ബോളിവുഡ് നടന് ടൈഗര്‍ ഷ്റോഫിന് നേരെ മുംബൈയില്‍ ഉണ്ടായ വധശ്രമവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും സിനിമാലോകത്തെ മാത്രമല്ല, രാജ്യത്തെയൊന്നടങ്കം ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ജുഹുവില്‍ ഞായറാഴ്ച വൈകുന്നേരമുണ്ടായ ഈ ആക്രമണം വലിയ സുര ക്ഷാ ആശങ്കകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഫുട്ബോള്‍ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ടൈഗര്‍ ഷ്റോഫിന്റെ കാറിനു നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം അഞ്ച് തവണ വെടിയുതിര്‍ക്കുകയായിരുന്നു. താരത്തിന് ത ലനാരിഴയ്ക്കാണ് ജീവന് തിരിച്ചുകിട്ടിയത്. വെടിവെപ്പില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്ന് ടൈഗറിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തില്‍ ടൈഗര്‍ ഷ്റോഫിന് വെടിയേറ്റിട്ടില്ലെങ്കിലും, വാഹനത്തിന്റെ തകര്‍ന്ന ചില്ലുകളും മറ്റും കൊണ്ടാണ് പരിക്കേറ്റത്. തോളിനും നെഞ്ചിനും കെട്ടുകളും വലതുകൈയില്‍ ബാന്‍ഡേജുമിട്ട് വീട്ടിലിരിക്കുന്ന താരത്തിന്റെ ആദ്യ ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നു.
ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെ ജുഹു വിലെ പുഷ്പ നര്‍സി പാര്ക്കിന് സമീപമാണ് സംഭവം നടന്നത്. എല്ലാ ഞായറാഴ്ചയും ടൈഗര്‍ ഷ്റോഫ് ഇവിടെ ഫുട്ബോള്‍ കളിക്കാനെത്താറുണ്ടായിരുന്നു. ഇത് മനസിലാക്കി പ്രതികള്‍ സ്ഥലത്ത് നിരീക്ഷണം നടത്തിയിരുന്നതായും നടനെ പിന്തുടരുകയായിരുന്നെന്നും പൊലീസ് സംശയിക്കുന്നു.
അഞ്ച് തവണ വെടിയുതിര്‍ത്തെങ്കിലും ആറാം തവണ വെടിയുതിര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്രമിയുടെ തോക്ക് കേടായത് വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു. ആക്രമണത്തില്‍ താരത്തിന്റെ ഡ്രൈവര്‍ ഫിര്ദൗഷിന്റെ ഇടത് കൈക്ക് വെടിയേറ്റിട്ടുണ്ട്. കൂടാതെ കാറിന് സമീപം നിന്നിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍ എസ്.വി. റോഡിലേക്ക് രക്ഷപ്പെടുകയും, തുടര്‍ന്ന് അഡേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷന് പുറത്ത് ബൈക്ക് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
ഷ്റോഫിനു നേരെ നടന്ന ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അക്രമിയും രംഗത്തെത്തിയിരിക്കുകയാണ്. താനും കൂട്ടാളി ഹര്‍മാന്‍ സന്ധുവുമാണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദേശത്തില്‍ വ്യക്തമാക്കിയ അനില്‍ പണ്ഡിറ്റ് എന്നയാള്‍ ബോളിവുഡ് സിനിമാ ലോക ത്തിനും നടന് സല്മാന് ഖാനും കടുത്ത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലോറന്‍സ് ബിഷ്ണോയിയോടും ബിഷ് ണോയ് സമുദായത്തോടും സല്മാന് ഖാന് നിരുപാധികം മാപ്പ് പറയണമെന്ന് സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ലോറന്‍സ് ബിഷ്ണോയിയുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി സല്മാന് ഖാനുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സിനിമാമേഖലയിലുള്ള ആരെയും വധിക്കുമെന്നും ഇതാണ് തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പെന്നും അനില്‍ പണ്ഡിറ്റ് ഭീഷണിപ്പെടുത്തുന്നു.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ അനില്‍ പണ്ഡിറ്റ് 2024 ലാണ് ‘ഡങ്കി’ വഴി നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്നതെന്നും തുടര്‍ന്ന് ബിഷ്ണോയ് ഗാംഗില്‍ ചേരുകയായിരുന്നു എന്നുമാണ് അന്വേഷണ ഏജന്‍സികള്‍ വ്യ ക്തമാക്കുന്നത്. നിലവില്‍ അമേരിക്കയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഹരി ചന്ദ് ജാട്ട് എന്നയാളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനുമുമ്പും ബോളിവുഡ് ലോകത്തെ പ്രമുഖര്‍ക്കും സംഗീതജ്ഞര്‍ക്കും നേരെ ബിഷ്ണോയ് സംഘത്തില്‍ നിന്ന് സമാനമായ രീതിയില്‍ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്.
ബോളിവുഡില്‍ നിറഞ്ഞുനില്ക്കുന്ന ടൈഗര്ഷ്റോഫി നെപ്പോലെയുള്ള ഒരു നടന് ഇത്രയും നിര്‍ഭയമായി ആക്രമിക്കപ്പെടുമ്പോള്‍ മുംബൈയിലെ മാത്രമല്ല, രാജ്യത്തിന്റെ തെരുവീഥികളില്‍ നിറഞ്ഞാടുന്ന അരക്ഷിതാവസ്ഥയിലേക്കുള്ള ചൂണ്ടുപലകയായി ഈ സംഭവം മാറുകയാണ്. അ സഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും വാഹകരായി ഭരണകൂടങ്ങള്‍ തന്നെ മാറുമ്പോള്‍, വെറുപ്പുല്‍പ്പാദനം എല്ലാ മേഖലകളിലേക്കുമെന്നതുപോലെ കലാകരന്മാരി ലേക്കും മുഖംതിരിച്ചിരിക്കുകയാണ്. സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഇടങ്ങളായിരുന്ന കലാ രംഗങ്ങത്തെപോലും രാഷ്ട്രീയ സാധ്യതകള്‍തേടി ധ്രുവീകരണത്തിനായി ഉപയോഗപ്പെടുത്തിയതിന്റെ അനന്തരഫലങ്ങളാണീ ആക്രമണങ്ങളെന്നത് വര്‍ത്തമാന ഇന്ത്യന്‍ രാഷ് ട്രീയ സാഹചര്യത്തില്‍ ഒട്ടും അതിശയോക്തിപരമല്ല.
കലാ രംഗത്തുപോലും വിദ്വേഷത്തിന്റെ കനലെരിയിക്കാന്‍ തുടങ്ങിയപ്പോള്‍ നയങ്ങളുടെയും നിലപാടുകളുടെയും പേരില്‍ കലാകാരന്മാര് നിരന്തരമായി ക്രൂഷിക്കപ്പെടുന്ന സാഹചര്യം രാജ്യത്തി ഉരുത്തിരിഞ്ഞുവന്നിരിക്കുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന പ്രതിഷേധ ത്തില്‍ പങ്കെടുത്ത നടന് ഇമ്രാന് ഖാനോട് നാട് വിടാന്‍ ആവശ്യപ്പെട്ടതും ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. മുംബൈയില്‍ സി.ജെ.പി നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് നടന് അമീര്‍ഖാന്റെ അനന്തരവന് കൂടിയായ ഇമ്രാന് ഖാനോട് ഇന്ത്യ വിടാന്‍
മുംബൈ പൊലീസ് ആവശ്യപ്പെട്ടത്.
ഈമാസം 28നകം രാജ്യം വിടണമെന്നാണ് ഇമ്രാന് ഖാന് നല്കിയ നോട്ടീസില്‍ പറയുന്നത്. ഇമ്രാന് ഖാന് അമേരിക്കന്‍ പൗരത്വം ഉണ്ടെന്നും പൂര്‍ണമായ ഇന്ത്യന്‍ പൗരത്വത്തിന് പകരമായി ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡാണ് കൈവശമുള്ളതെന്നുമാണ് ആരോപണം. ഒ ക്ടോബര് 10ന് മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനി യില്‍ സി.ജെ.പി നടത്തിയ പ്രതിഷേധത്തിലാണ് ഇമ്രാന് ഖാന് പങ്കെടുത്തത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ടൈഗറിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയും സുരക്ഷ ഉറപ്പുനല്‍കുകയും ചെ യ്തുവെങ്കിലും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സംസ്ഥാന സര്‍ക്കാറിന് ഒരുനിലക്കും സാധ്യമല്ല. മുംബൈയില്‍ ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം അനുവദിക്കി ല്ലെന്നും സമാധാനം തകര്‍ക്കാന്‍ ആരെയും വെച്ചുപൊറുപ്പിക്കില്ലെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം തല്ക്കാലം വിശ്വസിക്കാന്‍ നിര്‍വാഹമില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്.


