ന്യൂഡല്ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്‌റോച്ച് ജനതാ പാര്ട്ടിയുടെ സമരം തകര്ക്കാന് ബിജെപി ഗുണ്ടകളെ ഉപയോഗിക്കുന്നതായി അഭിജീത്ത് ദീപ്‌കെ. പോലീസിന്റെ മറവില് സമരത്തില് ഗുണ്ടകള് നുഴഞ്ഞു കയറുന്നു. സമാധാനപരമായ സമരമാണ് നടത്തുന്നതെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു.
ചര്ച്ചകള്ക്ക് കേന്ദ്ര മന്ത്രിമാരുടെ വസതിയിലേക്ക് പോകില്ലെന്നും അവര്ക്ക് ജന്തര് മന്തറിലേക്ക് വരാമെന്നും അഭിജിത്ത് ദീപ്‌കെ പറഞ്ഞു. പോലീസുകാര്ക്കൊപ്പം സംഘര്ഷത്തിന് പിന്നില് നുഴഞ്ഞുകയറ്റക്കാരാണെന്ന് അഭിജിത്ത് ആരോപിച്ചു. പ്രതിഷേധം അട്ടിമറിക്കാന് ശ്രമം നടക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്ക്കിടയിലേക്ക് ഗുണ്ടകളെ ഇറക്കിവിടുന്നു. ബിജെപി ഗുണ്ടകള് മനഃപൂര്വ്വം സംഘര്ഷം ഉണ്ടാക്കാന് ശ്രമിക്കുകയാണെന്ന് അഭിജിത്ത് ദീപ്‌കെ പറഞ്ഞു. കോക്‌റോച്ച് ജനതാ പാര്ട്ടിയുടെ പ്രതിഷേധം 34-ാം ദിവസത്തിലേക്ക് കടന്നു. ഡല്ഹി ജന്തര്മന്തറിലെ സമരവേദി നിറഞ്ഞ് യുവാക്കള്. ജന്തര്മന്തര് ഉള്പ്പെടെയുള്ള പരിസരപ്രദേശങ്ങളില് ഇന്റര്നെറ്റ് സേവനം താല്ക്കാലികമായി നിര്ത്തിവെച്ചു.
സിജെപിയുടെ ആവശ്യങ്ങള് ഇതുവരെ കേന്ദ്രസര്ക്കാര് അംഗീകരിച്ചിട്ടില്ല. ചോദ്യപേപ്പര് ചോര്ച്ചയും , യുവാക്കള്ക്കെതിരായ പോലീസ് നടപടിയിലും പ്രതിഷേധം ശക്തമായി തുടരാനാണ് കോണ്ഗ്രസ് തീരുമാനം.
Comments


