മധുരമുള്ള ആപ്പിള്‍ തെരഞ്ഞെടുക്കാന്‍ നിറം മാത്രം നോക്കിയാല്‍ പോരാ; വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
മാര്‍ക്കറ്റില്‍ നിന്ന് ആപ്പിള്‍ വാങ്ങുമ്പോള്‍ കടുംചുവപ്പും പുതുമയുള്ളതുമായി തോന്നുന്ന പഴങ്ങളാണ് പലരും തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ വീട്ടിലെത്തി മുറിച്ചു കഴിക്കുമ്പോഴായിരിക്കും ആപ്പിളിന് പ്രതീക്ഷിച്ച മധുരമില്ലെന്ന് മനസിലാകുന്നത്. പുറമേ കാണുന്ന ഭംഗി മാത്രം നോക്കി ആപ്പിളിന്റെ മധുരം ഉറപ്പിക്കാനാകില്ല. അടുത്ത തവണ ആപ്പിള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മധുരമുള്ളതും നല്ല ഗുണനിലവാരമുള്ളതുമായ പഴങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കും.
ആദ്യം ആപ്പിളിന്റെ ഉറപ്പ് പരിശോധിക്കാം. കൈയില്‍ പിടിച്ച് സാവധാനം അമര്‍ത്തിനോക്കുമ്പോള്‍ നല്ല ഉറപ്പുള്ളതായിരിക്കണം. അമര്‍ത്തുമ്പോള്‍ അമിതമായി മൃദുവാകുന്ന ആപ്പിളുകള്‍ പഴകിയതോ അമിതമായി പഴുത്തതോ ആകാന്‍ സാധ്യതയുണ്ട്.
ആപ്പിളിന്റെ മണവും ശ്രദ്ധിക്കേണ്ട കാര്യമാണ്. പഴുത്ത ആപ്പിളിന് സാധാരണയായി നേരിയ മധുരമുള്ള ഗന്ധമുണ്ടാകും. എന്നാല്‍ മണമില്ലാത്ത ആപ്പിള്‍ പൂര്‍ണമായി പഴുത്തതായിരിക്കണമെന്നില്ല.
ആപ്പിളിന്റെ തൊലിയും പരിശോധിക്കണം. മിനുസമുള്ളതും പുതുമയുള്ളതുമായ തൊലിയുള്ള പഴങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ചതവുകളോ കറുത്ത പാടുകളോ ചുളിവുകളോ ഉള്ള ആപ്പിളുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം പഴങ്ങള്‍ക്ക് രുചിയിലും ഗുണനിലവാരത്തിലും കുറവുണ്ടാകാന്‍ സാധ്യതയുണ്ട്.
അതേസമയം, ആപ്പിളിന്റെ നിറം മാത്രം നോക്കി മധുരം തീരുമാനിക്കരുത്. കടുംചുവപ്പ് നിറമുള്ള ആപ്പിള്‍ കാണാന്‍ ആകര്ഷകമായിരിക്കാമെങ്കിലും അതുകൊണ്ടുമാത്രം മധുരം ഉറപ്പിക്കാനാകില്ല. അതിനാല്‍ അടുത്ത തവണ ആപ്പിള്‍ വാങ്ങുമ്പോള്‍ നിറത്തിനൊപ്പം പഴത്തിന്റെ ഉറപ്പ്, മണം, തൊലിയുടെ അവസ്ഥ എന്നിവയും പരിശോധിക്കാന്‍ ശ്രദ്ധിക്കുക.


