പ്രതികൂല സാഹചര്യങ്ങൾക്കിടയിലും കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 95 രൂപ ഉയർന്ന് 13,775 രൂപയായി. പവന് 760 രൂപ വർധിച്ച് 1,10,200 രൂപയിലുമെത്തി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ ഉയർന്ന് 11,315 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 235 രൂപയാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയർന്നു. ഔൺസിന് ഒമ്പത് ഡോളർ വർധിച്ച് 4,182 ഡോളറിലാണ് വ്യാപാരം. ഇന്നലെ കേരളത്തിൽ വില നിശ്ചയിക്കുന്ന സമയത്ത് അന്താരാഷ്ട്ര വില 4,166.30 ഡോളറായിരുന്നെങ്കിൽ ഇന്ന് വില നിശ്ചയിച്ചപ്പോൾ 4,174.30 ഡോളറായി ഉയർന്നിരുന്നു. കേരളത്തിൽ വില നിശ്ചയിച്ചതിന് ശേഷവും അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നു.
അതേസമയം, നിലവിലെ വിലവർധന താൽക്കാലികമായിരിക്കാമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. യുഎസ് സർക്കാർ ബോണ്ട് യീൽഡിലും ഡോളർ സൂചികയിലും നേരിയ ഇടിവുണ്ടായത് സ്വർണവില ഉയരാൻ കാരണമായെന്നാണ് വിലയിരുത്തൽ.
എന്നാൽ പണപ്പെരുപ്പവും പലിശഭാരവും ഉയരാനുള്ള സാധ്യതയും പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് എണ്ണവില വർധിക്കാനുള്ള സാധ്യതയും സ്വർണവിലയെ പ്രതികൂലമായി ബാധിച്ചേക്കാം. ഇതിന്റെ പശ്ചാത്തലത്തിൽ വരുംദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവുണ്ടാകാമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
ഇന്നത്തെ സ്വർണവില:
പവൻ – 1,10,200 രൂപ
ഗ്രാം – 13,775 രൂപ
18 കാരറ്റ് ഗ്രാം – 11,315 രൂപ


