ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അവസാന ഏകദിനത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ തുറന്നുപറഞ്ഞു. മുഹമ്മദ് സിറാജ് ടീമിൽ ഇടം നേടുമെന്ന് പറഞ്ഞ രഹാനെ നിതീഷ് കുമാർ റെഡ്ഢി ടീമിലേക്ക് തിരിച്ചെത്തുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. യശ്വസി ജെയ്സ്വാൾ ടീമിൽ ഇല്ലെങ്കിലും വലിയ വ്യത്യാസമൊന്നും ഉണ്ടാവില്ലെന്നും രഹാനെ കൂട്ടിച്ചേർത്തു.
‘ടീമിൽ ഒന്നോ രണ്ടോ മാറ്റങ്ങൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. മുഹമ്മദ് സിറാജ് ടീമിൽ ഇടം നേടും. നിതീഷ് കുമാർ റെഡ്ഢിയും ടീമിലേക്ക് തിരിച്ചെത്താൻ ഞാൻ ആഗ്രഹിക്കുന്നു. ലോകകപ്പ് പദ്ധതികളിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാകും. അതുകൊണ്ട് അദ്ദേഹത്തിന് ആത്മവിശ്വാസം നൽകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.
ജെയ്സ്വാൾ ഇപ്പോൾ കളിക്കുന്നില്ലെങ്കിൽ ടീമിൽ വ്യത്യാസമുണ്ടാവില്ല. കാരണം നമ്മുടെ ബാറ്റിംഗ് മികച്ചതാണ്. ഓൾ റൗണ്ടർമാരുടെ സ്ഥാനമാണ് നിശ്ചയിക്കേണ്ടത്’ രഹാനെ തന്റെ യുട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ ചരിത്ര വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 405 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇന്ത്യ 39 പന്തുകളും എട്ട് വിക്കറ്റുകളും ബാക്കിനിൽക്കെ അനായാസമായി മറികടക്കുകയായിരുന്നു. ഒക്ടോബർ മൂന്നിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.


