുണ്ടോ സഖാവേ ഒന്ന് വെളുപ്പിക്കാൻ

webdesk25 September 20, 2026
anto augstine
  • Editorial

പുകമറയല്ല മാധ്യമസ്വാതന്ത്ര്യം

webdesk25 September 18, 2026
cpim
  • Editorial

തിരുത്തലിന് ഒരു തിരുത്ത്

webdesk25 September 16, 2026

Latest

സി.എച്ച്.സ്മരണയുടെ നൈരന്തര്യം New Project (3) 1

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH ഒരു പാഠപുസ്തകം CH MUHEMMED 2

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026
സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍ New Project (2) 3

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
‘ആ ദിനം ഇന്നും ഓർമയിലുണ്ട്’ ch 4

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026

Latest News

  • സി.എച്ച്.സ്മരണയുടെ നൈരന്തര്യം
  • CH ഒരു പാഠപുസ്തകം
  • സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍
  • ‘ആ ദിനം ഇന്നും ഓർമയിലുണ്ട്’
  • അഫ്ഗാൻ പുറത്ത്; ക്വാർട്ടർ കളിക്കാതെ ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

You May Have Missed

New Project (3)
  • Article

സി.എച്ച്.സ്മരണയുടെ നൈരന്തര്യം

webdesk26 September 28, 2026
CH MUHEMMED
  • Article

CH ഒരു പാഠപുസ്തകം

webdesk26 September 28, 2026
New Project (2)
  • Article

സി.എച്ച് എന്ന പ്രതിഭാസം; വി.ഡി സതീശന്‍

webdesk26 September 28, 2026
ch
  • Article

‘ആ ദിനം ഇന്നും ഓർമയിലുണ്ട്’

webdesk26 September 28, 2026
  • Facebook
  • Youtube
  • Whatsapp
  • Instagram
Copyright © 2026. Designed by Techblasters LLP