സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് വ്യാജപ്രചാരണം നടത്തിയതിന് അറസ്റ്റിലായ അധ്യാപകന് ജിജോ ജെയിംസ് സഖാവ് തന്നെയാണെന്ന് തെളിയിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്ത്. അറസ്റ്റിലായ അധ്യാപകന് 2022ല്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന ജിജോ ജെയിംസ് ആണ്. നേരത്തെ ഇയാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2022ല്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മിനൊപ്പം ചേര്‍ന്നു. എറണാകുളം പെരുമ്പാവൂര്‍ ക്രാരിയേലി പാറക്കല്‍ ജിജോ ജെയിംസ് എന്ന ഈ അധ്യാപകന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ സര്‍വ്വീസില്‍നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. കായികമേളയുടെ നിറം കെടുത്താന്‍ ഇയാള്‍ ഭക്ഷണത്തില്‍ പുഴു ഉണ്ടെന്ന വ്യാജ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംഭവം വ്യാജമാണെന്ന് തെളിയുകയായിരുന്നു.
അധ്യാപകന് ജിജോ ജെയിംസുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസുമായോ പോഷക സംഘടനകളുമായോ അഞ്ച് വര്‍ഷമായി ജിജോക്ക് ബന്ധമില്ലെന്നും 2021ല്‍ കോണ്‍ഗ്രസ് വിട്ട ജിജോ ഡിവൈഎഫ്ഐയില്‍ അംഗത്വം എടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസ് വേങ്ങൂര്‍ മണ്ഡലം പ്രസിഡന്റ് റിജു കുര്യന് അറിയിച്ചു.
അറസ്റ്റിലായ അധ്യാപകനെതിരെ തുടര്‍ നടപടികളുണ്ടാകുമെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി എന്‍.ഷംസുദ്ദീന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനമാണ്.
വളരെ പ്രതീക്ഷയോടുകൂടി മാസങ്ങളും വര്‍ഷങ്ങളും എടുത്ത് പരിശീലനം ചെയ്ത് വരുന്ന കുട്ടികളുടെ കായികമേള കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുന്നയാള്‍ സാമൂഹ്യവിരുദ്ധനാണെന്നും ഇത്തരത്തിലുള്ള മോശം മാനസികാവസ്ഥയ്ക്ക് മാറ്റം വരണമെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഇയാള്‍ കോണ്‍ഗ്രസ് പ്രവര്ത്തകനായിരുന്നില്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട്, നിലവില്‍ തങ്ങളുമായി യോജിച്ചുപോകുന്ന രാഷ്ട്രീയമല്ല അദ്ദേഹത്തിന്റേതെന്നാണ് മന്ത്രിയും വിശദീകരണം നല്‍കിയിരുന്നത്.


