ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വന്തം നിയമനടപടികളില്‍ നിന്നും രാഷ്ട്രീയ അതിജീവനത്തിനും വേണ്ടി അമേരിക്കയെ മറ്റൊരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.
മുന്‍പ് ഇറാനെതിരെ സ്വീകരിച്ച സമീപനം ആവര്‍ത്തിക്കരുതെന്നും, അന്നത്തെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇറാന് കൂടുതല്‍ ശക്തമായിട്ടാണ് ഉയര്‍ത്തെഴുന്നേറ്റതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘കഴിഞ്ഞ തവണ നിങ്ങള്‍ ‘കാര്യം തീര്‍ക്കാന്‍’ നോക്കിയപ്പോള്‍ ഇറാന് കൂടുതല്‍ ശക്തമായാണ് തിരിച്ചുവന്നത്. വീണ്ടും നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വാഗതം. എന്നാല്‍ സൂക്ഷിക്കുക, ഞങ്ങള്‍ക്കും തീര്‍ക്കാനുള്ള ചില കണക്കുകളുണ്ട്,’ അരാഗ്ചി മുന്നറിയിപ്പ് നല്കി.
ഇസ്രയേല്‍ ഒക്ടോബര്‍ 27-ല്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നെതന്യാഹുവിനെ പരസ്യമായി പിന്തുണച്ചതിന് പിന്നാലെയാണ് അരാഗ്ചിയുടെ പ്രതികരണം. ഇസ്രയേല്‍ വോട്ടര്‍മാര്‍ മറ്റൊരു നേതാവിനെ തിരഞ്ഞെടുത്താല്‍ വാഷിംഗ്ടണ്‍ നേരിട്ട് നടപടിയെടുക്കേണ്ടിവരുമെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. അഴിമതിക്കേസുകള്‍ നേരിടുന്ന നെതന്യാഹു രാജ്യത്തെ പുതിയ സംഘര്‍ഷത്തിലേക്ക് തള്ളിവിട്ട് തന്റെ തടിയൂരാനുള്ള ശ്രമത്തിലാണ് ഇറാന് വിദേശകാര്യ മന്ത്രി ആരോപിച്ചു. മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയില്‍, ഏതെങ്കിലും തരത്തിലുള്ള പുതിയ സൈനിക നീക്കം ഉണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.


