ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പ്രകടനങ്ങൾ വിലയിരുത്തി മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. പരമ്പരയിലെ ആദ്യത്തെ ടെസ്റ്റിൽ ബുംറ മികച്ച പ്രകടനമാണ് നടത്തിയത് എന്നും എന്നാൽ പിന്നീട് ബുംറക്ക് പഴയ മികവ് നിലനിർത്താൻ സാധിച്ചില്ലെന്നും ദിനേശ് കാർത്തിക് ക്രിക് ബസിലൂടെ വ്യക്തമാക്കി.
“ഈ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ബുംറ മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ അതിനുശേഷം അദ്ദേഹത്തിന് പഴയ മികവ് തുടരാൻ സാധിച്ചില്ല. സാധാരണ കാണാറുള്ള ബുംറയുടെ പ്രകടനമല്ല ഇപ്പോൾ കാണുന്നത്. ടീമിലെ മറ്റു ബൗളർമാരിൽ ഒരാളെപ്പോലെയാണ് അദ്ദേഹത്തെ തോന്നുന്നത്.
പതിവ് പോലെ വിക്കറ്റുകൾ വീഴ്ത്താൻ സഹായിക്കുന്ന പന്തുകൾ എറിയാനും അദ്ദേഹത്തിന് സാധിക്കുന്നില്ല. അല്പം കുറവ് വന്നിട്ടുണ്ട്. ഇക്കാര്യം ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്. ബുംറയുടെ ഏറ്റവും മികച്ച പ്രകടനം ഇനിയും കാണാനുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. രണ്ട് വിക്കറ്റുകൾ നേടിയെങ്കിലും ബാറ്റർമാരുടെ പിഴവുകളാണ് അതിനു പ്രധാന കാരണം. ബൗളർമാർക്ക് മറുപടി നൽകാൻ കഴിയാത്ത തരത്തിലുള്ള പന്തുകൾ ആയിരുന്നില്ല അത്. എന്നാൽ മികച്ച ലെങ്ത്തിൽ പന്തെറിയാൻ ബുംറക്ക് കഴിഞ്ഞു”
ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റിൽ ന്യൂസിലാൻഡിന് 243 റൺസ് ലീഡ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 3 വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് ആണ് നേടിയത്.
ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 246 റൺസിന് പുറത്തായി. 170 പന്തിൽ നിന്നും 88 റൺസ് നേടിയ ധ്രുവ് ജുറലിന്റെ പോരാട്ടമാണ് ഇന്ത്യയെ കരകയറ്റിയത്.
ഒന്നാം ഇന്നിംഗ്സിൽ കിവീസ് 356 റൺസ് ആണ് നേടിയത്. ടോം ബ്ലണ്ടൽ 89 റൺസും ഡെവോൺ കോൺവേ 59 റൺസും നേടി ന്യൂസിലാൻഡ് നിരയിൽ തിളങ്ങി.
ഇന്ത്യക്കായി ആകാശ് ദീപ് 5 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 31.3 ഓവറിൽ 99 റൺസ് വിട്ടു നൽകിയാണ് ആകാശ് ദീപ് 5 വിക്കറ്റുകൾ നേടിയത്. അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ രണ്ട് വീതം വിക്കറ്റും വാഷിംഗ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.


