ഇന്റർനാഷണൽ മാരിടൈം മ്യൂസിയവും ഓഷ്യനേറിയവും യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളിൻ്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ എന്നിവയുടെ കരടിന് അംഗീകാരം നൽകി.
.ആരോഗ്യ വകുപ്പിൽ 28 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. 12 ഡെൻ്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2, 16 കാത്താബ് ടെക്നീഷ്യൻ ഗ്രേഡ്-2 തസ്തികകളാണ് അനുവദിച്ചത്.
.ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റം റദ്ദാക്കിയതിനെ തുടർന്ന് ജോലി ഭീഷണിയിലായ 6 പി.എസ്.സി ഉദ്യോഗാർത്ഥികളെ സർവീസിൽ നിലനിർത്താൻ സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിക്കും. കോഴിക്കോട് ജില്ലയിലെ അഞ്ചു പേർക്കും എറണാകുളം ജില്ലയിലെ ഒരാൾക്കുമാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക.
Comments


