അബുദാബി: ലുലു റീട്ടെയില്‍ നിക്ഷേപകര്‍ മികച്ച നേട്ടം കൈവരിച്ചതായി ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വ്യ ക്തമാക്കി. ഇതിന്റെ ഭാഗമായി 1627 കോടി രൂപയുടെ (723 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി. സുസ്ഥിരമായ വളര്‍ച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്തവുമാണ് നേട്ടത്തിന് വേഗത പകര്‍ ന്നതെന്ന് എം.എ യൂസഫലി പറഞ്ഞു.
ലുലു റീട്ടെയ്ല്‍ ഹോള്‍ഡിങ്ങ്‌സിന്റെ രണ്ടാമത് വാര്‍ഷിക യോഗത്തിലാണ് നിക്ഷേപകര്‍ക്കായി വമ്പന്‍ പ്രഖ്യാപ നം നടന്നത്. ലുലു ഓഹരി ഉടമകള്‍ക്ക് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1627 കോടി രൂപയുടെ (723 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കും. അബുദാബിയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗമാണ് തീരുമാനം അംഗീകരിച്ചത്. 2025 സാമ്പ ത്തിക വര്‍ഷത്തിലെ അവസാന രണ്ട് പാതങ്ങളിലേതായി 923 കോടി രൂപയുടെ ( 361.5 മില്യണ്‍ ദിര്‍ഹം) ഡിവിഡന്റ് നല്‍കാനും തീരുമാനമായി.
ജിസിസിയിലെ വിപുലമായ പദ്ധതികളും, മികച്ച വില്‍പ്പനനേട്ടവും, ഡിജിറ്റല്‍ ഇ കൊമേഴ്‌സ് രം?ഗത്തെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും നേട്ടത്തിന് വേഗത പകര്‍ന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ 7.9 ബില്യണ്‍ ഡോളറിന്റെ വരുമാനം നേടി.4.1 ശതമാനത്തിന്റെ വര്‍ധനവ്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സുസ്ഥിരമായ വളര്‍ച്ചാനിരക്കും മികച്ച നിക്ഷേപക പങ്കാളിത്വവുമാണ് നേട്ടത്തിന് വേഗതപകര്‍ന്നതെന്നും നിക്ഷപേകര്‍ക്ക് ഏറ്റവും മികച്ച നേട്ടം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.
കൂടുതല്‍ വിപുലമായ വികസന പദ്ധതികളാണ് ജിസിസിയില്‍ ലുലു നടപ്പാക്കുന്നതെന്നും, ഡിജിറ്റല്‍ ഇ കൊമേഴ്‌സ് രം?ഗത്തും വലിയ മുന്നേറ്റമാണ് നടത്തുന്നതെന്നും അദേഹം പറഞ്ഞു. മെയ് ഒന്നിനാണ് ലുലു റീട്ടെയ്ല്‍ എക്‌സ്-ഡിവിഡന്റ് തീയതി. മെയ് 23ന് ഡിവിഡന്റ് വിതരണം ചെയ്യും.
Comments


