ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമി ഫൈനലിൽ. അഫ്ഗാനിസ്ഥാനെതിരെയുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്.
ഇതോടെ അഫ്ഗാൻ ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്തു. റാങ്കിങ്ങിൽ അഫ്ഗാനിസ്ഥാനെക്കാൾ മുന്നിലായതുകൊണ്ടാണ് ഇന്ത്യക്ക് സെമിയിലേക്ക് യോഗ്യത ലഭിച്ചത്.
ടോസ് പോലും ഇടാതെയായിരുന്നു മത്സരം ഉപേക്ഷിച്ചത്. ഒക്ടോബർ മൂന്നിനാണ് ഇന്ത്യയുടെ സെമി ഫൈനൽ പോരാട്ടം നടക്കുന്നത്. സെമി ഫൈനലിൽ ശ്രീലങ്കയെ നേപ്പാളോ ആയിരിക്കും ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും എതിരാളികൾ.
നേരത്തെ കനത്ത മഴക്ക് പിന്നാലെ മറ്റ് മത്സരങ്ങളും ഉപേക്ഷിക്കപ്പെട്ടിരുന്നു. പാകിസ്ഥാനും ഹോങ്കോങ്ങും തമ്മിലുള്ള പോരാട്ടം മത്സരമായിരുന്നു മഴമൂലം ഉപേക്ഷിച്ചത്. റാങ്കിങ്ങിന്റെ മുൻതൂക്കത്തിൽ പാകിസ്ഥാൻ സെമിയിലേക്ക് മുന്നേറുകയായിരുന്നു.


