തിരുവനന്തപുരം: പ്രധാന ശബരിമല പാതയായ മണ്ണാറക്കുളഞ്ഞി-പമ്പ റോഡിലെ ചാലക്കയം മുതൽ പമ്പ വരെയുള്ള ഭാഗത്തെ നവീകരണ പ്രവൃത്തികൾ വെറും 30 ദിവസം കൊണ്ട് പൂർത്തിയാക്കി. ഒമ്പത് മാസം കാലാവധി നി ശ്ചയിച്ചിരുന്ന പദ്ധതിയാണ് സർക്കാരിന്റെ ഇച്ഛാശ ക്തിയിലൂടെയും വിവിധ വകുപ്പുകളുടെ ഏകോപ നത്തിലൂടെയും റോക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയത്.
ശബരിമല പാതയിലെ ചാലക്കയം-പമ്പ റോഡ് നവീകരണ മാതൃകയിൽ സംസ്ഥാനത്ത് പൊതുപ്രാധാന്യമുള്ള മറ്റ് വികസന പ്രവർത്തനങ്ങളും നടപ്പാക്കുമെന്ന് പൊതുമരാമത്ത് വ കുപ്പ് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശക്തമായ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു.
ചാലക്കയം-പമ്പ പാതയിലെ 4.5 കിലോമീറ്റർ ഭാഗം 12 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിലാണ് നവീകരിച്ചിരിക്കുന്നത്. ആഗസ്റ്റ് 14-നാണ് ദേവസ്വം ബോർഡിന്റെ അധീനതയിലായിരുന്ന റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയത്. സെപ്തംബർ 17-ന് ഭരണാനുമതി ലഭിച്ച പദ്ധതിയുടെ ടെൻഡർ നടപടികൾ സെപ്തംബർ 30-ന് പൂർത്തിയാക്കി. ഒക്ടോ ബർ 13-ന് തുടങ്ങിയ നിർമ്മാണം നവംബർ 13-ന് പൂർത്തിയായി. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ആധുനിക നിർമ്മാണ രീതികളാണ് ഉപയോഗിച്ചത്. ഇ രുവശങ്ങളിലും കോൺക്രീ റ്റ് ഇൻ്റർലോക്ക് ബ്ലോക്കുക ളും സ്ഥാപിച്ചിട്ടുണ്ട്.
നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ്, ബിറ്റുമിൻ ക്ഷാമം, പ്രതികൂല കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികൾ കൂട്ടായ പ്രവർത്തനത്തിലൂടെ മറികടന്നു. പൊതുമരാമത്ത് വകുപ്പിന്റെ പത്തനംതിട്ട ഡിവിഷൻ, റാന്നി സബ് ഡിവിഷൻ, ളാഹ സെക്ഷൻ എന്നിവയുടെ നേതൃത്വത്തിലാ യിരുന്നു പ്രവൃത്തി.
മികച്ച കരാറുകാർ ഉ ണ്ടെങ്കിൽ ഏത് വൻകിട പ ദ്ധതിയും സമയബന്ധിതമായി നടപ്പാക്കാൻ പൊതുമരാമത്തിന് കഴിയുമെന്നും അത്തരം കരാറുകാരെ സർക്കാർ പ്രോത്സാഹിപ്പിക്കു മെന്നും മന്ത്രി ബഷീർ കുട്ടി ചേർത്തു.


