കൊല്ലം: വിശുദ്ധ റമദാന് മാസത്തില്‍ എത്തിയ ഒരു അപേക്ഷ. വിദ്യാര്‍ത്ഥികളുടെ യാത്രാദുരിതം പരിഹരിക്കുന്നനായി യത്തീംഖാനയ്ക്ക് ഒരു ബസ് വാങ്ങി നല്‍കുമോ എന്ന് എം.എ യൂസഫലിയോട് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവിയുടെ അഭ്യര്‍ത്ഥന. ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട് വിദ്യാര്‍ത്ഥികളുടെ
കൊല്ലം കടയ്ക്കല്‍ മുക്കുന്നം മന്നാനിയാ ബനാത്ത് യത്തീംഖാനയിലെ വിദ്യാര്‍ത്ഥികളുടെ മികവുറ്റ പഠനത്തിനും യാത്രാദുരിതത്തിന് പരിഹാരവുമായി സ്കൂള്‍ ബസും എം.എ യൂസഫലി വാങ്ങി നല്കി. 25 വര്‍ഷമായി വിദ്യാലയത്തില്‍ ഓടിക്കൊണ്ടിരുന്ന ബസ് ഉപയോഗശൂന്യമായതോടെയാണ് പുതിയ ബസിനായി ലുലുഗ്രൂപ്പ് ചെയര്‍മാന്റെ മുന്നില്‍ അഭ്യര്‍ത്ഥന എത്തിയത്. അഭ്യര്‍ത്ഥന സ്വീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രശ്നപരിഹാരവും കണ്ടു.
ലോകം മുഴുവന്‍ വിശ്വപൗരനായി നിറഞ്ഞു നില്ക്കുന്ന എം.എ യൂസഫലിക്ക് നന്ദി അറിയിച്ചാണ് ലുലു പ്രതിനിധികളില്‍ നിന്ന് താക്കോല്‍ ഏറ്റ് വാങ്ങി ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ജാമിഅ മന്നാനിയ ചെയര്‍മാനുമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി സംസാരിച്ചത്.
ജാതിയോ മതമോ വംശമോ ലിംഗമോ നോക്കാതെ എം.എ യൂസഫലി നല്കുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. യത്തീ ംഖാനയിലെ കുഞ്ഞുങ്ങളോടുള്ള സ്നേഹവും ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ എം.എ യൂസഫലി മുന്നോട്ട് വയ്ക്കുന്ന പ്രവര്‍ത്തനങ്ങളും ലുലു ദക്ഷിണ കേരളം തമിഴ്നാട് ഡയറക്ടര്‍ ജോയി ഷഢാനന്ദന്‍, ലുലു മീഡിയ ഹെഡ് എന്‍.ബി സ്വരാജ് എന്നിവരും വിശദീകരിച്ചു. ചടങ്ങില്‍ ജമാഅത്ത് ഫെഡറേഷന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് അധ്യക്ഷത വഹിച്ചു. കുമ്മിള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ഇര്‍ഷാദ്, ലുലു ഗ്രൂപ്പ് പ്രതിനിധി നൗഫല്‍ കരീം, മന്നാനിയ അസിസ്റ്റന്റ് സെക്രട്ടറി പാങ്ങോട് കമറുദ്ദീന് മൗലവി, തുടങ്ങിയവര്‍ പങ്കെടുത്തു.


